- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീന്തൽ വസ്ത്രങ്ങൾ ധരിച്ച് ആളുകൾ നഗരത്തിൽ നടക്കുന്നത് വിലക്കേർപ്പെടുത്തി ഇറ്റാലിയൻ നഗരമായ സൊറേന്റോ; നിയമലംഘകർക്ക് 500 യൂറോ പിഴ
ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് റിസോർട്ടുകളിൽ ഒന്നാണ് സോറന്റോ, വിദേശസഞ്ചാരികൾ കൂടുതലായി എത്താറുള്ള ഈ പ്ര്‌ദേശത്ത് ബിക്കിനി ധരിച്ച് നഗരത്തിലൂടെ നടക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് മേയർ.അതുകൊണ്ട് തന്നെ സോറന്റോയിലെ ഏറെ ജനപ്രീതിയുള്ള റിസോർട്ടിലേക്ക് ബിക്കിനും ധരിച്ച് പോകാമെന്ന് വിനോദ സഞ്ചാരികൾ മോഹിക്കുന്നുണ്ടെങ്കിൽ അതിന് കനത്ത പിഴ ഒടുക്കേണ്ടിവരും.
നീന്തൽ വസ്ത്രങ്ങൾ, ബിക്കിനി ഉൾപ്പെടെയുള്ള 'അൽപവസ്ത്രങ്ങൾ ധരിക്കുന്നത് അനാചാരം' എന്ന രീതിയിലാണ് ഈ നഗരം ഇപ്പോൾ കാണുന്നത. അതിനാലാണ് ഇത്തരമൊരു തീരുമാനവും. ഇത്തരത്തിൽ അൽപസ്ത്രങ്ങൾ ധരിക്കുമ്പോൾ അത് കാണുന്നവരെ അസ്വസ്ഥരാക്കുന്നു എ
എന്നാണ് സോറന്റോ നഗരത്തിലെ മേയർ മാസിമോ കൊപ്പേളയുടെ വിശദീകരണം. നിയമം ലംഘിക്കുന്നവർക്ക് 500 യൂറോ വരെയാണ് പിഴ ഈടാക്കുക.
ബീച്ചിൽ നിന്നും കേറിവരുന്ന വിനോദസഞ്ചാരികൾ നഗരത്തിലെ ഹോട്ടൽ റൂമുകളിലേക്ക് തിരികെ നടക്കുമ്പോൾ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് പതിവായത് ആണ് നാട്ടുകാർ പരാതിപ്പെടാൻ കാരണം.നഗരത്തിന്റെ പ്രതിച്ഛായയ്ക്കും ടൂറിസത്തിനും അത് ദുഷ്‌പേരുണ്ടാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു..നിരോധനം നടപ്പിലാക്കുന്നതിനായി നഗരത്തിലെ തെരുവുകളിലൂടെ പൊലീസ് പട്രോളിങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.