നാഷ്വില്ല (ടെന്നിസ്സി) : ഗർഭച്ഛിദ്രത്തിന് മാതാവ് തയാറാണെങ്കിലും, പിതാവിന് ഗർഭചിദ്രത്തിനെതിരെ വീറ്റോ അധികാരം നൽകുന്ന ബിൽ റിപ്പബ്ലിക്കൻ അംഗങ്ങൾ ടെന്നിസ്സി നിയമനിർമ്മാണ സഭയിൽ അവതരിപ്പിച്ചു. സ്റ്റേറ്റ് സെനറ്റർമാരായ മാർക്ക് പോഡി, ജെറി സെക്ലറ്റൻ എന്നിവരാണ് ബിൽ സ്പോൺസർ ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് സെനറ്റിൽ പോഡിയും, ടെന്നിസ്സി ഹൗസിൽ സെക്സറ്റനും ബിൽ അവതരിപ്പിക്കും.

തന്നാൽ ഉല്പാദിതമായ ഭ്രൂണത്തെ മാതാവ് ഗർഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെതിരെ കോടതിയിൽ പെറ്റീഷൻ നൽകുന്നതിനും, മാതാവിനെ അതിൽ നിന്നും വിലക്കുന്നതിനുമുള്ള വകുപ്പുകളാണ് ബില്ലിൽ ചേർത്തിരിക്കുന്നത്.കോടതി വിധി ലംഘിക്കുന്ന മാതാവിനെതിരെ സിവിൽ ക്രിമിനൽ കേസുകൾ ചാർജ്ജ് ചെയ്തു ശിക്ഷിക്കുന്നതിനുള്ള നിയമങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

2021 ജൂലായ് 1 മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം ബിൽ പാസ്സാക്കിയെടുക്കുക എന്നതാണ് റിപ്പബ്ലിക്കൻ സെനറ്റർമാരുടെ ലക്ഷ്യംസ്ത്രീയുടെ ശരീരത്തിന്റെ അവകാശം അവർക്കു മാത്രമാണെന്നാണ് ഇതിനെതിരെ പ്രതികരിച്ച ഡമോക്രാറ്റിക് സെനറ്റർ ബ്രണ്ട. ഗിൽമോർ അഭിപ്രായപ്പെട്ടത്.