- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര; പ്രേമിച്ചുകൊതി തീരും മുമ്പേ പൊലിഞ്ഞുപോയ പ്രിയതമയ്ക്കായി ബിജിബാലിന്റെ ഓർമച്ചാർത്ത്; പച്ച മായാതെ എന്നും 'ശാന്തി'ക്ക് വേണ്ടി കൈയിൽ ഈ മായാത്ത കുത്ത്
കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകൻ പത്മരാജന് ഏറെ പ്രിയപ്പെട്ടതായിരുന്നു ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന് തുടങ്ങുന്ന ഗാനം. അകാലത്തിൽ പൊലിഞ്ഞുപോകും മുമ്പ് അദ്ദേഹം ഇടയ്ക്കിടെ അത് പാടുകയും ചെയ്തിട്ടുണ്ട്. കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ? സ്‌നേഹിച്ച് കൊതി തീരും മുമ്പേയുള്ള വിടവാങ്ങൽ ജീവിതത്തിൽ ഏറ്റവും വേദനാജനകമായ കാര്യമാണ്. അകാലത്തിൽ മരണമടഞ്ഞ ഭാര്യയുടെ ഓർമ്മയ്ക്കായി ചിത്രം കയ്യിൽ പച്ചകുത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ബിജിപാൽ. എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര എന്നാണ് ശാന്തിയുടെ ചിത്രത്തിനോടൊപ്പം ബിജിപാൽ പച്ചകുത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ബിജിപാലിന്റെ ഭാര്യ ശാന്തി നിര്യാതയായത്. അറിയപ്പെടുന്ന നർത്തകിയായ ശാന്തിയും ബിജിപാലും 2002ലാണ് വിവാഹിതരായത്.കൊച്ചിയിൽ പ്രവർത്തിക്കുന്ന ഇങ്ക് ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്.
കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകൻ പത്മരാജന് ഏറെ പ്രിയപ്പെട്ടതായിരുന്നു ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന് തുടങ്ങുന്ന ഗാനം. അകാലത്തിൽ പൊലിഞ്ഞുപോകും മുമ്പ് അദ്ദേഹം ഇടയ്ക്കിടെ അത് പാടുകയും ചെയ്തിട്ടുണ്ട്. കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?
സ്‌നേഹിച്ച് കൊതി തീരും മുമ്പേയുള്ള വിടവാങ്ങൽ ജീവിതത്തിൽ ഏറ്റവും വേദനാജനകമായ കാര്യമാണ്. അകാലത്തിൽ മരണമടഞ്ഞ ഭാര്യയുടെ ഓർമ്മയ്ക്കായി ചിത്രം കയ്യിൽ പച്ചകുത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ബിജിപാൽ. എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര എന്നാണ് ശാന്തിയുടെ ചിത്രത്തിനോടൊപ്പം ബിജിപാൽ പച്ചകുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ബിജിപാലിന്റെ ഭാര്യ ശാന്തി നിര്യാതയായത്. അറിയപ്പെടുന്ന നർത്തകിയായ ശാന്തിയും ബിജിപാലും 2002ലാണ് വിവാഹിതരായത്.കൊച്ചിയിൽ പ്രവർത്തിക്കുന്ന ഇങ്ക് ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്.