കൊച്ചി: ശിശു ദിനത്തിൽ മകളുടെ ജന്മദിനത്തിന് ഭാര്യ ശാന്തി ബിജിപാലിന്റെ ഓർമകൾ പങ്ക് വെക്കുകയാണ് സംഗീത സംവിധായകൻ ബിജിപാൽ, ഇക്കഴിഞ്ഞ ഓഗസ്തിലാണ് ശാന്തി ബിജിപാൽ മസ്തിഷ്‌കാഘാതം മൂലം കുഴഞ്ഞുവീണ് മരണപ്പെട്ടത്.മുപ്പത്തിയാറാം വയസ്സിലായിരുന്നു ശാന്തിയുടെ അന്ത്യം.

മകൾ ദിയയെ ശാന്തി നൃത്തച്ചുവടുകൾ പഠിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. അമ്മ നിലത്തിരുന്നു കാട്ടുന്ന മുദ്രകൾ ആസ്വദിച്ച് അനുകരിക്കാൻ ശ്രമിക്കുന്ന ദിയ മാമൂട്ടുമ്പോൾ വായ തുറക്കുന്നുമുണ്ട്. പിന്നെ എഴുന്നേറ്റ് നിന്ന് അമ്മയ്ക്ക് ചുറ്റും ചുവടുവച്ചുള്ള ഓട്ടമായി. മൂത്ത മകൻ ദേവദത്തനാണ് ഈ ദൃശ്യങ്ങളെല്ലാം വീഡിയോയിൽ പകർത്തിയത്. കുഞ്ഞനുജത്തിക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്നമുണ്ട് ഏട്ടൻ സംവിധായകൻ.

ഇത്തരത്തിൽ ഭാര്യയുടെ നിരവധി ഓർമ്മകൾ നേരത്തേയും പങ്കുവച്ചിരുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,

ഇന്ന് നവംബർ 14 ശിശുദിനത്തിന് ദയക്കുട്ടീടെ ബർത്ത് ഡേ. കുറച്ചു വർഷങ്ങൾക്കു മുന്നേ ഒരു നൃത്തച്ചുവട് പഠിപ്പിക്കാൻ പെടാപ്പാടു പെടുന്ന അമ്മ. ഏട്ടൻ സംവിധായകൻ.