- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയൻ പശ്ചാത്തപിച്ചു സംസാരിച്ചത് ഹോട്ടൽ പല്ലവയിലെ ഫോണിലൂടെ; സ്വത്ത് അടിച്ചുമാറ്റിയവരിൽ പ്രധാനി ചങ്ങനാശേരിയിലെ ഹോട്ടൽ വ്യവസായി; സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ബിജു രമേശ് മറുനാടനോട്
ആലപ്പുഴ: ശാശ്വതീകാനന്ദ സ്വാമിയെ കൊലപ്പെടുത്തിയതായി താൻ ആരോപിച്ച പ്രിയൻ തന്നെ കാണാൻ വന്നത് ഇഞ്ചയ്ക്കലുള്ള തന്റെ ഉടമസ്ഥതയിലുള്ള പല്ലവ ഹോട്ടലിലെന്ന് ബിജു രമേശ് മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി. ക്രിമിനൽ ആണെന്ന് അടുത്തുള്ളവർ പറഞ്ഞപ്പോൾ നേരിട്ടു കാണാൻ അവസരം നൽകിയില്ല. അപ്പോൾ അയാൾ എന്നെ അറിയില്ലെന്ന് പറയുന്
ആലപ്പുഴ: ശാശ്വതീകാനന്ദ സ്വാമിയെ കൊലപ്പെടുത്തിയതായി താൻ ആരോപിച്ച പ്രിയൻ തന്നെ കാണാൻ വന്നത് ഇഞ്ചയ്ക്കലുള്ള തന്റെ ഉടമസ്ഥതയിലുള്ള പല്ലവ ഹോട്ടലിലെന്ന് ബിജു രമേശ് മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി. ക്രിമിനൽ ആണെന്ന് അടുത്തുള്ളവർ പറഞ്ഞപ്പോൾ നേരിട്ടു കാണാൻ അവസരം നൽകിയില്ല. അപ്പോൾ അയാൾ എന്നെ അറിയില്ലെന്ന് പറയുന്നത് സത്യമാണ്. റിസപ്ഷനിൽനിന്നും ഫോണിൽ സംസാരിച്ചാണ് പ്രിയൻ മടങ്ങിയത്. ഇതിനു വ്യക്തമായ തെളിവുണ്ട്. സംസാരത്തിലുടനീളം സ്വാമിയെ കൊന്നതിലുള്ള പശ്ചാത്താപമായിരുന്നു. ഇക്കാര്യങ്ങൾ ജയിലിലുള്ള തന്റെ സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ടെന്നും പ്രിയൻ തന്നോട് പറഞ്ഞു.
കൊലപാതക സമയത്തും ഇപ്പോഴും പ്രിയൻ വെള്ളാപ്പള്ളിയുടെ ബന്ധുവായ അറക്കത്തറ സന്തോഷിന്റെ ജീവനക്കാരനാണ്. ഇയാൾ എങ്ങനെയാണ് കാര്യങ്ങൾ വ്യക്തമായി പറയുന്നത്? വ്യക്തമായ തെളിവ് തേടുന്ന പൊലീസ്, പ്രത്യക്ഷത്തിൽ തന്നെ തെളിവുകൾ ഉണ്ടായിട്ടും സ്വീകരിക്കാതെ തെറ്റിദ്ധാരണ പരത്തുകയാണ്. സ്വാമിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പ്രീതാത്മാനന്ദ സ്വാമിയെ ആശ്രമത്തിൽനിന്നും പിറ്റേദിവസം തന്നെ കാണാതായി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ ഇതുവരെയും തുമ്പുണ്ടായില്ല. ഇപ്പോൾ ആറുവർഷമായി സ്വാമി അപ്രത്യക്ഷമായിട്ട്. താൻ വിശ്വസിക്കുന്നത് സ്വാമി ജീവനോടെ ഇല്ലെന്നാണ്.
