കുവൈത്ത്: കാഞ്ഞങ്ങാട് ബല്ലാകടപ്പുറം യുണൈറ്റഡ് ബല്ലാ ബിടി ഗല്ലി യുടെ 10 )o വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇസ്ലാമിക് എക്‌സ്‌പോ Bilex 2020 യുടെ ഫണ്ട് ഉദ്ഘടാനം കുവൈത്ത് അബ്ബാസിയ ഇഖ്റഅ് സ്‌കൂൾ മൈതാനത്ത് വെച്ച് നടന്ന ചടങ്ങിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ഫുഹാദ് അരീമ്പ്ര കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് ബഹുഃ ശറഫുദ്ദീൻ കണ്ണേത്തിന് നൽകി നിർവ്വഹിച്ചു.

ചടങ്ങിൽ കെ.എം.സി.സി ജില്ലാ-സ്റ്റേറ്റ് ഭാരവാഹികളുടേയും പൗരപ്രമാണിമാരുടേയും സാന്നിധ്യം ശ്രദ്ധേയമായി.കെ.എം.സി.സി. സ്റ്റേറ്റ് കൗൺസിൽ മെമ്പർ എം .പി സുഹൈൽ പുതിയ പുരയിൽ, ജില്ലാ കൗൺസിൽ മെമ്പർ സി.പി ഹസൻ ബല്ലാകടപ്പുറം, ശുഐബ് എ.വി ബല്ലാകടപ്പുറം, ഫൈസൽ ബല്ലാകടപ്പുറം,മുഹമ്മദ് എം.കെ ബല്ലാകടപ്പുറം, നൂമാൻ കെ.കെ ബല്ലാകടപ്പുറം, സാജിർ കെ.എച്ച് ബല്ലാകടപ്പുറം, താഹിർ എംപി ബല്ലാകടപ്പുറം, സുഹൈൽ ബല്ലാകടപ്പുറം, കെ.എച് അഫ്‌സൽ ബല്ലാകടപ്പുറം, ഉവൈസ് ബല്ലാകടപ്പുറം, കെ.കെ നിസാമിദ്ധീൻ ബല്ലാകടപ്പുറം, ഫൗസാൻ ബല്ലാകടപ്പുറം, ഷുഹൈബ് അരിഞ്ചിറ, എന്നിവർ സംബന്ധിച്ചു.