- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്ന ഗ്ലാമർ ലോകം; കഴിവുള്ളവർക്കും അവസരം കുറയുന്നതു ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾ കൊണ്ട്; ബ്രിട്ടനിൽ എത്തിയ ബിജു നാരായണൻ മറുനാടൻ മലയാളിയോടു മനസ് തുറന്നപ്പോൾ
മലയാള സിനിമ ഗാനങ്ങളിലൂടെയും, ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് ബിജു നാരായണൻ. സംഗീത രംഗത്തെ 25 വർഷം പൂർത്തിയാക്കിയ ഈ ഗായകൻ ഇപ്പോൾ യുകെയിലുണ്ട്. ഒരു സംഗീത പരിപാടിക്കായാണ് ബിജു നാരായണൻ യുകെയിൽ എത്തിയിരിക്കുന്നത്. വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് മലയാളികളുടെ സംഗീത ലോകത്ത് ഇടം നേടിയ ഈ ഗായകൻ മറുനാടൻ മലയാളിയോടു വിശേഷങ്ങൾ പങ്കുവെക്കുകയാണ്. മറുനാടൻ മലയാളി പ്രതിനിധിയായ സാബു ചുണ്ടക്കാട്ടിൽ നടത്തിയ അഭിമുഖത്തിലാണ് ബിജു മനസു തുറക്കുന്നത്. സംഗീത രംഗത്തെ പാരമ്പര്യം? അറിയപ്പെടുന്ന ഗായകനിലേക്കുള്ള വഴി? എന്റെ കുടുംബം എന്നത് മ്യൂസിക്കൽ കുടുംബം തന്നെയാണ്. എന്റെ അമ്മ ഒരു സംഗീതജ്ഞ എന്ന് പറയപ്പെടാൻ പറ്റില്ലെങ്കിലും പാട്ടുകൾ ഒക്കെ പഠിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ അമ്മ ചെന്നൈയിൽ ആയിരുന്നു കുറെ വർഷം. ആ സമയത്ത് ചെറിയ പ്രോഗ്രാമുകളിൽ പാടിയിട്ടുണ്ട്. അതുപോലെ എന്റെ മൂത്ത സിസ്റ്റർ നല്ലൊരു ഗായികയാണ് സിസ്റ്ററും ബ്രദർ ഇൻ ലോയും പാട്ടുകാരാണ്. ഒരു മ്യൂസിക്കൽ ഫാമിലി തന്നെയാണ് ഞാൻ ചെറുപ
മലയാള സിനിമ ഗാനങ്ങളിലൂടെയും, ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് ബിജു നാരായണൻ. സംഗീത രംഗത്തെ 25 വർഷം പൂർത്തിയാക്കിയ ഈ ഗായകൻ ഇപ്പോൾ യുകെയിലുണ്ട്. ഒരു സംഗീത പരിപാടിക്കായാണ് ബിജു നാരായണൻ യുകെയിൽ എത്തിയിരിക്കുന്നത്. വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് മലയാളികളുടെ സംഗീത ലോകത്ത് ഇടം നേടിയ ഈ ഗായകൻ മറുനാടൻ മലയാളിയോടു വിശേഷങ്ങൾ പങ്കുവെക്കുകയാണ്. മറുനാടൻ മലയാളി പ്രതിനിധിയായ സാബു ചുണ്ടക്കാട്ടിൽ നടത്തിയ അഭിമുഖത്തിലാണ് ബിജു മനസു തുറക്കുന്നത്.
- സംഗീത രംഗത്തെ പാരമ്പര്യം? അറിയപ്പെടുന്ന ഗായകനിലേക്കുള്ള വഴി?
എന്റെ കുടുംബം എന്നത് മ്യൂസിക്കൽ കുടുംബം തന്നെയാണ്. എന്റെ അമ്മ ഒരു സംഗീതജ്ഞ എന്ന് പറയപ്പെടാൻ പറ്റില്ലെങ്കിലും പാട്ടുകൾ ഒക്കെ പഠിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ അമ്മ ചെന്നൈയിൽ ആയിരുന്നു കുറെ വർഷം. ആ സമയത്ത് ചെറിയ പ്രോഗ്രാമുകളിൽ പാടിയിട്ടുണ്ട്. അതുപോലെ എന്റെ മൂത്ത സിസ്റ്റർ നല്ലൊരു ഗായികയാണ് സിസ്റ്ററും ബ്രദർ ഇൻ ലോയും പാട്ടുകാരാണ്. ഒരു മ്യൂസിക്കൽ ഫാമിലി തന്നെയാണ് ഞാൻ ചെറുപ്പത്തിലെ പാട്ടുകൾ പഠിച്ചിരുന്നു. ഇപ്പോഴും പാട്ടുകൾ പഠിച്ചു കൊണ്ടിരിക്കുന്നു. സംഗീതത്തെ വളരെ അടുത്ത് നിന്ന് കാണുന്ന കുടുംബം തന്നെയാണ്. ഒപ്പം കൂടുതൽ അടുത്ത് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോഴാണ് ഈ ഫീൽഡിൽ ശ്രദ്ധ നേടി തുടങ്ങിയത്. ആ സമയത്ത് ഒട്ടേറെ ഹിന്ദു, ക്രിസ്റ്റ്യൻ, മുസ്ലിം ഭക്തി ഗാനങ്ങൾക്ക് ട്രാക്ക് പാടുകയും രണ്ട് മൂന്ന് പാട്ടുകൾ സ്ട്രെയിറ്റ് പാടിയുമാണ് ഈ രംഗത്തേക്ക് വരുന്നത്. ഞാൻ ആദ്യമായി സ്ട്രെയിറ്റ് ആയിട്ട് പാടിയ പാട്ട് വിശുദ്ധ അൽഫോൻസാമ്മയെ പറ്റിയുള്ളതാണ്.
''ആയിരം ആയിരം നാവുകൾ ഒന്നായി എന്ന് തുടങ്ങുന്നതാണ് ആ പാട്ട്'' അത് പ്രീഡ്രിഗ്രി സമയത്താണ്. ഇതേ തുടർന്ന് ഒട്ടേറെ വർക്കുകൾ വരികയും പിന്നീടാണ് ഡിഗ്രിക്ക് പഠിക്കുമ്പോൾ സിനിമയിൽ വരുന്നത്. ഇതെല്ലാം സ്റ്റെപ്പ് ബൈ സ്റ്റെപ്പായി വന്നതാണ്. അല്ലാതെ ഒരു സുപ്രഭാതത്തിൽ സിനിമയിൽ വന്ന് പ്രസിദ്ധി നേടിയതല്ല.
- യേശുദാസ്, ജയചന്ദ്രൻ, വേണുഗോപാൽ എന്നിവരൊക്കെ ആദ്യ കാലത്ത് തിളങ്ങി നിന്ന വ്യക്തിത്വങ്ങൾ ആണ്. പിന്നീട് പലരും വളർന്നു വന്നു. ഇപ്പോൾ ന്യൂജനറേഷൻ പാട്ടുകളുടെ കാലവുമാണ്. ഇത് അങ്ങയെ എങ്ങനെ ബാധിക്കുന്നു?
ഈ ഫീൽഡിൽ വന്ന ശേഷമുള്ള എന്റെ ഏറ്റവും വലിയ ഭാഗ്യം ദാസേട്ടൻ, ജയചന്ദ്രൻ, എംജി ശ്രീകുമാർ തുടങ്ങിയ ഗായകർ വളരെയധികം തിളങ്ങി നിന്ന കാലഘട്ടത്തിൽ തന്നെയാണ് എന്റെ എൻട്രി, അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പോലുള്ള റിയാലിറ്റി ഷോകൾ ഇല്ല. ആയതിനാൽ എന്റെ ശബ്ദം തിരിച്ചറിയുകയും എന്റെ പാട്ടുകൾ മനസ്സിലാവുകയും ചെയ്യുന്ന ഒരു ഓഡിയൻസിനെ കിട്ടിയതിലൂടെയാണ് അന്ന് എൻട്രി ചെയ്യുവാൻ സാധിച്ചത്. അല്ലാതെ ഇപ്പോഴത്തെ കുത്തൊഴുക്കിൽ വന്നിരുന്നെങ്കിൽ ഒരു പക്ഷെ അന്ന് എനിക്ക് കിട്ടിയ അംഗീകാരം ഇന്ന് എനിക്ക് ലഭിച്ചെന്ന് വരികയില്ല. അതു മൂലം പഴയ ഗായകൻ എന്നോ, ന്യൂ ജനറേഷൻ ഗായകൻ എന്നും പറയാം. ഇത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു.
- ദാസേട്ടനുമായുള്ള പരിചയം?
