- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജു രമേശിന്റെ അവസാനത്തെ അടവും പൊളിഞ്ഞു; അധികാരത്തിലത്തെിയാൽ മദ്യനിരോധമെന്ന് ജയലളിത; മാതൃക ബീഹാറും കേരളവും; എഐഎഡിഎംകെ സ്ഥാനാർത്ഥിയായാലും ബാറുടമയ്ക്ക് ഇനി നേട്ടമില്ല
ചെന്നൈ:അടച്ച ബാറുകൾ തുറക്കില്‌ളെന്ന സീതാറാം യെച്ചൂരിയുടെ പ്രഖ്യാപനത്തിനുപിന്നാലെ ഇതാ മദ്യലോബിയെ അങ്കലാപ്പിലാക്കി ജയലളിതയും വാഗ്ദാനവും. തെരെഞ്ഞെടുപ്പിൽ കടുത്ത മൽസരം നേരിട്ടതോടെ മദ്യനിരോധനമെന്ന വാഗ്ദാനം വീണ്ടും എടുത്തിട്ടിരിക്കയാണ് ജയലളിത. ഭരണത്തുടർച്ച ലഭിച്ചാൽ തമിഴ്‌നാട്ടിൽ ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന് അവർ ഇന്നലെ ചെന്നെയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചൂണ്ടിക്കാട്ടി.ഇതോടെ കേരളത്തിൽ ബാറുകൾ പൂട്ടിയതോടെ തമിഴുനാട്ടിൽ പോയി ലാഭം കൊയ്യാമെന്ന് കരുതിയ നമ്മുടെ ബിജു രമേശിനെുപ്പാലുള്ളവർ ശരിക്കും 'ശശി'യായി. 1971ൽ മദ്യനിരോധനം എടുത്തുകളഞ്ഞത് കരുണാനിധി സർക്കാറാണ്. തന്റെ സർക്കാർ അധികാരത്തിലത്തെിയശേഷം മദ്യത്തിന്റെയും ബിയറിന്റെയും കെയ്‌സുകളുടെ ഉപഭോഗത്തിൽ രണ്ടു ലക്ഷത്തോളം കുറവ് വന്നതായി കേന്ദ്ര സർക്കാർ ഏജൻസിയുടെ സർവേ ഫലം ഉദ്ധരിച്ച് അവർ പറഞ്ഞു. അണ്ണാ ഡി.എം.കെയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ച് ചെന്നൈ ഐലൻഡ് മൈതാനിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ജയയുടെ പ്രചാരണത്തുടക്കത്തിന്
ചെന്നൈ:അടച്ച ബാറുകൾ തുറക്കില്‌ളെന്ന സീതാറാം യെച്ചൂരിയുടെ പ്രഖ്യാപനത്തിനുപിന്നാലെ ഇതാ മദ്യലോബിയെ അങ്കലാപ്പിലാക്കി ജയലളിതയും വാഗ്ദാനവും. തെരെഞ്ഞെടുപ്പിൽ കടുത്ത മൽസരം നേരിട്ടതോടെ മദ്യനിരോധനമെന്ന വാഗ്ദാനം വീണ്ടും എടുത്തിട്ടിരിക്കയാണ് ജയലളിത.
