വാഷിങ്ടൺ ഡി.സി: അമേരിക്കൻ പാസ്റ്ററും, ലോക പ്രസിദ്ധ സുവിശേഷക പ്രാസംഗികനുമായ അന്തരിച്ച ബില്ലിഗ്രഹാമിന് ആദരാജ്ഞലികൾ അർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുമെന്ന് ഗവൺമെന്റ് ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. മൃതദേഹം അടക്കം ചെയ്ത കാസ്‌ക്കറ്റ് ഫെബ്രുവരി മുതൽ മാർച്ച് 1 വരെ യു.എസ്. കാപ്പിറ്റോൾ റൊട്ടൻ ഡായിലാണ് (Rotunda) പൊതുദർശനത്തിനായി വെക്കുന്നത്.

മാർച്ച് 2ന് ബില്ലഗ്രഹാം ലൈബ്രറി പരിസരത്താണ് മൃതദേഹം അടക്കം ചെയ്യുക. 2007ൽ അന്തരിച്ച ഭാര്യ റൂത്തിന്റെ കല്ലറക്ക് സമീപമാണ് ബില്ലിഗ്രഹാത്തിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റേയും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജനലക്ഷങ്ങൾ അമേരിക്കയുടെ തലസ്ഥാനത്തും എത്തിച്ചേരും.

ബില്ലിഗ്രഹാമിന്റെ പ്രസംഗത്തിലൂടെ ദൈവത്തെ കണ്ടെത്തിയ ലൂസിയാന സ്റ്റേറ്റ് പ്രിസണിലുള്ള കൊലപാതകത്തിന് ശിക്ഷ അനുഭവിക്കുന്ന റിച്ചാർഡ് എന്ന പ്രതിയുടെ നേതൃത്വത്തിലാണ് ബില്ലിഗ്രഹാമിന് അന്ത്യവിശ്രമം കൊള്ളുന്നതിനുള്ള കാസ്‌കറ്റ് നിർമ്മിച്ചിരിക്കുന്നത്. 215 ഡോളറാണ് വില. മാർച്ച് രണ്ടിന് സ്വകാര്യ ഫ്യൂണറൽ ചടങ്ങാണ് നടക്കുക.