ലയാള സിനിമയിൽ പുതിയൊരു പരീക്ഷണം കൂടി. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദ് ബിജുമേനോനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിൽ 100 കഥാപാത്രങ്ങൾ.

രക്ഷാധികാരി എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രത്യേകമായി ഒരു കഥ പറയാതെ അനേകം കഥകളിലൂടെ കടന്നു പോകുന്ന വ്യത്യസ്തമായ സിനിമ ആയിരിക്കുമെന്ന് രഞ്ജൻ പ്രമോദ് തന്നെ പറയുന്നു. എല്ലാ കഥകളും സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രക്ഷാധികാരിയുമായി ബന്ധപ്പെടുന്നു.

ജലവകുപ്പിലെ ഒരു സാധാരണ ഉദ്യോഗസ്ഥനെയാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. കഥയുടെ ഗതിയിൽ ഇയാൾ കാട്ടുന്ന ചെറിയ ചെറിയ ഹീറോയിസമാണ് സിനിമയുടെ പ്രത്യേകത. ഒരു ഗ്രാമത്തിൽ നിന്നും ജോലിക്ക് നഗരത്തിലേക്ക് പോകുകയും തിരികെ വരികയും ചെയ്യുന്നയാളാണ് ബിജുമേനോന്റെ കഥാപാത്രം. മറ്റുള്ളവരെ സഹായിക്കാൻ ഇയാൾ ഒന്നും ചെയ്യുന്നില്ലെങ്കിലും ചെയ്യുന്ന കാര്യങ്ങൾ ഹീറോയിസത്തിൽ അവസാനിക്കുന്നതാണ് പതിവ്.

ഡാർവിന്റെ പരിണാമം സിനിമയിലെ നായിക ഹന്നാ റെജിയാണ് സിനിമയിലെ നായിക. ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമ ഏപ്രിൽ മാസം പുറത്തുവരും.