- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ ജീവിതത്തിലെ അഞ്ച് ഹീറോകളിൽ ഒരാളെന്ന് ബിൽ ഗേറ്റ്‌സ് പറയുന്നയാൾ ഒരു മലയാളിയാണെന്നറിയാമോ? മലയാളികൾ അറിയാത്ത ലോകമറിയുന്ന ഡൽഹിയിലെ ഒരു ഡോക്ടറുടെ കഥ
ന്യൂയോർക്ക്: ലോകത്തെ അഞ്ച് യഥാർഥ ഹീറോകളിലൊരാൾ. മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്‌സ് തന്റെ ഗേറ്റ്‌സ് നോട്‌സ് എന്ന ബ്ലോഗിൽ ഡോ. മാത്യൂസ് വർഗീസ് എന്ന മലയാളി ഡോക്ടറെ വിശേഷിപ്പിച്ചതിങ്ങനെ. പോളിയോ രോഗബാധിതർക്കിടയിൽ അവരുടെ ദൈവദൂതനെപ്പോലെ പ്രവർത്തിക്കുന്ന ഡോ. മാത്യൂ വർഗീസിന്, പക്ഷേ ബിൽ ഗേറ്റ്‌സിന്റെ പരാമർശം ജീവിതത്തിൽ യാതൊരു മാറ്റവും വരുത്തുന്നില്ല. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തി അതേ ആവേശത്തോടെ താൻ തുടരുമെന്നും അദ്ദേഹം പറയുന്നു. പോളിയോ ബാധിതർക്കായി ജീവൻ സമർപ്പിച്ചയാളാണ് ഡോ. മാത്യു വർഗീസ്. പഴയ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ പോളിയോ ബാധിതർക്കുമാത്രമായി അദ്ദേഹം ഒരു വാർഡ് നടത്തുന്നു. രോഗബാധിതരായ പുരുഷന്മാരും സ്ത്രീകളും ഇവിടെയുണ്ട്. ബന്ധുക്കളും മറ്റു ഉപേക്ഷിച്ചവരും അക്കൂട്ടത്തിലുണ്ട്. 2011-ൽ ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചെങ്കിലും ആയിരക്കണക്കിനാളുകൾ രോഗം ബാധിച്ച് നരകിച്ച് ജീവിക്കുന്നുണ്ട്. 1987-ലാണ് സെന്റ് സ്റ്റീഫൻസിൽ പോളിയോ വാർഡിന് തുടക്കം കുറിക്കുന്നത്. എട്ട് ബെഡ്ഡുകളായിരുന്നു ത
ന്യൂയോർക്ക്: ലോകത്തെ അഞ്ച് യഥാർഥ ഹീറോകളിലൊരാൾ. മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്‌സ് തന്റെ ഗേറ്റ്‌സ് നോട്‌സ് എന്ന ബ്ലോഗിൽ ഡോ. മാത്യൂസ് വർഗീസ് എന്ന മലയാളി ഡോക്ടറെ വിശേഷിപ്പിച്ചതിങ്ങനെ. പോളിയോ രോഗബാധിതർക്കിടയിൽ അവരുടെ ദൈവദൂതനെപ്പോലെ പ്രവർത്തിക്കുന്ന ഡോ. മാത്യൂ വർഗീസിന്, പക്ഷേ ബിൽ ഗേറ്റ്‌സിന്റെ പരാമർശം ജീവിതത്തിൽ യാതൊരു മാറ്റവും വരുത്തുന്നില്ല. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തി അതേ ആവേശത്തോടെ താൻ തുടരുമെന്നും അദ്ദേഹം പറയുന്നു.
പോളിയോ ബാധിതർക്കായി ജീവൻ സമർപ്പിച്ചയാളാണ് ഡോ. മാത്യു വർഗീസ്. പഴയ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ പോളിയോ ബാധിതർക്കുമാത്രമായി അദ്ദേഹം ഒരു വാർഡ് നടത്തുന്നു. രോഗബാധിതരായ പുരുഷന്മാരും സ്ത്രീകളും ഇവിടെയുണ്ട്. ബന്ധുക്കളും മറ്റു ഉപേക്ഷിച്ചവരും അക്കൂട്ടത്തിലുണ്ട്. 2011-ൽ ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചെങ്കിലും ആയിരക്കണക്കിനാളുകൾ രോഗം ബാധിച്ച് നരകിച്ച് ജീവിക്കുന്നുണ്ട്.
1987-ലാണ് സെന്റ് സ്റ്റീഫൻസിൽ പോളിയോ വാർഡിന് തുടക്കം കുറിക്കുന്നത്. എട്ട് ബെഡ്ഡുകളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഈ വാർഡ് അന്നുമുതലിന്നോളം മിക്കവാറും നിറഞ്ഞുതന്നെയാണുള്ളത്. വാർഡ് കാലിയായി കാണണമെന്നാണ് ഡോക്ടറുടെ ആഗ്രഹം. ഒരുകാലത്ത് വർഷം 600 രോഗികൾക്കുവരെ ഇവിടെ വർഷം ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്ന് ആ സംഖ്യ 200-ൽത്താഴെ എത്തിയിട്ടുണ്ടെങ്കിലും, പോളിയോ പൂർണമായി തുടച്ചുനീക്കാൻ ഇനിയും സമയമെടുക്കും.
സെന്റ് സ്റ്റീഫൻസിലെത്തുന്ന പോളിയോ രോഗികൾക്ക് ഡോ. മാത്യു വർഗീസ് എന്ന ഓർ്‌ത്തോപീഡിക് സർജൻ ദൈവത്തെപ്പോലെയാണ്. ശസത്രക്രിയകൾക്കും തുടർചികിത്സകൾക്കുമായി എത്തുന്നവർ ഡോക്ടറുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. രോഗത്തിൽനിന്ന് മുക്തരായി സാധാരണ ജീവിതത്തിലേക്ക് കടക്കുന്നവർ, തങ്ങളുടെ വിവാഹത്തിനും ജീവിതത്തിലെ വിശേഷാവസരങ്ങളിലും ഡോക്ടറുടെ സാന്നിധ്യം ആഗ്രഹിക്കുന്നു.
പോളിയോ മുക്തരായി ജീവിതത്തിലേക്ക് കടക്കുന്നവർക്കായി വ്യക്തമായ നയം സർക്കാരുകൾ രൂപവൽക്കരിക്കണമെന്ന് ഡോ. മാത്യുവർഗീസ് ആവശ്യപ്പെടുന്നു. രോഗത്തെ അതിജീവിച്ചവർക്ക് ജോലി ചെയ്യുന്നതിനും ജീവിക്കുന്നതിനുമുള്ള അവസരങ്ങളൊരുക്കണം. പോളിയോ ബാധിതരെ ചികിത്സിക്കുന്നതിന് കൂടുതൽ ഡോക്ടർമാർ രംഗത്തേയ്ക്ക് വരണമെന്നും ഡോ. മാത്യു വർഗീസ് ആവശ്യപ്പെടുന്നു.