ദുബായ്: ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷത്തിനു പിന്നാലെ മലയാളിയെ തേടിയെത്തിയത് 2 കോടിയിലേറെ രൂപയുടെ ഭാഗ്യം. ഷാർജയിലെ അഡ്വർടൈസിങ് കമ്പനി ജീവനക്കാരനാണ് എറണാകുളം പറവൂർ സ്വദേശി ബിജേഷ് ബോസ്. 2 ദിവസം മുൻപാണ് ഭാര്യ ചന്ദന ഇരട്ട പെൺകുട്ടികൾക്കു ജന്മം നൽകിയത്. ഇതിന് പിന്നാലെയാണ് ലോട്ടറി ഭാഗ്യവും എത്തിയത്.

അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലാണ് 10 ലക്ഷം ദിർഹം (2 കോടിയിലേറെ രൂപ) ലഭിച്ചത്. 2 ദിവസം മുൻപാണ് ഭാര്യ ചന്ദന ഇരട്ട പെൺകുട്ടികൾക്കു ജന്മം നൽകിയത്. പാക്കിസ്ഥാൻ സ്വദേശിയുൾപ്പെടെ 15 സുഹൃത്തുക്കൾ ചേർന്നാണ് ടിക്കറ്റ് എടുത്തതെന്നും തുക തുല്യമായി വീതിക്കുമെന്നും ബിജേഷ് പറഞ്ഞു. പ്രസവശേഷം ആശുപത്രിയിൽ ഭാര്യക്കൊപ്പം നിൽക്കുകയായിരുന്നു ബിജേഷ്. ഉച്ചഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോൾ ആണ് ബിജേഷിനെ തേടി ആ സന്തോഷ വാർത്ത എത്തിയത്. ഷാർജയിൽ ആണ് ബിജേഷ് താമസിക്കുന്നത്. ഭാര്യ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതോടെ ബിജേഷും കുടുംബവും വലിയ സന്തേഷത്തിൽ ആയിരുന്നു. ഭാര്യയുടെ പ്രസവത്തിനായാണ് ബിജേഷ് നാട്ടിലെത്തിയത്.

'രണ്ട് ദിവസം മുമ്പാണ് എന്റെ ഭാര്യ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. അതിന് ശേഷം ആണ് താൻ എടുത്ത ബിഗ് ടിക്കറ്റ് അടിച്ചത്. എന്റെ രണ്ട് കുഞ്ഞുങ്ങൾ ഞങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നു. ഇപ്പോൾ താൻ വളരെ സന്തേഷവാനാണെന്ന്' അദ്ദഹേം ബിഗ് ടിക്കറ്റ് പ്രതിനിധികളോട് പറഞ്ഞു. സമ്മാനത്തുക എന്ത് ചെയ്യും എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. തനിക്കൊപ്പം ടിക്കറ്റ് വാങ്ങിയ ചില സുഹൃത്തുക്കൾക്കും സഹപ്രവവർത്തകർക്കും സമ്മാനത്തുക വീതിച്ച് നൽകും. കുറച്ച് നല്ല കാര്യങ്ങൾക്കായി പണം ഉപയോഗിക്കണം. അതിനെ കുറിച്ച് ചില പദ്ധതികൾ തയ്യാറാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.