- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടയോട്ടത്തിന് പിന്നാലെ വീണ്ടും ബിജു മേനോനെ നായകനാക്കാൻ വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സ്; ബേസിൽ ജോസഫ് ജോസഫിന്റെ സംവിധാനത്തിൽ സജീവ് പാഴൂരിന്റെ തിരക്കഥയിലും ഒരുങ്ങുന്ന ചിത്രം അണിയറയിൽ
പടയോട്ടത്തിന് പിറകെ ബിജു മേനോനെ തന്നെ നായകനാക്കി അടുത്ത സിനിമ പ്രഖ്യാപിച്ച് നിർമ്മാണ കമ്പനിയായ വീക്കൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സ്. പടയോട്ടം തിയ്യറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ഗോദക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് പുതിയ ചിത്രത്തിന്.പടയോട്ടത്തിൽ ബേസിൽ അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. ബേസിൽ ജോസഫിന്റെ ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തിൽ വളരെ നിർണായക മായൊരു വേഷത്തിൽ ബിജു മേനോൻ അവതരിപ്പിച്ചിരുന്നു. പടയോട്ടം ഗ്യാങ്സ്റ്റർ കോമഡി ജോണറിലുള്ള ചിത്രമാണെങ്കിൽ പുതിയ ചിത്രം കോമഡിയാണെന്ന സൂചനകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന അതിമനോഹര ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് ബേസിൽ ജോസഫ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വരുംദിവസങ്ങളിൽ കൂടുതൽ
പടയോട്ടത്തിന് പിറകെ ബിജു മേനോനെ തന്നെ നായകനാക്കി അടുത്ത സിനിമ പ്രഖ്യാപിച്ച് നിർമ്മാണ കമ്പനിയായ വീക്കൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സ്. പടയോട്ടം തിയ്യറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ഗോദക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് പുതിയ ചിത്രത്തിന്.പടയോട്ടത്തിൽ ബേസിൽ അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.
ബേസിൽ ജോസഫിന്റെ ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തിൽ വളരെ നിർണായക മായൊരു വേഷത്തിൽ ബിജു മേനോൻ അവതരിപ്പിച്ചിരുന്നു. പടയോട്ടം ഗ്യാങ്സ്റ്റർ കോമഡി ജോണറിലുള്ള ചിത്രമാണെങ്കിൽ പുതിയ ചിത്രം കോമഡിയാണെന്ന സൂചനകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന അതിമനോഹര ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് ബേസിൽ ജോസഫ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.
സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.അഞ്ജലി മേനോന്റെ സംവിധാനത്തിലെത്തിയ ബാംഗ്ലൂർ ഡെയ്സിൽ സഹനിർമ്മാതാക്കളായി എത്തിയ ബാനറാണ് സോഫിയ പോളിന്റെ നേതൃത്വത്തിലുള്ള വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സ്. പിന്നീട് ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം, മോഹൻലാൽ നായകനായ ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നിവ ഒരുക്കി.
ഇതുവരെ ചെയ്ത രണ്ട് സിനിമകളും ഹിറ്റാക്കിയ സംവിധായകനാണ് ബേസിൽ ജോസഫ്. 2015ൽ വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തിലൂടെയാണ് ബേസിൽ സ്വതന്ത്ര സംവിധായകനാവുന്നത്. വലിയ വിളംബരങ്ങൾ ഇല്ലാതെയെത്തി അപ്രതീക്ഷിത വിജയം നേടിയ ചിത്രമാണ് ഇത്. കഴിഞ്ഞ വർഷമെത്തിയ ഗോദ ടൊവീനോയുടെ കരിയറിലെയും പ്രധാന സിനിമകളിൽ ഒന്നാണ്.