- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മരണശിക്ഷക്ക് വിധിക്കപ്പെട്ടവർക്ക് ഇലക്ട്രിക് ചെയർ, ഫയറിങ് സ്്ക്വാഡ് തിരഞ്ഞെടുക്കാം. ഗവർണ്ണർ ബില്ലിൽ ഒപ്പു വെച്ചു
സൗത്ത് കരോലിന: മരണശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് വധശിക്ഷ നടപ്പാക്കുന്നതിന് മാരക വിഷമിശ്രിതം കുത്തിവെക്കുന്നതിനു പുറമെ, ഇലക്ട്രിക്ക് ചെയറോ, ഫയറിങ് സ്‌ക്വാഡിനേയോ ആവശ്യപ്പെടാം എന്ന പുതിയ നിയമം സൗത്ത് കരോലിനായിൽ പ്രാബല്യത്തിൽ വന്നു.
ഇതു സംബന്ധിച്ച ബില്ലിൽ വെള്ളിയാഴ്ച(മെയ് 15) ഗവർണ്ണർ ഹെൻട്രി മെക്ക് മാസ്റ്റർ ഒപ്പുവെച്ചു.
മാരകവിഷത്തിന്റെ ലഭ്യത കുറഞ്ഞതിനാൽ തൽക്കാലം നിറുത്തിവെച്ചിരുന്ന വധശിക്ഷ ഇതോടെ പുനരാരംഭിക്കുവാൻ കഴിയുമെന്നും ഗവർണ്ണർ അറിയിച്ചു.
2010 ലാണ് സംസ്ഥാനത്ത് ഏറ്റവും ഒടുവിലായ് വധശിക്ഷ നടപ്പാക്കിയത്.
വധശിക്ഷക്കുപയോഗിച്ചിരുന്ന വിഷമിശ്രിതം നൽകുന്നതിന് ഫാർമസ്യൂട്ടിക്കൾ കമ്പനികൾ വിസമ്മതിച്ചതിനെ തുടർന്നാണ് പിന്നീട് വധശിക്ഷ നിർത്തലാക്കേണ്ടിവന്നത്.
വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികൾ തങ്ങളെ വിഷമിശ്രിതം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകിയിരുന്നു. മരുന്നു ലഭിക്കാത്തതിനാൽ ഇവരുടെ വധശിക്ഷ നടപ്പാക്കാനായില്ല.
വധശിക്ഷ നടപ്പാക്കുന്നതിന് പ്രത്യേക ഫയറിങ് സ്‌ക്വാഡിനും, പുതിയ ഇലക്ട്രിക്ക് ചെയറിനും രൂപം നൽകി കഴിഞ്ഞതായും, പ്രത്യേകം പരിശീലനം ഇവർക്ക് നൽകണമെന്നും ഗവർണ്ണർ പറഞ്ഞു.
മിസിസിപ്പി, ഒക്കലഹോമ, യൂട്ട തുടങ്ങിയ സംസ്ഥാനങ്ങളിലും ഫയറിങ് സ്‌ക്വാഡിനെ വധശിക്ഷക്കായി ഉപയോഗിക്കുന്നത് അമേരിക്കയിലെ 24 സംസ്ഥാനങ്ങളിലാണ് വധശിക്ഷ നിലനിൽക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ആറ് വർഷം അമ്പതിൽ താഴെ ശി്ക്ഷകളാണ് പ്രതിവർഷം നടപ്പാക്കുന്നത്.