കൊച്ചി: ഭാര്യ ശാന്തിയുടെ വിയോഗത്തിൽ സാന്ത്വനം പകർന്നവർക്കു നന്ദി പറഞ്ഞ് സംഗീത സംവിധായകൻ ബിജിബാൽ. ഇനി മുതലങ്ങോട്ടും ഞാൻ ഇല്ല.. ഞങ്ങൾ തന്നെയെന്ന് ബിജിബാൽ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഞങ്ങളെ അടുത്തറിഞ്ഞവർക്കും, അകലെ നിന്നവർക്കും, ഞങ്ങൾക്കു വേണ്ടി ഒരു തുള്ളി കണ്ണു നീരും ചുണ്ടിൽ കരുതലിന്റെ ചെറുപുഞ്ചിരിയും, കരുതിവെച്ചതിന് ബിജിബാൽ നന്ദി പറയുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 29 നായിരുന്നു നർത്തകികൂടെയായിരുന്ന ശാന്തി അന്തരിച്ചത്. ഫേസ്‌ബുക്കിൽ ശാന്തിയുടെ ഒരു നൃത്ത വീഡിയോ കൂടെ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റ്:

നന്ദി,

ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങൾക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടിൽ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്. ഇനി മുതലങ്ങോട്ടും 'ഞാൻ' ഇല്ല, 'ഞങ്ങൾ' തന്നെ.
No more 'RIP's please. Santhi is Peace, but she never rests. Keeping me smile is not just an easy task.
Happy Vijayadashami