- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജോർജിയായിൽ ഇനി മുതൽ സമയമാറ്റമില്ല- ബില്ലിന് അംഗീകാരം
അറ്റ്ലാന്റാ: ജോർജിയാ സംസ്ഥാനത്തു സമയമാറ്റം അവസാനിപ്പിച്ചു കൊണ്ടുള്ള ബിൽ സംസ്ഥാന പ്രതിനിധി സഭ പാസ്സാക്കി. സ്പ്രിങ് ഫോർവേർഡ്, ഫോൾബാക്ക് ' എന്നിങ്ങനെ വർഷത്തിൽ രണ്ടു തവണ ക്ലോക്കിലെ സൂചി മാറ്റിവെക്കുന്നതാണ് സംസ്ഥാനം നിർത്തൽ ചെയ്തത്.
ജോർജിയ പ്രതിനിധി സഭ പാസാക്കിയ ബിൽ സെനറ്റിൽ ചർച്ച ചെയ്ത് പാസാക്കണം.മാർച്ച് 29 തിങ്കളാഴ്ച 111 വോട്ടുകളോടെയാണ് ബിൽ പാസാക്കിയത്.. 48 പേർ എതിർത്തു വോട്ടു ചെയ്തു. ഇനി മുതൽ ഡെ ലൈറ്റ് സേവിങ് സമയമാണ് സംസ്ഥാനത്ത് സ്ഥിരമായി നിലനിൽക്കുക.
സാവനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗം ബെൽ വാട്ടറാണ് ബിൽ സ്പോൺസർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തു നടത്തിയ സർവേയിൽ ഭൂരിപക്ഷം പേരും ഡേ ലൈറ്റ് സേവിങ് ടൈം നിലനിർത്തണമെന്നാണ് അഭിപ്രായപ്പെട്ടത്.
ഡേ ലൈറ്റ് സേവിങ് ടൈം നിലവിൽവരുന്നതോടെ തൊട്ടടുത്ത സംസ്ഥാനമായ അലബാമയിലെ സമയവുമായി രണ്ടു മണിക്കൂർ വ്യത്യാസം ഉണ്ടാകും.അമേരിക്കയിലെ 14 സംസ്ഥാനങ്ങൾ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ഡേ ലൈറ്റ് ടൈം നിലനിർത്തുന്നതിനെ അനുകൂലമായി നിയമനിർമ്മാണം നടത്തിയിട്ടുണ്ട്.ഇപ്പോൾ ഹവായ്, അരിസോണ സംസ്ഥാനങ്ങൾ മാത്രമാണ് വർഷം മുഴുവനും സ്റ്റാൻഡേർഡ് ടൈമിൽ നിലനിൽക്കുന്നത്.