ഷെയറിങ് സൈക്കിളുകൾ ഉപയോഗിച്ച ശേഷം ഇനി തോന്നിയ പോലെ പാർക്ക് ചെയ്ത് പോയാൽ ഇനി പണി കിട്ടും. രാജ്യത്ത് ഏറ്റവും പുതിയതായി എത്തിയ ബൈക്ക് ഷെയറിങ് കമ്പനിയായ എസ് ജി ബൈക്ക് ആണ് നിയമലംഘകരായ പാർക്കിങ് കണ്ടെത്താനായി ആധുനിക സൗകര്യം ഏർപ്പെടുത്തുന്നത്. ജിയോ സ്‌റ്റേഷൻ എന്നറിയപ്പെടുന്ന സംവിധാനത്തിൽ റെഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷനിലൂടെ നിയമലംഘനമായി പാർക്ക് ചെയ്ത് പോന്നവരെ കണ്ടെത്താൻ കഴിയും.

ജിയോസ്‌റ്റേഷനുതളുടെ റേഡിയത് മുതൽ 25 മീറ്റർ വരെ ദൂരത്തിൽ ഉണ്ടാവും. കൂാടതെ പാർക്കിങ് സ്റ്റേഷനുകൾ മഞ്ഞ ബോക്‌സിൽ മാർക്ക് ചെയ്തിരിക്കുകയും ചെയ്യും. ഈ സംവിധാനത്തിലൂടെ പാർക്ക് ചെയ്യേണ്ട സ്ഥലത്തിന് വെളിയിലായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ കണ്ടെത്തുകയും അലാറാം മുഴക്കുകയും ചെയ്യും. അലാറം മുഴങ്ങിയിട്ടും കൃത്യമായി പാർക്ക് ചെയ്തിട്ടില്ലെങ്കിൽ പിഴ ഈടാക്കും.

30 മിനിറ്റ് സൈക്കിൾ ഉപയോഗിക്കുന്നവർക്ക് 2 ഡോളറാണ് ഫീസ് ഈടാക്കുന്നത്. ഓവർ ടൈം ഉപയോഗത്തിന് മിനിറ്റ് അടിസ്ഥാനത്തിൽ ചാർജ് ഈടാക്കാം.കൂടാതെ എസ് ജി ബൈക്ക അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക് അവരുടെ ഫോൺ വഴി സൈക്കിൾ ലോക്ക് ചെയ്യാനും സംവിധാനം ഉണ്ടായിരിക്കും.

രാജ്യത്ത് പുതിയതായി രൂപം കൊണ്ട കമ്പനിയാണ് എസ്ജി ബൈക്ക്. രാജ്യത്ത് കമ്പനിയുടേതായി എംആർടി സ്‌റ്റേഷനുകൾ, ബസ് സ്‌റ്റോപ്പ്, ഹൗസിങ് ബോർഡ് ബ്ലോക് എന്നിവിടങ്ങളിലായി 300 സൈക്കിളുകളാണ് ഈ മാസം അവസാനത്തൊട സർവ്വീസ് നടത്തുകയെന്ന് കമ്പനി അധികൃതർ അറിയിച്ചു.