ഹോചിമിൻ: ഡൽഹി -ഹോചിമിൻ വിമാന സർവ്വീസ് ആരംഭിക്കുമ്പോൾ എല്ലാവരും വലിയ സന്തോഷത്തിലാണ്. കാരണം ബിക്കിനിയിട്ട എയർഹോസ്റ്റസുമാരാണ് വിയറ്റ്ജെറ്റ് വിമാനസർവീസിൽ ഉണ്ടാവുക.

ബിക്കിനി എയർലൈൻസ് എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച വിമാന കമ്പനിയാണ് വിയറ്റ്ജെറ്റ്. ഇവരാണ് വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്നും ഡൽഹിയിലേക്ക് സർവീസ് തുടങ്ങുന്നത്. നിലവിൽ ഡൽഹിയിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ഫ്ളൈറ്റ് ഇല്ല.

ഇതോടെയാണ് ഡൽഹി ഹോചിമിൻ സർവ്വീസ് ഉടൻ തുടങ്ങുമെന്ന് വിയെറ്റ്ജെറ്റ് എയർലൈൻസ് അധികൃതർ അറിയിച്ചത്.ആഴ്ചയിൽ നാലു ദിവസമാണ് ഡൽഹി -ഹോചിമിൻ വിമാന സർവ്വീസ് ഉണ്ടാവുക. എന്നാൽ എപ്പോഴാണ് എന്ന് കൃത്യമായ തീയ്യതി വെളിപ്പെടുത്തിയിട്ടില്ല.

വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെൻ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയർലൈൻ.
ഈ വർഷം ഓഗസ്റ്റ് -സെപ്റ്റംബർ മാസത്തോടെയാകും സർവീസ് ആരംഭിക്കുക.

സെക്സി മാർക്കറ്റിങ് തന്ത്രമെന്ന് പൊതുവേ അറിയപ്പെടുന്ന വിമാനത്തിന്റെ പ്രത്യേകത ഈ വിമാനത്തിലെ ബിക്കിനി നൃത്തക്കാരികളായ തായ് യുവതികളാണ്. യാത്രക്കാർക്ക് വിനോദത്തിനായി ആകാശത്ത് ബിക്കിനിയിട്ട നൃത്തചുവടുകൾ കാഴ്ചവെക്കുന്നുണ്ട്. ഇത്തരത്തിലുള്ള മാർക്കറ്റിങ്ങ് തന്ത്രങ്ങൾ ഉപയോഗിച്ച് 2011 ൽ ആരംഭം കുറിച്ച എയർലൈൻസിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ വളർച്ചയാണ് ഉണ്ടായത്.

2017 ൽ 17 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത വിയേർട്ട്ജറ്റ് 986 ദശലക്ഷം ഡോളറാണ് ആ വർഷം സമ്പാദ്യമുണ്ടാക്കിയത്. ആഭ്യന്തരമായും അന്താരാഷ്ട്രമായും 60 റൂട്ടുകളിലാണ് ഇപ്പോൾ ഇത് പ്രവർത്തിക്കുന്നത്. ഈ വിമാന കമ്പനിയുടെ ബിക്കിനി ഷോ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

എയർലൈൻസിന്റെ ഉദ്ഘാടന പറക്കലിൽ തന്നെ ബിക്കിനിയിട്ട എയർഹോസ്റ്റസുമാരായിരുന്നു സേവനത്തിനുണ്ടായിരുന്നത്.യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വെച്ച് 2012ൽ എയർഹോസ്റ്റുമാരുടെ ഫാഷൻ ഷോ അവതരിപ്പിച്ചത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഫ്ളൈറ്റ് അറ്റൻഡർമാർ ബിക്കിനിയിട്ടാണ് അന്ന് വിമാനത്തിനുള്ളിൽ ഫാഷൻ ഷോ നടത്തിയത്.

എന്നാൽ വിവാദങ്ങളും ഈ വിമാന സർവ്വീസിനെ ബാധിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഫുട്ബോളർമാർക്ക് വേണ്ടി അടുത്തിടെ വിമാനത്തിനുള്ളിൽ കളിക്കാർക്ക് തൊടാനും പിടിക്കാനും അവസരം നൽകി ബിക്കിനി ഷോ നടത്തിയത് സാമൂഹ്യ മാധ്യമങ്ങളിൽ വൻ വിമർശനം ഉയർത്തിയിരുന്നു.