സ്വാമിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട പലരും ഭൂമിയിൽനിന്നും അപ്രത്യക്ഷമായെന്ന് കരുതാനേ വഴിയുള്ളു. ഇപ്പോൾ ഇവരിൽ സ്വമി പ്രകാശാനന്ദ മാത്രമാണ് ജീവിച്ചിരിക്കുന്നത്. അദ്ദേഹത്തെ ജയിലിലടച്ച തരത്തിലാണ് ആശ്രമത്തിൽ പരിപാലിക്കപ്പെടുന്നത്. പുറംലോകവുമായി യാതൊരു ബന്ധവും നൽകാതെ സ്വാമിയെ പൊറുതിമുട്ടിക്കുകയാണ്. സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സ്വാമി സൂക്ഷ്മാനന്ദയെ ചോദ്യം ചെയ്യണമെന്ന് സ്വാമിയുടെ സഹോദരി ശാന്ത വ്യക്തമാക്കിയ സാഹചര്യത്തിൽ പൊലീസ് അത്തരത്തിൽ അന്വേഷണം നടത്തണം. മാത്രമല്ല ശാശ്വതികാനന്ദയുടെ കോടിക്കണക്കിനു വരുന്ന ആസ്തികൾ പലരും അടിച്ചുമാറ്റിയത് പൊലീസ് കണ്ടില്ലെന്നു നടിച്ചു. സ്വാമിയുടെ സ്വത്ത് അടിച്ചുമാറ്റിയവരിൽ പ്രധാനി ചങ്ങനാശേരിയിലെ പ്രധാന ഹോട്ടൽ വ്യവസായിയാണ്. വിതുരയിൽ സ്വാമി വാങ്ങിയ ഏക്കറുകണക്കിന് വസ്തു ഇയാളുടെ പേരിലായിരുന്നു. സ്വാമിയുടെ മരണശേഷം ഇയാൾ വസ്തു വിറ്റു. പണം ആർക്ക് നൽകിയെന്ന് പറഞ്ഞില്ല. മാത്രമല്ല ആറുകോടിയോളം രൂപയും ഇയാളുടെ കൈയിലാണെന്നാണ് അറിയാൻ കഴിഞ്ഞത്.
എം ബി ശ്രീകുമാറിന്റെ പേരിൽ തുടങ്ങിയ ബിഎഡ് കോളേജ്, ഐടി സ്ഥാപനം തുടങ്ങിയവയെല്ലാം ആരുടെ ഉടമസ്ഥതയിലാണെന്ന് തിരക്കേണ്ടത് പൊലീസാണ്. ഇവരെല്ലാം തന്നെ ശാശ്വതികാനന്ദ സ്വാമിയുമായി ഏറ്റവും അടുത്ത് ഇടപഴകിയ ആളുകളാണ്. പൊലീസിന്റ ലിസ്റ്റിൽ ഇവർ ആരുംതന്നെ ഇല്ല. പിന്നെ എങ്ങനെയാണ് കേസ് തെളിയുന്നത്. തന്റെ മൊഴികൾ കൃത്യമായും നീതിപൂർവ്വകമായും രേഖപ്പെടുത്തിയാൽ എന്തു തെളിവു നൽകാനും താൻ തയ്യാറാണെന്നും ബിജു രമേശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം സർക്കാർ സ്വാമിയുടെ മരണത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികൾ ധർമ്മവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും രമേശ് പറഞ്ഞു.
സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല എന്നിവർക്ക് ശ്രീനാരായണ ധർമവേദി ജനറൽ സെക്രട്ടറി കൂടിയായ ബിജു രമേശ് കത്ത് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല. ഡി.ജി.പിമാരായ ടി.പി. സെൻകുമാർ, ജേക്കബ് തോമസ് എന്നിവരിൽ ആരുടെയെങ്കിലും ചുമതലയിൽ അന്വേഷിക്കണം. സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി, പ്രവീൺ വധക്കേസിൽ ജയിലിലായ മുൻ ഡിവൈ.എസ്‌പി ഷാജി തനിക്ക് കത്തയച്ചിട്ടുണ്ട്. ജയിൽരേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. തുടരന്വേഷണം നടത്തിയാൽ കൂടുതൽ തെളിവുകൾ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് സമ്മർദമുണ്ട്. അതിനാൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽനിന്ന് പലരുടെയും പേരുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങൾ മറുനാടനോട് ബിജു രമേശ് വെളിപ്പെടുത്തിയത്.
അന്വേഷണസമയത്ത് ഇവരുടെ പേരുകൾ വെളിപ്പെടുത്തും. നേരത്തെ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് വാദിച്ച സ്വാമി പ്രീതാത്മാനന്ദയെ ശിവഗിരി മഠത്തിൽനിന്ന് കാണാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. അദ്ദേഹത്തെ കണ്ടത്തൊൻ നടപടിയുണ്ടായില്ല. കേസ് വീണ്ടും അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ നിയമപരമായി നേരിടുമെന്നും ബിജു രമേശ് അറിയിച്ചിട്ടുണ്ട്.