- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെംബിൾ യൂണിവേഴ്സിറ്റി മുൻ ജീവനക്കാരിയെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസ്; കോമേഡിയൻ ബിൽ കോസ്ബിക്ക് 3 മുതൽ 10 വർഷം വരെ തടവുശിക്ഷ
പെൻസിൽവാനിയ: ടെംബിൾ യൂണിവേഴ്സിറ്റി മുൻ ജീവനക്കാരിയായിരുന്ന ആൻഡ്രിയ കോൺസ്റ്റന്റിനെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ സുപ്രസിദ്ധ കോമേഡിയൻ ബിൽ കോസ്ബിയെ(81) 3 മുതൽ 10 വർഷം വരെ ജയിലിടയ്ക്കാൻ നോറിസ് ടൗൺ ജഡ്ജി സ്റ്റീവൻ ഒ നീൽ വിധിച്ചു. വിധിക്കുശേഷം കൈകളിൽ വിലങ്ങു വെച്ചും, അരയിൽ ചങ്ങലയിട്ടുമാണ് കോസ്ബിയെ പുറത്തേക്കാനയിച്ചത്. രണ്ടു ദിവസം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിൽ സെപ്റ്റംബർ 25 ചൊവ്വാഴ്‌ച്ചയാണ് എൺപത്തി ഒന്നുകാരനായ കോസ്ബിയെ ജയിലിലടയ്ക്കാൻ ജഡജി ഉത്തരവിട്ടത്. Sexual Violent Predator (സെക്കഷ്വലി വയലന്റ് പ്രിഡേറ്റർ) എന്ന വിഭാഗത്തിൽ കോസ്ബിയെ ഉൾപ്പെടുത്തുന്നുവെന്നും വിധിയിൽ ചൂണ്ടികാട്ടി.മോണ്ട് ഗോമരി കൗണ്ടി കറക്ഷൻ ഫെസിലിറ്റിയിൽ നിന്നും ചൊവ്വാഴ്ച രാത്രി ഫിനിക്സ് സ്റ്റേറ്റ് കറക്ഷൻ ഇൻസ്റ്റിറ്റിയൂഷനിലേക്ക് കോസബിയെ മാറ്റുമെന്ന് മോണ്ട് ഗോമറി കൗണ്ടി സ്പോക്ക്സ്പേഴ്സൺ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മാസം കോസബി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു.പ്രായം കണക്കിലെടുത്ത് ഹൗസ് അറസ്റ്റ് വിധിക്കണമെന്ന് ഡിഫ
പെൻസിൽവാനിയ: ടെംബിൾ യൂണിവേഴ്സിറ്റി മുൻ ജീവനക്കാരിയായിരുന്ന ആൻഡ്രിയ കോൺസ്റ്റന്റിനെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ സുപ്രസിദ്ധ കോമേഡിയൻ ബിൽ കോസ്ബിയെ(81) 3 മുതൽ 10 വർഷം വരെ ജയിലിടയ്ക്കാൻ നോറിസ് ടൗൺ ജഡ്ജി സ്റ്റീവൻ ഒ നീൽ വിധിച്ചു. വിധിക്കുശേഷം കൈകളിൽ വിലങ്ങു വെച്ചും, അരയിൽ ചങ്ങലയിട്ടുമാണ് കോസ്ബിയെ പുറത്തേക്കാനയിച്ചത്.
രണ്ടു ദിവസം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിൽ സെപ്റ്റംബർ 25 ചൊവ്വാഴ്‌ച്ചയാണ് എൺപത്തി ഒന്നുകാരനായ കോസ്ബിയെ ജയിലിലടയ്ക്കാൻ ജഡജി ഉത്തരവിട്ടത്. Sexual Violent Predator (സെക്കഷ്വലി വയലന്റ് പ്രിഡേറ്റർ) എന്ന വിഭാഗത്തിൽ കോസ്ബിയെ ഉൾപ്പെടുത്തുന്നുവെന്നും വിധിയിൽ ചൂണ്ടികാട്ടി.മോണ്ട് ഗോമരി കൗണ്ടി കറക്ഷൻ ഫെസിലിറ്റിയിൽ നിന്നും ചൊവ്വാഴ്ച രാത്രി ഫിനിക്സ് സ്റ്റേറ്റ് കറക്ഷൻ ഇൻസ്റ്റിറ്റിയൂഷനിലേക്ക് കോസബിയെ മാറ്റുമെന്ന് മോണ്ട് ഗോമറി കൗണ്ടി സ്പോക്ക്സ്പേഴ്സൺ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ മാസം കോസബി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു.പ്രായം കണക്കിലെടുത്ത് ഹൗസ് അറസ്റ്റ് വിധിക്കണമെന്ന് ഡിഫൻസ് അറ്റോർണിയുടെ വാദം കോടതി നിരാകരിച്ചു. 30 വർഷം വരെ ശിക്ഷ ലഭിക്കേണ്ട കേസ്സിൽ 5 മുതൽ പത്തു വർഷം വരെ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
1961 മുതൽ അമേരിക്കൻ ടെലിവിഷൻ പ്രേക്ഷകരുടെ ഹരമായിരുന്ന കോസബി 2010 ൽ ലൈംഗിക പീഡന കേസ്സിൽ പിടിക്കപ്പെടുകയായിരുന്നു. കൊമേഡിയൻ, നടൻ, ഗായകൻ, തുടങ്ങിയ നിലയിൽ പ്രസിദ്ധനായിരുന്ന കോസബിക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി നിരവധി സ്ത്രീകൾ രംഗത്തെത്തിയിരുന്നു.