ഭരണത്തുടർച്ച ലഭിച്ചാൽ തമിഴ്‌നാട്ടിൽ ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന് അവർ ഇന്നലെ ചെന്നെയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചൂണ്ടിക്കാട്ടി.ഇതോടെ കേരളത്തിൽ ബാറുകൾ പൂട്ടിയതോടെ തമിഴുനാട്ടിൽ പോയി ലാഭം കൊയ്യാമെന്ന് കരുതിയ നമ്മുടെ ബിജു രമേശിനെുപ്പാലുള്ളവർ ശരിക്കും 'ശശി'യായി. 1971ൽ മദ്യനിരോധനം എടുത്തുകളഞ്ഞത് കരുണാനിധി സർക്കാറാണ്. തന്റെ സർക്കാർ അധികാരത്തിലത്തെിയശേഷം മദ്യത്തിന്റെയും ബിയറിന്റെയും കെയ്‌സുകളുടെ ഉപഭോഗത്തിൽ രണ്ടു ലക്ഷത്തോളം കുറവ് വന്നതായി കേന്ദ്ര സർക്കാർ ഏജൻസിയുടെ സർവേ ഫലം ഉദ്ധരിച്ച് അവർ പറഞ്ഞു. അണ്ണാ ഡി.എം.കെയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ച് ചെന്നൈ ഐലൻഡ് മൈതാനിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
ജയയുടെ പ്രചാരണത്തുടക്കത്തിന് പതിനായിരങ്ങളാണ് എത്തിയത്. 'രത്തത്തിൻ രത്തമാന അൻപു ഉടയ്‌പ്പിറവുകളെ, മക്കളാൽ നാൻ, മക്കള്ക്കാക നാൻ (ഹൃദയത്തിന്റെ ഭാഗമായ പ്രിയ സഹോദരങ്ങളേ, നിങ്ങളാൽ ഞാൻ, നിങ്ങൾക്കുവേണ്ടി ഞാൻ) എന്ന എം.ജി.ആറിന്റെ ജനപ്രിയ ഡയലോഗോടെയായിരുന്നു ജയയുടെ തുടക്കം. അവർ മാത്രമാണ് പ്രസംഗിച്ചത്. പദ്ധതികൾക്കും 'അമ്മ' ജനക്ഷേമ പരിപാടികൾക്കുമായി ചെലവഴിക്കപ്പെട്ട കോടികളുടെ കണക്ക് എണ്ണിയെണ്ണിപ്പറഞ്ഞാണ് എഴുതിവായിച്ച പ്രസംഗം പൂർത്തീകരിച്ചത്.
കരുണാനിധിയുടെ കുടുംബഭരണം 2011ൽ അവസാനിച്ചതായി ജയലളിത ഓർമിപ്പിച്ചു. മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴ ഒരു ദിവസംകൊണ്ട് പെയ്തിറങ്ങിയത് തന്റെ സർക്കാർ അതിജീവിച്ചു. പ്രളയത്തത്തെുടർന്ന് പകർച്ചവ്യാധികളിൽനിന്ന് ചെന്നൈയെ രക്ഷിച്ചത് ഭരണനേട്ടമായി അവതരിപ്പിച്ചു.
ചെന്നൈ ജില്ലയിലെ 21 സ്ഥാനാഥികളെ പരിചയപ്പെടുത്തി. ആർ.കെ നഗറിൽ ജനവിധി തേടുന്ന തനിക്കും സംസ്ഥാനമെങ്ങുമുള്ള പാർട്ടി സ്ഥാനാർത്ഥികൾക്കും ചരിത്രവിജയം സമ്മാനിക്കണമെന്ന് സ്വതസിദ്ധമായ ശൈലിയിൽ അഭ്യർത്ഥിച്ചാണ് ജയലളിത പോയസ് ഗാർഡനിലേക്ക് തിരിച്ചത്. ജയലളിതയുടെ പ്രഖ്യാപനം കേരളത്തിലെ മദ്യലോബിക്കും കനത്ത തിരച്ചടിയായി. തന്റെ ബിസിനസ് മുഴുവൻ തമിഴ്‌നാട്ടിലേക്ക് പറിച്ചുനട്ട ബിജുരമേശിനെപ്പോലുള്ള മദ്യവ്യവസായികൾ നിരവധിയാണ്. ജയലളിതയെ മണിയടിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് എ.ഐ.ഡി.എം.കെ സ്ഥാനാർത്ഥിയായും ബിജു അവതരിച്ചിരുന്നു.
കേരളത്തിലെ ബിസിനസ് താൽപ്പര്യങ്ങൾക്ക് തിരിച്ചടിയേറ്റതോടെയാണ് ബിജു രമേശ് എഐഎഡിഎംകെയുമായി അടുത്തത്. തമിഴ്‌നാട്ടിലേക്ക് ബാർ ബിസിനസ് മാറ്റുകയായിരുന്നു ലക്ഷ്യം. അതിനാണ് തിരിച്ചടിയുണ്ടാകുന്നത്.