ഞാൻ കുട്ടിക്കാലം മുതലേ ആരാധിച്ചിരുന്ന ഒരു വ്യക്തിത്വം ആണ് അദ്ദേഹം. ഞാൻ സിനിമയിൽ പാടുന്നതിന് മുൻപേ പല ഭാഷകളിലും കണ്ടിട്ടുണ്ട്. കൂടാതെ പല സ്റ്റുഡിയോയിൽ വച്ചും കാണപ്പെടുകയുണ്ടായി. രവീന്ദ്രൻ മാസ്റ്ററിന്റെ ഒരു പ്രോഗ്രാം നടന്നപ്പോൾ ദാസേട്ടൻ ആയിരുന്നു അതിന് നേതൃത്വം നൽകിയത്. ഈ സമയത്തും അദ്ദേഹവുമായി കൂടുതൽ അടുക്കുവാനും സാധിച്ചു. ഇപ്പോഴും വളരെ നല്ല ബന്ധമാണ് അദ്ദേഹവുമായിട്ട് ഉള്ളത്.
അടുത്തിടെ ഇറങ്ങിയ ഇന്റർവ്യൂവിലും എന്നെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. ജീവിച്ചിരിക്കുന്ന ഈ ലെജന്റുമായി എനിക്ക് വളരെ നല്ല ബന്ധമാണ് ഉള്ളത്.
- ഗാനരംഗം, ലേസ്റ്റ് പ്രോജക്ടുകൾ?
തമിഴിൽ ലാസ്റ്റ് ഒരു സിനിമയിൽ പാടിയിട്ടുണ്ട്. വണക്കം നീങ്കതാൻ സൊല്ലണം, കൂടാതെ സൂര്യ ഭദ്രം എന്ന മലയാളം സിനിമയിലും പാടിയിട്ടുണ്ട്. കൂടാതെ ക്രിസ്റ്റ്യൻ, ഹിന്ദു, മുസ്ലിം പാട്ടുകളിലും പാടിക്കൊണ്ടിരിക്കുന്നു. കൂടാതെ ഒട്ടേറെ സ്റ്റേജ് ഷോയിലും പ്രോഗ്രാം അവതരിപ്പിക്കാറുണ്ട്. നിലവിൽ മിക്കവാറും മാസങ്ങളിൽ വിദേശ പര്യടനം നടത്താറുണ്ട്.
- സിനിമാ പാട്ടുകളിലേക്കുള്ള എൻട്രി?
ജോണി സാഗരികയിലൂടെയാണ് സിനിമാ പാട്ടുകളിലേക്കുള്ള എൻട്രിയുണ്ടായത്. വെങ്കലം എന്ന സിനിമയുടെ ഓഡിയോ കോപ്പി റൈറ്റ് കിട്ടിയപ്പോൾ എന്നെ ക്ഷണിക്കുകയും അതിൽ ''പത്തു വെളുപ്പിന്'' എന്ന പാട്ട് പാടുവാൻ അവസരം ലഭിക്കുകയും ചെയ്തു.
- അംഗീകാരങ്ങൾ?
ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പ്രൈവറ്റ് അവാർഡുകൾ ആണ് കൂടുതലായും ലഭിച്ചിട്ടുള്ളത്. ഡ്രാമ സോംഗ്സിന് കേരള സ്റ്റേറ്റ് അവാർഡ് 1996 ൽ ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ ക്രിറ്റിക്സ് അവാർഡുകൾ, നാനാ തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അവാർഡുകൾ എന്നത് അംഗീകാരത്തിൽ മാത്രം ഒതുങ്ങാതെ കൂടുതൽ കമ്മിറ്റ്മെന്റുകൾ ലഭിക്കാനുമുള്ള അവസരമാണ് ഇത്.
- കുടുംബം?
ഭാര്യ ശ്രീലതയാണ്, എൽഎൽബി അഡ്വക്കേറ്റ് ആണെങ്കിലും ഇപ്പോൾ ഹൗസ് വൈഫ് ആണ്. മൂത്ത മകൻ സിദ്ധാർത്ഥ് +2വിന് പഠിക്കുന്നു. ഇളയ മകൾ സൂര്യ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.
- സിനിമ രംഗത്തെ ചതി/ പൊളിറ്റിക്സ്?
