ദമ്മാം: ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി തിരഞ്ഞെടുപ്പിൽ മൽസരം ഒഴിവാക്കി സമവായത്തിലൂടെ നിലവിലെ ജനറൽ സെക്രട്ടറി ബിജു കല്ലുമലയെ പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു.  കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ, കെ പി സി സി സെക്രെട്ടറി പി ടി അജയമോഹൻ, ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രെട്ടറി ഷരീഫ് കുഞ്ഞു തുടങ്ങിയവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

നിലവിലുള്ള പ്രസിഡണ്ട് പി എം നജീബ് സൗദി നാഷണൽ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദമാമിലെ ആദ്യത്തെ ഏകീകൃത കേൺഗ്രസ് സംഘടനയായ ഇനോകിന്റെ ജനറൽ സെക്രട്ടറിയും അതിനു ശേഷം കെ പി സി സി യുടെ നിയന്ത്രണത്തിൽ ഓ ഐ സി സി രൂപീകരിച്ചപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു ബിജു കല്ലുമല. മുതിർന്ന നേതാക്കളായ അഹമദ് പുളിക്കൽ, മൻസൂർ പള്ളൂർ, അബ്ദുൾ ഹമീദ്, പി എം നജീബ്, രാജു കുര്യൻ എന്നിവരുടെ ശ്രമഫലമായാണ് ദമ്മാമിൽ തിരെഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിൽ കൂടി പുതിയ കമ്മറ്റിയെ തിരെഞ്ഞെടുത്തത്.

മുൻപ് മൽസര രംഗത്തുണ്ടായിരുന്ന മുൻ പ്രസിഡണ്ട് പി എം നജീബ് മൽസരത്തിൽ നിന്നും പിന്മാറിയിരുന്നു. അതോടുകൂടിയാണ് പുതിയ സമവായ ശ്രമങ്ങൾ രൂപപ്പെട്ടത്. അൽകോബാർ ക്ലാസിക് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ പി സി സി നേതാക്കളായ എൻ സുബ്രഹ്മണ്യൻ, പി ടി അജയമോഹൻ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്ലോബൽ കമ്മറ്റി വ്യക്താവ് മൻസൂർ പള്ളൂർ   അവതരിപ്പിച്ച പാനൽ യോഗം ഐക്യകണ്‌ഠ്യേന അംഗീകരിച്ചു.

ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി ഭാരവാഹികൾ: ബിജു കല്ലുമല (പ്രസിഡണ്ട് ), ബൈജു കുട്ടനാട്, സുരേഷ് കുന്നം, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ (വൈസ് പ്രസിഡണ്ട് ) റോയ് ശാസ്താംകോട്ട, ഇ കെ സലിം, ശിഹാബ് കായംകുളം, ബിജു കണ്ണൂർ (ജനറൽ സെക്രട്ടറിമാർ), തോമസ് ആന്റണി, റഷീദ് ഇയ്യാൽ, ഷംസു കൊല്ലം, ഷിബു ബഷീർ (സെക്രട്ടറിമാർ) റഫീക്ക് കൂട്ടിലങ്ങാടി (ട്രഷറർ) തുളസിധരൻ കഴക്കൂട്ടം (അസി. ട്രഷറർ), അബ്ദുൾ കരീം (ഓഡിറ്റർ), സക്കീർ ഹുസൈൻ (കൾച്ചറൽ സെക്രട്ടറി), മമ്മൂട്ടി പട്ടാമ്പി (വെൽഫെയർ സെക്രട്ടറി) സുമേഷ് പാലക്കാട് (സ്പോർട്സ്), പി എം നജീബ്, അഡ്വ. കെ വൈ സുധീന്ദ്രൻ, രമേശ് പാലക്കാട്, രാജു പള്ളിയത്ത്, പി എ നൈസാം , നിഷാദ് യഹിയ(നാഷണൽ കമ്മറ്റി അംഗങ്ങൾ) അഹ്മദ് പുളിക്കൽ, മൻസൂർ പള്ളൂർ, അബ്ദുൾ ഹമീദ്, രാജു കുര്യൻ, മാത്യു ജോസഫ്, ചന്ദ്രൻ കല്ലട, അഷറഫ് മൂവാറ്റുപുഴ (ഗ്ലോബൽ കമ്മറ്റി അംഗങ്ങൾ ).