- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതീഷിനെ മുഖ്യമന്ത്രിയാക്കാൻ ലാലു സമ്മതിച്ചു; സീറ്റ് വിഭജനത്തിൽ തീരുമാനത്തിന് ഉപസമിതി; ജനതാപരിവാർ ലയനത്തിന് ഒരു ചുവടുകൂടി; ബീഹാറിൽ മോദി വിരുദ്ധ മുന്നണിയിൽ കോൺഗ്രസുമെത്തും
പട്‌ന: ബീഹാറിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നെയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മൽസരിക്കാൻ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും തമ്മിൽ ധാരണയായി. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിന് ആറംഗ സമിതിയെ ചുമതലപ്പെടുത്തും. നിതീഷ് കുമാറായിരിക്കും ജനതാ സഖ്യത്തിന്റെ മുഖ്യമന്ത്ര

പട്‌ന: ബീഹാറിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നെയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മൽസരിക്കാൻ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും തമ്മിൽ ധാരണയായി.
സീറ്റു വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിന് ആറംഗ സമിതിയെ ചുമതലപ്പെടുത്തും. നിതീഷ് കുമാറായിരിക്കും ജനതാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നാണ് സൂചന. ഇക്കാര്യത്തിൽ പ്രഖ്യാപനം പിന്നീട് തീരുമാനമുണ്ടാകും. മുലായംസിങ് യാദവിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സഖ്യ തീരുമാനമുണ്ടായത്. എന്നാൽ ജനതാ പരിവാർ ലയനമെന്ന ആശയത്തിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ബീഹാർ തെരഞ്ഞെടുപ്പ് ചർച്ചകളാകും ഇതിൽ നിർണ്ണായകം.
ആർജെഡി-ജെഡിയു ചർച്ചയ്ക്ക് മുന്നോടിയായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നിതീഷ് കുമാർ ചർച്ച നടത്തിയിരുന്നു. ചർച്ച ഫലപ്രദമായിരുന്നുവെന്ന് നിതീഷ് കുമാർ അറിയിച്ചു. മൽസരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ ധാരണയിലായാൽ ജെഡിയുവിനൊപ്പം മൽസരിക്കാൻ കോൺഗ്രസ് തയ്യാറാകും. സീറ്റ് വിഭജനം സംബന്ധിച്ച വലിയ ഭിന്നത ലാലുവിനും നിതീഷ് കുമാറിനുമിടിയിലുണ്ട്. തുല്യമായി സീറ്റുകൾ വിഭജിക്കണമെന്നാണ് ലാലുവിന്റെ ആവശ്യം. ഇക്കാര്യത്തിലെല്ലാം ധാരണയായെന്നാണ് സൂചന.
ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി രാജ്യവ്യാപകമായി വേരുറപ്പിക്കുന്നതിന് നടത്തി വരുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ജനതാപരിവാറുകൾ ഒന്നിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ഈ കൂട്ടായ്മ വിജയം കണ്ടിരുന്നു.
വിവിധ സംസ്ഥാനങ്ങളി!ൽ ബിജെപി ഉയർത്തുന്ന വെല്ലുവിളി നേരിടുന്നതിന് ആറു ജനതാ പാർട്ടികളും ഒന്നിക്കാൻ തീരുമാനമായിരുന്നു. ഇതിന്റെ തുടർച്ചയാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാ സഖ്യമുണ്ടാക്കാനുള്ള നീക്കം.