ഏത് രംഗത്തെ പോലെ സിനിമാ രംഗത്തും ഇവയൊക്കെ ഉണ്ടാവാം. ഉണ്ടാകാതിരിക്കാം. പക്ഷെ ഞാൻ ഒരിക്കലും ഒരു പൊളിറ്റിക്സിന്റെ ഭാഗമായി നിൽക്കാറില്ല. ഇത് ഒരു പക്ഷെ എന്നെയും ബാധിച്ചിട്ടുണ്ടാവാം പക്ഷെ ഞാൻ അതൊന്നും കാര്യമായി എടുക്കാറുമില്ല.
സിനിമ എന്നത് ഗ്ലാമറസ് ഫീൽഡ് ആതിനാൽ ഇത്തരം മേഖലകളിൽ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്. അങ്ങനെ എന്തെങ്കിലും ഉണ്ടായായാലും അതിനെ വിടുക മാത്രമാണ് ഞാൻ ചെയ്യുക.
- സിനിമാ രംഗത്തെ ചിലരുടെ കോക്കസുകൾ മൂലം ചിലർക്കെങ്കിലും പുതിയ ആളുകൾക്ക് അവസരം നഷ്ടമായ അവസ്ഥ ഉണ്ടായിട്ടുണ്ടോ?
കോക്കസുകൾ പലപ്പോഴും ഉണ്ടായിട്ടുണ്ടാവാം എനിക്ക് നേരിട്ട് അറിയില്ല. ഞാൻ അറിയാതെ ചിലപ്പോൾ ഇത്തരം ചർച്ചകൾ നടത്തിയിട്ടുണ്ടാവാം. ഈ ഫീൽഡിൽ ഉള്ള പലരും അനുഭവിക്കുന്ന കാര്യമാണ്. ആദ്യ കാലങ്ങളിൽ ഞാൻ പാടേണ്ട പല പാട്ടുകളും ചിലർ വിളിച്ച് പറഞ്ഞത് മൂലം എനിക്ക് അവസരം നഷ്ടമായ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഒരു സൂപ്പർ സ്റ്റാർ സിനിമയിൽ ആദ്യം അവസരം നിഷേധിച്ച ശേഷം പിന്നീട് അവസരം ലഭിച്ചു. സംഗീതം ദൈവീകമായുള്ള കലയാണ്. ഇതിനെ പന്തയം വച്ച് മാറ്റുകയാണെങ്കിൽ സാധാരണ പറയും അത് പിന്നീട് ലഭിക്കുമെന്ന്. എന്നാൽ സംഗീത രംഗത്ത് അത് അപ്പോൾ തന്നെ കിട്ടുന്ന ഒരു അവസ്ഥയാണുള്ളത്.
- എത്ര സിനിമകളിൽ പാടി? സിനിമാ രംഗത്തെ അനുഭവം?
ഒരു കാര്യങ്ങളിലും കൃത്യമായി എണ്ണം വയ്ക്കാത്ത ആളാണ് ഞാൻ. 280 ന് മുകളിൽ സിനിമകളിൽ മലയാളം, തമിഴ് പാട്ടുകൾ പാടിയിട്ടുണ്ട്. ഞാൻ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നത് ദേവരാജൻ മാസ്റ്റർ, എംഎസ് വിശ്വനാഥൻ, ദക്ഷിണാമൂർത്തി സ്വാമി, അർജ്ജുനൻ സാർ തുടങ്ങി പിന്നീടുള്ള ഇളയ രാജ, രവീന്ദ്രൻ മാസ്റ്റർ, ജോൺ മാഷ് എന്നിവർക്കൊപ്പം ജോലി ചെയ്യുവാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുകയാണ്. ഇവർക്കൊപ്പം ജോലി ചെയ്യുമ്പോൾ കിട്ടുന്ന എക്സ്പീരിയൻസ് ആണ് ഏറ്റവും വലുത്.
- മുൻപ് യുകെയിൽ എത്തിയത്? യുകെയുമായുള്ള ബന്ധം?
മുൻപ് പല തവണ യുകെയിൽ എത്തിയിട്ടുണ്ട്. യുകെ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പലതവണ സന്ദർശിച്ചിട്ടുമുണ്ട്. യുകെയിലും പല തവണ എത്തിയതിനാൽ യുകെ മലയാളികളുടെ ഇന്ററസ്റ്റ് തിരിച്ചറിയുവാൻ സാധിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് എന്റെ ഷോകളും ഞാൻ പാട്ട് സെലക്ട് ചെയ്യുന്നതും. ഓരോ ഏജ് ഗ്രൂപ്പിനും ഇഷ്ടമാകുന്ന രീതിയിലാണ് ഞാൻ ഷോകൾ സെറ്റ് ചെയ്യുക.