- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി ഇടത് പ്രവർത്തകർ ബിജെപിയിലേക്ക് പോയിട്ടുണ്ട്; മോശം സംഘടനാ സംവിധാനമാണ് വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നത്; ബംഗാളിൽ എന്തുകൊണ്ട് ഇടതുമുന്നണി തോറ്റു എന്ന ചോദ്യത്തിന് ഉത്തരവുമായി ബിമൻ ബോസ്
കൊൽക്കത്ത: ഒരു കാലത്ത് കേരളത്തിലെ സിപിഎമ്മുകാരുടെ മുദ്രാവാക്യമായിരുന്നു കേരളത്തെ ബംഗാളാക്കുമെന്നത്. എന്നാൽ, ഇപ്പോൾ കേരളത്തിലെ ബിജെപിക്കാരും കോൺഗ്രസുകാരും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്. എന്തുകൊണ്ട് ബംഗാൾ ഇപ്പോൾ ഇങ്ങനയായി എന്ന ചോദ്യത്തിന് ഒടുവിൽ ബംഗാളിലെ ഇടതു മുന്നണി ചെയർമാൻ ബിമൻ ബസു ഉത്തരം കണ്ടെത്തി. ബംഗാളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കും പിറകിലായി പോയ ഇടതുമുന്നണി പ്രകടനത്തിന്റെ കാരണം ബിജെപിയുടെ വളർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. മോശം സംഘടന സംവിധാനമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നത്് അതുകൊണ്ടാണ് മുന്നണിക്ക് പരാജയമേൽക്കേണ്ടി വന്നതെന്ന് ബിമൻ ബസു പറഞ്ഞു. ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിലും തിലയിടങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നിരുന്നു. ഇപ്പോൾ ലഭിച്ച രണ്ടാം സ്ഥാനത്തോടെ ബിജെപി മുഖ്യ പ്രതിപക്ഷ കക്ഷിയാവാനുള്ള മത്സരത്തിൽ ഒരടി മുന്നോട്ട് വച്ചു. തെരഞ്ഞെടുപ്പ് നടന്ന കാന്തി സൗത്ത് മണ്ഡലത്തിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഐഎമ്മിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നവര

കൊൽക്കത്ത: ഒരു കാലത്ത് കേരളത്തിലെ സിപിഎമ്മുകാരുടെ മുദ്രാവാക്യമായിരുന്നു കേരളത്തെ ബംഗാളാക്കുമെന്നത്. എന്നാൽ, ഇപ്പോൾ കേരളത്തിലെ ബിജെപിക്കാരും കോൺഗ്രസുകാരും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്. എന്തുകൊണ്ട് ബംഗാൾ ഇപ്പോൾ ഇങ്ങനയായി എന്ന ചോദ്യത്തിന് ഒടുവിൽ ബംഗാളിലെ ഇടതു മുന്നണി ചെയർമാൻ ബിമൻ ബസു ഉത്തരം കണ്ടെത്തി. ബംഗാളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കും പിറകിലായി പോയ ഇടതുമുന്നണി പ്രകടനത്തിന്റെ കാരണം ബിജെപിയുടെ വളർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
മോശം സംഘടന സംവിധാനമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നത്് അതുകൊണ്ടാണ് മുന്നണിക്ക് പരാജയമേൽക്കേണ്ടി വന്നതെന്ന് ബിമൻ ബസു പറഞ്ഞു. ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിലും തിലയിടങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നിരുന്നു. ഇപ്പോൾ ലഭിച്ച രണ്ടാം സ്ഥാനത്തോടെ ബിജെപി മുഖ്യ പ്രതിപക്ഷ കക്ഷിയാവാനുള്ള മത്സരത്തിൽ ഒരടി മുന്നോട്ട് വച്ചു. തെരഞ്ഞെടുപ്പ് നടന്ന കാന്തി സൗത്ത് മണ്ഡലത്തിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഐഎമ്മിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നവരുൾപ്പെടെയുള്ള അംഗങ്ങൾ ബിജെപിയിലേക്ക് പോയിട്ടുണ്ടെന്ന് ബിമൻ ബസു പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥി 17,423 വോട്ടാണ് നേടിയത്. എസ്യുസിഐ സ്ഥാനാർത്ഥി 1476 വോട്ടുകൾ നേടി. ബിജെപി കഴിഞ്ഞ തവണ നേടിയതിനേക്കാൾ 30 ശതമാനം വോട്ടാണ് നേടിയത്. സിപിഐഎമ്മും കോൺഗ്രസും ബിജെപിക്ക് വോട്ടുമറിച്ചതായി മമത ബാനർജി ആരോപിച്ചിരുന്നു.
24 ശതമാനം വോട്ടാണ് ഇടത് മുന്നണിക്ക് കുറഞ്ഞത്. മികച്ച നേതൃത്വത്തിന്റെ അഭാവമാണ് ഇടത് മുന്നണി നേരിടുന്നതെന്ന് പ്രവർത്തകർ പറയുന്നു. മുഖ്യ പ്രതിപക്ഷ പാർട്ടിയെന്ന സ്ഥാനം പോയതോടെയാണ് മുന്നണിയുടെ തകർച്ച ആരംഭിക്കുന്നത്. ആദ്യം തൃണമൂൽ കോൺഗ്രസിലേക്ക് പ്രവർത്തകർ പോയി. പിന്നീട് ബിജെപിയിലേക്കും. തൃണമൂൽ കോൺഗ്രസ് മറ്റു പാർട്ടികളിൽ നിന്ന് പ്രവർത്തകരെ ചോർത്താൻ തുടങ്ങിയതോടെ വലിയ ശോഷണമാണ് സിപിഐമ്മിന്റെ അടിത്തറക്ക് സംഭവിച്ചതെന്നും മുതിർന്ന ഒരു സിപിഐഎം നേതാവ് പറഞ്ഞു.

