- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ആർ ടി സിക്ക് മുന്നിൽ യുവാവ് അഭ്യാസം തുടർന്നത് 3 കിലോമീറ്റർ; സഹികെട്ട് യുവാവിനെ പിടികൂടി കൈകാര്യം ചെയ്ത് നാട്ടുകാർ; സംഭവം കർണ്ണാടകയിൽ; വീഡിയോ കാണാം
ബംഗളൂരു: കർണാടക ആർടിസി ബസിന് വഴികൊടുക്കാതെ അഭ്യാസം കാണിച്ച യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ. കർണാടകയിലെ ഹസൻ ജില്ലയിലാണ് സംഭവം നടന്നത്. ബസിന് വഴികൊടുക്കാതെ മുന്നിലൂടെ യുവാവ് ബൈക്ക് തലങ്ങും വിലങ്ങും ഓടിക്കുകയായിരുന്നു.
ഏകദേശം മൂന്നു കിലോമീറ്ററോളം ദൂരം സൈഡ് നൽകാതെ യുവാവ് ബൈക്ക് ഓടിച്ചു എന്നാണ് യാത്രക്കാർ പറയുന്നത്. യുവാവിന്റെ അഭ്യാസം കണ്ട നാട്ടുകാർ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി. ബൈക്കിൽ കൂട്ടമായി പിന്തുടർന്നെത്തിയ നാട്ടുകാർ യുവാവിനെ കൈകാര്യം ചെയ്യുന്നതും വിഡിയോയിൽ കാണാം. ബസിലെ യാത്രക്കാരാണ് ഈ വിഡിയോ പകർത്തിയത്. ഒരാഴ്ച മുൻപ് നടന്ന സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Next Story




