- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
10 കോടിയക്ക് 10 ശതമാനം അതായത് 1 കോടി കമ്മീഷൻ; കെ എസ് ആർ ടിസിക്കായി സെൻകുമാർ ചോദിച്ചത് പ്രിമിയത്തിൽ ഇളവു മാ്ത്രം; 10 ശതമാനത്തിന് പുറമെ 12.5 ശതമാനം കൂടി പ്രീമിയം കുറച്ച് കമ്പനിയും; ടിപി സെൻകുമാർ അഴിമതിക്കാരനെന്ന് പറയുന്നവർ വായിച്ചറിയാൻ ഒരു മാധ്യമ പ്രവർത്തകന്റെ അനുഭവ സാക്ഷ്യം
തിരുവനന്തപുരം: ടിപി സെൻകുമാർ അഴിമതിക്കാരനാണോ? മലയാളിയുടെ മനസ്സ് എന്നും പറയുന്നത് അല്ല എന്നാണ്. ഇതുറപ്പിക്കാൻ തനിക്ക നേരിട്ട് അനുഭമുള്ള കാര്യം വിശദീകരിക്കുകയാണ് മാധ്യമ പ്രവർത്തകനായ ബിജു നെയ്യാർ. ജീവൻ ടിവിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫായ ബിജു തനിക്ക് നേരിട്ട് അനുഭവപ്പെട്ട കാര്യമാണ് വിശദീകരിക്കുന്നത്. കെ എസ് ആർ ടി സി എംഡിയായിരിക്കെ കമ്മീഷന് നോ പറഞ്ഞ് സ്ഥാപനത്തിന് എങ്ങനെ സെൻകുമാർ ലാഭമുണ്ടാക്കി കൊടുത്തുവെന്നാണ് പറയുന്നത്. ബിജു നെയ്യാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഡി ജി പി ടിപി സെൻകുമാർ സാറിനെ ഞാൻ പരിചയപ്പെടുന്നത് 10 വർഷം മുൻപാണ് .... സർക്കാരിന് അവരുടെ നയപരിപാടികൾ നടപ്പിലാക്കാൻ പ്രാപ്തരായ ഉദ്യോഗസ്ഥരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കാം .. മുൻ സർക്കാരുകളും ഇഷ്ടക്കാരെ സീനിയോറിട്ടി മറികടന്ന് തലപ്പത്ത് നിയമിച്ചിട്ടുണ്ട്.. സെൻകുമാർ സാർ നടത്തിയ നിയമയുദ്ധത്തോടും വ്യക്തിപരമായി എനിക്ക് വിയോജിപ്പാണ് ..... ,എന്നാൽ ഒരു കാര്യം പറയാതെ പോകുന്നത് ശരിയല്ല...... 2007ലാണ് എന്നാണ് എന്റെ ഓർമ്മ അന്ന് സെൻക
തിരുവനന്തപുരം: ടിപി സെൻകുമാർ അഴിമതിക്കാരനാണോ? മലയാളിയുടെ മനസ്സ് എന്നും പറയുന്നത് അല്ല എന്നാണ്. ഇതുറപ്പിക്കാൻ തനിക്ക നേരിട്ട് അനുഭമുള്ള കാര്യം വിശദീകരിക്കുകയാണ് മാധ്യമ പ്രവർത്തകനായ ബിജു നെയ്യാർ. ജീവൻ ടിവിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫായ ബിജു തനിക്ക് നേരിട്ട് അനുഭവപ്പെട്ട കാര്യമാണ് വിശദീകരിക്കുന്നത്. കെ എസ് ആർ ടി സി എംഡിയായിരിക്കെ കമ്മീഷന് നോ പറഞ്ഞ് സ്ഥാപനത്തിന് എങ്ങനെ സെൻകുമാർ ലാഭമുണ്ടാക്കി കൊടുത്തുവെന്നാണ് പറയുന്നത്.
ബിജു നെയ്യാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഡി ജി പി ടിപി സെൻകുമാർ സാറിനെ ഞാൻ പരിചയപ്പെടുന്നത് 10 വർഷം മുൻപാണ് .... സർക്കാരിന് അവരുടെ നയപരിപാടികൾ നടപ്പിലാക്കാൻ പ്രാപ്തരായ ഉദ്യോഗസ്ഥരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കാം .. മുൻ സർക്കാരുകളും ഇഷ്ടക്കാരെ സീനിയോറിട്ടി മറികടന്ന് തലപ്പത്ത് നിയമിച്ചിട്ടുണ്ട്.. സെൻകുമാർ സാർ നടത്തിയ നിയമയുദ്ധത്തോടും വ്യക്തിപരമായി എനിക്ക് വിയോജിപ്പാണ് ..... ,എന്നാൽ ഒരു കാര്യം പറയാതെ പോകുന്നത് ശരിയല്ല......
