- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശത്രുവിന് വാരിക്കോരിക്കൊടുത്ത് കോട്ടപിടിക്കാനുള്ള തന്ത്രം വിജയിക്കുമോ? ബീഹാർ പിടിക്കാൻ മോദി സർക്കാർ നൽകുന്നത് ഒരുലക്ഷം കോടി രൂപ! ചടുല നീക്കം ജനതാദൾ ഐക്യത്തിൽ ഭയന്ന്
ശത്രുക്കളായി നിന്നവർ പൊതുശത്രുവിനെ നേരിടാൻ ഒന്നിക്കുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കാനാവുമോ? ബീഹാറിന്റെ കാര്യത്തിൽ നരേന്ദ്ര മോദി സർക്കാരിന് മുന്നിലുള്ളത് ഇത്തരമൊരു വെല്ലുവിളിയാണ്. അടുത്തിടെ വരെ പരസ്പരം കടന്നാക്രമിച്ചിരുന്ന നിതീഷ് കുമാറും ലാലു പ്രസാദ് യാദവുമൊക്കെ ഇപ്പോൾ യോജിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചാണ് ചർച്ച ചെയ

ശത്രുക്കളായി നിന്നവർ പൊതുശത്രുവിനെ നേരിടാൻ ഒന്നിക്കുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കാനാവുമോ? ബീഹാറിന്റെ കാര്യത്തിൽ നരേന്ദ്ര മോദി സർക്കാരിന് മുന്നിലുള്ളത് ഇത്തരമൊരു വെല്ലുവിളിയാണ്. അടുത്തിടെ വരെ പരസ്പരം കടന്നാക്രമിച്ചിരുന്ന നിതീഷ് കുമാറും ലാലു പ്രസാദ് യാദവുമൊക്കെ ഇപ്പോൾ യോജിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ബീഹാറിൽ വേരോട്ടമുണ്ടാക്കാൻ ബിജെപി നടത്തിയ പരിശ്രമമെല്ലാം വെള്ളത്തിലാക്കുന്ന തരത്തിൽ, ജനതാപാർട്ടികൾ ഐക്യത്തിന്റെ പാതയിലാണ്.
ബീഹാറിലെ രാഷ്ട്രീയമാറ്റങ്ങളെ നേരിടാൻ തുറുപ്പുചീട്ടിറക്കുകയാണ് കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രം തയ്യാറാക്കുന്നത്. പൊതുമേഖലയിൽ നിരവധി പദ്ധതികളാണ് ബീഹാറിലേക്ക് വരുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുടെ യോഗം ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി വിളിച്ചുകൂട്ടിയിരുന്നു.
4000 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതോത്പാദന കേന്ദ്രം, ബറൗണിയിലെ ഇന്ത്യൻ ഓയിൽ റിഫൈനറിയുടെ വികസനം, ബറൗണിയിലെ വളംനിർമ്മാണ ശാലയുടെ വികസനം, ഗംഗയ്ക്ക് കുറുകെ പുതിയ റെയിൽവേ പാലം തുടങ്ങി ബീഹാറിന്റെ വളർച്ചയെ നിർണായകമായി സഹായിക്കുന്ന പദ്ധതികളാണ് കേന്ദ്രം രൂപകൽപന ചെയ്യുന്നത്. ഇതിന് പുറമെ, ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും നല്ല റോഡുകൾ, ഹൈവേകൾ, സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ഫുഡ് പാർക്കുകൾ, സ്‌കൂളുകൾ, ടോയ്‌ലറ്റുകൾ തുടങ്ങിയവയും പദ്ധതിയിലുണ്ട്.
ബീഹാറിനായി കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതികളുടെയെല്ലാം പിന്നിൽ ജനതാ പാർട്ടികളുടെ ഐക്യത്തോടുള്ള ആശങ്കയാണെന്ന് വ്യക്തം. ഡൽഹിയിൽ ബിജെപിക്കേറ്റ തിരിച്ചടിക്ക് ശേഷം ബീഹാറിൽ ക്ഷീണം തീർക്കാമെന്ന് ബിജെപി കരുതിയിരിക്കുമ്പോഴാണ് നിതീഷും ലാലുവും മുലായവും കൈകോർക്കുന്നത്. ബിജെപിയാണ് പൊതുശത്രുവെന്ന് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു. വിശാല ഐക്യവുമായി ജനതാ പാർട്ടികൾ മുന്നേറുന്നത് ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കും. ഇതിനെ കേന്ദ്ര പദ്ധതികളിലൂടെ നേരിടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

