- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോയ്ലറ്റ് ഏക് പ്രേം കഥയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്; റിലീസ് ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും കയ്യടി നിലക്കാതെ ചിത്രം; ഐ.എം.ഡി.ബി റേറ്റിങ്ങിലും ടോട്ടൽ കളക്ഷനിലും ചിത്രം അക്ഷയ് കുമാർ ചിത്രം മുൻപന്തിയിൽ
മുംബൈ: പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിയെ ആസ്പദമാക്കി ഒരുക്കിയ ടോയ്‌ലറ്റ് ഏക് പ്രേം കഥ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. അക്ഷയ് കുമാർ നായകനായെത്തിയ സിനിമയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ബിൽ ഗേറ്റ്‌സ് ട്വീറ്റ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന് പിന്തുണയുമായി മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിന് ലഭിക്കുന്ന പ്രശംസയ്ക്ക് കുറവൊന്നുമില്ല. ശ്രീനാരായണ സിങ് ഒരുക്കുന്ന ടോയ്ലറ്റ് ഏക് പ്രേം കഥയിൽ ഭൂമി പട്നേക്കറാണ് നായിക വീടുകളിൽ ശൗചാലയമില്ലാത്തൊരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വിവാഹത്തിന്റെ പിറ്റേദിവസമാണ് നായകന്റെ വീട്ടിൽ ശൗചാലയമില്ലെന്ന കാര്യം നായിക അറിയുന്നത്. തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം.
മുംബൈ: പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിയെ ആസ്പദമാക്കി ഒരുക്കിയ ടോയ്‌ലറ്റ് ഏക് പ്രേം കഥ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. അക്ഷയ് കുമാർ നായകനായെത്തിയ സിനിമയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ബിൽ ഗേറ്റ്‌സ് ട്വീറ്റ് ചെയ്തിരിക്കുകയാണ്.
ചിത്രത്തിന് പിന്തുണയുമായി മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിന് ലഭിക്കുന്ന പ്രശംസയ്ക്ക് കുറവൊന്നുമില്ല. ശ്രീനാരായണ സിങ് ഒരുക്കുന്ന ടോയ്ലറ്റ് ഏക് പ്രേം കഥയിൽ ഭൂമി പട്നേക്കറാണ് നായിക
വീടുകളിൽ ശൗചാലയമില്ലാത്തൊരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വിവാഹത്തിന്റെ പിറ്റേദിവസമാണ് നായകന്റെ വീട്ടിൽ ശൗചാലയമില്ലെന്ന കാര്യം നായിക അറിയുന്നത്. തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം.



