- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംബുലൻസിന് വഴി നൽകവെ ബൈക്ക് യാത്രികന് ദാരുണാന്ത്യം; അപകടമുണ്ടായത് സ്കൂട്ടർ ടിപ്പറിനടിയിൽ പെട്ട്; മരിച്ചത് പെരുന്ന സ്വദേശി രതീഷ്
ചടങ്ങനാശ്ശേരി: തുരുത്തി മിഷൻ പള്ളിക്ക് സമീപം സ്കൂട്ടറിൽ ടിപ്പറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പെരുന്ന വെസ്റ്റ് പനച്ചിക്കാവ് രതീഷ് ഭവനത്തിൽ വാസുക്കുട്ടന്റെ മകൻ രതീഷ് ആണ് മരിച്ചത്.34 വയസ്സായിരുന്നു.
എം.സി റോഡിൽ തുരുത്തി ബി.എസ്.എൻ ജംഗ്ഷനു സമീപം ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം.ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ഒരേ ദിശയിൽ പോകുകയായിരുന്നു സ്കൂട്ടറും, ടിപ്പറും. എതിർ ദിശയിൽ നിന്നും ആംബുലൻസ് വരുന്നത് കണ്ട് സൈഡിലേയ്ക്ക് മാറ്റുന്നതിനിടെ സ്കൂട്ടർ ടിപ്പറിന്റെ അടിയിൽ പെടുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ അടിവശത്തെയ്ക്ക് വീണ രതീഷിന്റെ തലയിൽ പിൻവശത്തെ ചക്രം കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു . വി മറിഞ്ഞ് ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി. നടപടികൾ സ്വീകരിച്ചു മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Next Story