- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവനക്കാരിക്ക് നിരന്തരം അനുചിതമല്ലാത്ത ഇ-മെയിൽ സന്ദേശവും കാണാൻ ക്ഷണിക്കലും; ബിൽഗേറ്റ്സിനെ മൈക്രോ സോഫ്റ്റ് താക്കീത് ചെയ്തിരുന്നെന്ന് റിപ്പോർട്ട്
വാഷിങ്ടൺ: മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ കമ്പനി താക്കീതു ചെയ്തെന്ന് റിപ്പോർട്ട്. 2008ൽ നടന്ന സംഭവത്തെ കുറിച്ചുള്ള വാർത്തകൾ ഇപ്പോഴാണ് പുറത്തുവരുന്നത്. കമ്പനിയിലെ ഒരു ജീവനക്കാരിക്ക് അനുചിതമല്ലാത്ത ഇ-മെയിൽ അയച്ചതിന്റെ പേരിലായിരുന്നു താക്കീത്. 2007ൽ, മൈക്രോസോഫ്റ്റിന്റെ പൂർണസമയ ജീവനക്കാരനും പ്രസിഡന്റുമായിരുന്ന ഗേറ്റ്സ്, ഇ-മെയിൽ വഴി ജീവനക്കാരിയുമായി നിരന്തരം ചാറ്റ് ചെയ്യുകയും തന്നെ കാണാൻ ക്ഷണിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്.
എന്നാൽ സംഭവത്തെക്കുറിച്ച് അറിഞ്ഞ എക്സിക്യൂട്ടീവ് അംഗങ്ങൾ ശരിയല്ലാത്ത കാര്യമാണ് ഗേറ്റ്സ് ചെയ്യുന്നതെന്ന് പറഞ്ഞ് അദ്ദേഹത്തെ താക്കീത് ചെയ്യുകയായിരുന്നു. 2008ൽ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ബിൽഗേറ്റ്സ് 2020 മാർച്ച് വരെ ബോർഡ് ഡയരക്ടറായി തുടർന്നു. ലോകത്തിലെ തന്നെ അതിസമ്പന്നരിൽ ഒരാളാണ് മൈക്രോസോഫ്റ്റിന്റെ മുൻ പ്രസിഡന്റായ ഗേറ്റ്സ്.
മറുനാടന് ഡെസ്ക്