2007ലാണ് എന്നാണ് എന്റെ ഓർമ്മ അന്ന് സെൻകുമാർ സാർ KSRTC എം.ഡി ... ചില വൈകുന്നേരങ്ങളിൽ ഞാനും ബി.ടി അനിൽകുമാറും (അമൃത ടിവി മുൻ ബ്യൂറോ ചീഫ്) ഇദ്ദേഹത്തെ കാണാൻ പോകും. ചീഫ് ഓഫീസിൽ അദ്ദേഹത്തിന്റെ ചേംബറിൽ ഇരുന്ന് ആകാശത്തിന് താഴെയുള്ള എല്ലാ വിഷയങ്ങളെ കുറിച്ചും ഞങ്ങൾ സംസാരിക്കും. കോർപ്പറേഷനിൽ നിന്നും എം.ഡിയെ തന്നെ സോഴ്‌സാക്കി വാർത്ത കണ്ടെത്തലായിരുന്നു ഞങ്ങളുടെ ഉദ്ദേശം .....
ഒരു വൈകുന്നേരം സെൻകുമാർ സാറിനെ കണ്ടിട്ട് ഇറങ്ങുമ്പോൾ അപ്രതീക്ഷിതമായി അവിടെ വെച്ച് കലാം സാറിനെ (ന്യൂ ഇന്ത്യ ഇൻഷുറൻസ് ഡെവലപ്‌മെന്റ് ഓഫീസർ) കണ്ടു. എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോൾ കാര്യമുണ്ട് പിന്നെ പറയാമെന്നായിരുന്നു മറുപടി. രണ്ടാഴ്ചക്ക് ശേഷം സുഹൃത്തിന്റെ ഒരു വാഹന ഇൻഷുറൻസ് മായി ബന്ധപ്പെട്ട് കലാം സാറിനെ കണ്ടപ്പോഴാണ് KSRTC ചീഫ് ഓഫീസിൽ വന്നത് എന്തിനെന്ന് അദ്ദേഹം വിശദീകരിച്ചത്.
KSRTC യുടെ ഇൻഷുറൻസ് ഒരു കമ്പിനിയും ഏറ്റെടുക്കാത്ത കാലമായിരുന്നു അന്ന് , കലാം സാറിന്റെ പ്രത്യേക താൽപര്യത്തിൽ മുഴുവൻ KSRTC ബസുകളും 10 കോടിക്ക് ഇൻഷുർ ചെയ്യാൻ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പിനി സമ്മതിച്ചു. സ്വാഭാവികമായും 10 കോടിയുടെ 10 ശതമാനം അതായത് 1 കോടി കമ്മീഷനായി വരും ഇത് എങ്ങനെ എത്തിക്കണം എന്നു ചോദിക്കാനാണ് സാക്ഷാൽ കലാം സാർ സെൻകുമാർ സാറിനെ അന്ന് കണ്ടത് ... എന്നാൽ അതിൽ നിന്നും തനിക്കൊരു നയാ പൈസ പോലുംവേണ്ടന്ന നിലപാടിലായിരുന്നു അദ്ദേഹം ... പിന്നീട് വകുപ്പ് മന്ത്രി മാത്യൂ.ടി.തോമസിനെ കണ്ട് കമ്മീഷന്റെ കാര്യം പറഞ്ഞുവെങ്കിലും അദ്ദേഹവും താൽപര്യം കാട്ടിയില്ല ,വീണ്ടും സെൻകുമാർ സാറിനെ കണ്ട കലാം സാർ അദ്ദേഹം പറഞ്ഞത് കേട്ട് ഞെട്ടി ...... ഈ ഒരു കോടി കൂടി പ്രീമിയത്തിൽ വകവെയ്ക്കൂ..........
കമ്മീഷനു വേണ്ടി ആക്രാന്തം കാണിക്കുന്ന വിവിധ വകുപ്പ് തലവൻ മാരെ മാത്രം പരിചയമുള്ള ഇൻഷുറൻസ് കമ്പിനിയുടെ ഡെവലപ്‌മെന്റ് ഓഫീസർക്ക് ഇത് ആദ്യ അനുഭവം ആയിരുന്നു ... വിവരം അറിഞ്ഞ് റീജണൽ മനേജർ മുതൽ ഇൻഷുറൻസ് കമ്പനി G M വരെ ഞെട്ടി. അതുകൊണ്ട് തന്നെ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പിനി KSRTC ക്ക് കമ്മീഷനായ 10 ശതമാനത്തിന് പുറമെ 12.5 ശതമാനം കൂടി പ്രീമിയത്തിൽ കുറവ് വരുത്തി കൊടുത്തു.. അതായത് സെൻകുമാർ സാറിന്റെ ഒരു NO ( നോ) യിലൂടെ KSRTC ക്ക് അന്ന് ലഭിച്ചത് രണ്ടര കോടിയുടെ ലാഭം.......
ഞാനിത് ഇവിടെ പറഞ്ഞത് അദ്ദേഹം വിശുദ്ധനാണന്ന് സ്ഥാപിക്കാനല്ല മറിച്ച് നിശ്ചയ ദാർഢ്യമുള്ള അഴിമതിക്കാരൻ അല്ലാത്ത ഒരു ഓഫീസർ ആണ് സെൻകുമാർ സാർ എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ..... ഇൻഷുറൻസ് കമ്പിനിയിലെ കലാം സാർ ഇന്നും തമ്പാനൂർ റീജണൽ ഓഫീസിൽ ഉണ്ട് അദ്ദേഹത്തിന്റെ നമ്പർ +919495407413