- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാറിൽ മാഞ്ചിക്ക് തുണയായി ഗവർണ്ണർ; നിയമസഭയിൽ മുഖ്യമന്ത്രിക്ക് ഈ മാസം 20ന് ഭൂരിപക്ഷം തെളിയിക്കാം; ബിജെപിയുടെ നേതൃത്വത്തിൽ കുതിരക്കച്ചവടമെന്ന വിമർശനവുമായി നിതീഷ് കുമാറും
പാട്‌ന: ബീഹാർ നിയമസഭയിൽ ജിതിൻ റാം മാഞ്ചി ഈ മാസം 20ന് ഭൂരിപക്ഷം തെളിയിക്കണം. തിരിച്ചടികൾക്കിടയിലും ബിഹാർ മുഖ്യമന്ത്രി ജീതൻ റാം മാഞ്ചിക്ക് ആശ്വാസമായി ഗവർണർ കേസരി നാഥ് ത്രിപാഠിയുടെ തീരുമാനമെത്തി. ജെഡിയു നിയമസഭാകക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത് അംഗീകരിച്ച സ്പീക്കറുടെ നടപടി പട്‌ന ഹൈക്കോടതി സ്‌റ്റേ ചെയ്തതിനു പിന്നാലെയാണ

പാട്‌ന: ബീഹാർ നിയമസഭയിൽ ജിതിൻ റാം മാഞ്ചി ഈ മാസം 20ന് ഭൂരിപക്ഷം തെളിയിക്കണം. തിരിച്ചടികൾക്കിടയിലും ബിഹാർ മുഖ്യമന്ത്രി ജീതൻ റാം മാഞ്ചിക്ക് ആശ്വാസമായി ഗവർണർ കേസരി നാഥ് ത്രിപാഠിയുടെ തീരുമാനമെത്തി. ജെഡിയു നിയമസഭാകക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത് അംഗീകരിച്ച സ്പീക്കറുടെ നടപടി പട്‌ന ഹൈക്കോടതി സ്‌റ്റേ ചെയ്തതിനു പിന്നാലെയാണ് രാത്രി വൈകി ഗവർണറുടെ തീരുമാനം.
നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന 20നു ഗവർണർ സഭയെ അഭിസംബോധന ചെയ്ത ശേഷം ഉടൻ തന്നെ മാഞ്ചി ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. നിലവിൽ മാഞ്ചിയെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്നു മാത്രമല്ല, ജെഡിയുവിൽ നിന്നുതന്നെ പുറത്താക്കിയിരിക്കുകയാണ്. അതിനിടെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജെഡിയു നേതാവ് നിതീഷ്‌കുമാർ രംഗത്ത് വന്നു. ബിഹാറിൽ ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു. ഡൽഹിയിലെ ദുർഗതി ബിജെപിക്ക് ബിഹാറിലും ഉണ്ടാകുമെന്നും നിതീഷ് കുമാർ പറഞ്ഞു.
ബിഹാർ ഭൂരിപക്ഷം തെളിക്കാൻ ഗവർണർ അവസരം തരണമെന്നും അദ്ദേഹം പറഞ്ഞു. ജിതാൻ റാം മാഞ്ചിക്ക് ഫെബ്രുവരി 20നകം ഭൂരിപക്ഷം തെളിക്കാൻ ബിഹാർ ഗവർണർ അവസരം നൽകിയതിനു പിന്നാലെയാണ് നിതീഷ്‌കുമാറിന്റെ പ്രതികരണം. നേരത്തെ നിതീഷ് കുമാറിനെ ബിഹാർ നിയമസഭയിലെ ജെഡിയു കക്ഷി നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടി പട്‌ന ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജിതൻ റാം മാഞ്ചിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റി നിതീഷിനെ മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങൾക്ക് ഹൈക്കോടതിയുടെ നീക്കം കനത്ത തിരിച്ചടിയായി.
മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയെ തൽസ്ഥാനത്തുനിന്നു നീക്കാൻ നടത്തിയ ശ്രമം നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്നു ചൂണ്ടിക്കാട്ടിയാണ് പട്‌ന ഹൈക്കോടതി സ്പീക്കറുടെ തീരുമാനം സ്റ്റേ ചെയ്തത്. അന്തിമ തീരുമാനം ഗവർണർക്ക് എടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ജിതൻ റാം മാഞ്ചിയെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജെഡിയുവിൽ നിന്നും പുറത്താക്കിയിരുന്നു.
മാഞ്ജി നിയമസഭ പിരിച്ചുവിടാൻ തീരുമാനിച്ചതോടെയാണ് ബീഹാറിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. മന്ത്രിസഭയിലെ ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്നായിരുന്നു തീരുമാനം. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ മാഞ്ജി തയ്യാറായിരുന്നില്ല. ബിജെപി പിന്തുണയോടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് മാഞ്ചി.

