- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ കുടുംബാംഗങ്ങൾക്കു നേരെ ന്യുജഴ്സിയിൽ ആക്രമണം
വുഡ് ബ്രിഡ്ജ് (ന്യുജേഴ്സി): ന്യുയോർക്ക് കെന്നഡി വിമാനത്താവളത്തിൽ നിന്നും ന്യുജഴ്സിയിലുള്ള വീട്ടിലേക്ക് വാനിൽ പോകുന്നതിനിടെ ഇന്ത്യൻ കുടുംബത്തിനു നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആറ് ബൈക്കുകളിലായി സഞ്ചരിച്ചിരുന്നവർ കുടുംബം യാത്ര ചെയ്തിരുന്ന വാഹനത്തെ വളഞ്ഞു മുഖത്ത് ദൃഷ്ടി ചുരുട്ടി ഇടിക്കുകയും മിനിവാനിന്റെ വിൻഡോകളും മറ്റും തകർക്കുകയും ചെയ്തതായി വുഡ് റിഡ്ജ് പൊലീസ് വ്യക്തമാക്കി. ഗാർഡൻ റിഡ്ജ് പാർക്ക് വേയിൽ വച്ചാണ് സംഭവത്തിന്റെ തുടക്കം. കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന മിനിവാൻ മോട്ടോർ സൈക്കിളിൽ ഇടിച്ചു എന്ന് പറഞ്ഞാണ് റെഡ് ലൈറ്റിൽ നിർത്തിയിരുന്ന മിനിവാനിനെ ബൈക്ക് യാത്രക്കാർ വളഞ്ഞത്. മൊഹമ്മദ് ഗസൻഫാറും ഭാര്യയും ഒരു വാഹനത്തിലും സഹോദരിയും കുടുംബാംഗങ്ങളും മറ്റൊരു വാഹനത്തിലുമാണ് സഞ്ചരിച്ചിരുന്നത്. അക്രമികൾ അക്രണം തുടരുന്നതിനിടയിൽ ഇന്ത്യൻസ് എന്നുവിളിച്ചുവെന്നാണ് മൊഹമ്മദിന്റെ പരാതിയിൽ പറയുന്നത്. തുടർന്ന് കാറിൽ നിന്നിറങ്ങി കാരണം തിരക്കിയ മൊഹമ്മദിന്റെ മുഖത്ത് ബൈക്ക് യാത്രക്കാരിലൊരാൾ ശക്തിയായി ഇടിക്കുകയും
വുഡ് ബ്രിഡ്ജ് (ന്യുജേഴ്സി): ന്യുയോർക്ക് കെന്നഡി വിമാനത്താവളത്തിൽ നിന്നും ന്യുജഴ്സിയിലുള്ള വീട്ടിലേക്ക് വാനിൽ പോകുന്നതിനിടെ ഇന്ത്യൻ കുടുംബത്തിനു നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആറ് ബൈക്കുകളിലായി സഞ്ചരിച്ചിരുന്നവർ കുടുംബം യാത്ര ചെയ്തിരുന്ന വാഹനത്തെ വളഞ്ഞു മുഖത്ത് ദൃഷ്ടി ചുരുട്ടി ഇടിക്കുകയും മിനിവാനിന്റെ വിൻഡോകളും മറ്റും തകർക്കുകയും ചെയ്തതായി വുഡ് റിഡ്ജ് പൊലീസ് വ്യക്തമാക്കി.
ഗാർഡൻ റിഡ്ജ് പാർക്ക് വേയിൽ വച്ചാണ് സംഭവത്തിന്റെ തുടക്കം. കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന മിനിവാൻ മോട്ടോർ സൈക്കിളിൽ ഇടിച്ചു എന്ന് പറഞ്ഞാണ് റെഡ് ലൈറ്റിൽ നിർത്തിയിരുന്ന മിനിവാനിനെ ബൈക്ക് യാത്രക്കാർ വളഞ്ഞത്. മൊഹമ്മദ് ഗസൻഫാറും ഭാര്യയും ഒരു വാഹനത്തിലും സഹോദരിയും കുടുംബാംഗങ്ങളും മറ്റൊരു വാഹനത്തിലുമാണ് സഞ്ചരിച്ചിരുന്നത്. അക്രമികൾ അക്രണം തുടരുന്നതിനിടയിൽ ഇന്ത്യൻസ് എന്നു
വിളിച്ചുവെന്നാണ് മൊഹമ്മദിന്റെ പരാതിയിൽ പറയുന്നത്.
തുടർന്ന് കാറിൽ നിന്നിറങ്ങി കാരണം തിരക്കിയ മൊഹമ്മദിന്റെ മുഖത്ത് ബൈക്ക് യാത്രക്കാരിലൊരാൾ ശക്തിയായി ഇടിക്കുകയും കാറിന്റെ ചില്ലുകൾ തകർക്കുന്നതിനിടയിൽ മുഖത്ത് പരുക്കേൽപ്പിക്കുകയും ചെയ്തു. ഇതൊരു വംശീയ ആക്രണംഅല്ലെന്നാണ് പൊലീസ് പറഞ്ഞത്. മൊഹമ്മദിന്റെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു