- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കൽ രഘുവിന്റെ നായികയായി എത്തുന്നത് അനു സിതാര; ബിജു മേനോന്റെ പടയോട്ടം സെപ്റ്റംബർ 14ന് തിയേറ്ററുകളിലെത്തും; കോമഡിയും ആക്ഷനും ഇടകലർന്ന് ചിത്രത്തിനായി കാത്തിരിപ്പിൽ ആരാധകർ
ബിജു മേനോൻ പ്രധാനവേഷത്തിലെത്തുന്ന പടയോട്ടത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അനു സിതാരയുടെ ചിത്രമാണ് പോസ്റ്ററിൽ. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ബിജു മേനോൻ ചിത്രം പടയോട്ടം സെപ്റ്റംബർ 14 ന് തിയേറ്ററുകളിലെത്തും. പ്രളയത്തെ തുടർന്ന് മാറ്റിവെച്ച ചിത്രത്തിന്റെ മുൻ റിലീസ് തിയതി ഓഗസ്റ്റ് 17 ആയിരുന്നു. അരുൺ എ.ആർ, അജയ് രാഹുൽ എന്നിവർ ചേർന്ന് ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകിയാണ് പടയോട്ടത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെങ്കൽ രഘു എന്ന ഗുണ്ടയെയാണ് ബിജു മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ചിത്രമാണിത്. മലയാളത്തിലെ ഏറ്റവും അധികം പണം വാരിയ ചിത്രങ്ങളിലൊന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ബാംഗ്ളൂർ ഡെയ്സ്, കാട്പൂക്കുന്ന നേരം, മുന്തിരിവള്ളികൾ എന്നിവയ്ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ നാലാമത്തെ ചിത്രമാണ് പടയോട്ടം. ബിജു മേനോന്റെ മുൻ കഥാപാത്രങ്ങളിൽനി
ബിജു മേനോൻ പ്രധാനവേഷത്തിലെത്തുന്ന പടയോട്ടത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അനു സിതാരയുടെ ചിത്രമാണ് പോസ്റ്ററിൽ. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ബിജു മേനോൻ ചിത്രം പടയോട്ടം സെപ്റ്റംബർ 14 ന് തിയേറ്ററുകളിലെത്തും. പ്രളയത്തെ തുടർന്ന് മാറ്റിവെച്ച ചിത്രത്തിന്റെ മുൻ റിലീസ് തിയതി ഓഗസ്റ്റ് 17 ആയിരുന്നു. അരുൺ എ.ആർ, അജയ് രാഹുൽ എന്നിവർ ചേർന്ന് ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകിയാണ് പടയോട്ടത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചെങ്കൽ രഘു എന്ന ഗുണ്ടയെയാണ് ബിജു മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ചിത്രമാണിത്.
മലയാളത്തിലെ ഏറ്റവും അധികം പണം വാരിയ ചിത്രങ്ങളിലൊന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ബാംഗ്ളൂർ ഡെയ്സ്, കാട്പൂക്കുന്ന നേരം, മുന്തിരിവള്ളികൾ എന്നിവയ്ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ നാലാമത്തെ ചിത്രമാണ് പടയോട്ടം.
ബിജു മേനോന്റെ മുൻ കഥാപാത്രങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ് പടയോട്ടത്തിലെ രഘു. ബിജു മേനോൻ, അനു സിത്താര, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ബേസിൽ, സുധി കോപ്പ, സേതു ലക്ഷ്മി, ഐമാ സെബാസ്റ്റ്യൻ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരാണ് അഭിനേതാക്കൾ.