ഹോചിമിൻ: എയർഹോസ്റ്റസുമാർ ബിക്കിനി ധരിച്ചെത്തുന്ന ബിക്കിനി എയർലൈൻസ് ഇന്ത്യയിലേക്കും സർവ്വീസ് തുടങ്ങുന്നു. ബിക്കിനി എയർലൈൻസ് എന്ന് കുപ്രസിദ്ധിയാർജിച്ച വിയറ്റ് ജെറ്റാണ് ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്. ആഴ്ചയിൽ നാലു ദിവസം വിയറ്റ്‌നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്നും ഡൽഹിയിലേക്കാണ് സർവീസ് ആരംഭിക്കുന്നത്.

വിമാനത്തിൽ ിക്കിനി ധരിക്കണമോ അതോ പരമ്പാരാഗതത വസ്ത്രം ധരിക്കണമോ എന്ന് തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയർഹോസ്റ്റസുമാർക്കുണ്ടെങ്കിലും പൊതുവെ എല്ലാവരും ബിക്കിനിയാണ് തിരഞ്ഞെടുക്കാറ്. 2011ലാണ് ബിക്കിനി മാർക്കറ്റ് തന്ത്രവുമായി വിയറ്റ് ജെറ്റ് എത്തുന്നത്.

വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെൻ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയർലൈൻ. വിമാന സർവ്വീസിന്റെ പ്രചാരണത്തിനായി ബിക്കിനിയിട്ട എയർഹോസ്റ്റസുമാരാണ് യാത്രക്കാർക്കായി എല്ലാ സേവനങ്ങളും നൽകുന്നത്.