- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിൻ ബോക്‌സ് ചാർജ് വർധന ഒരു വർഷത്തേക്ക് മരവിപ്പിക്കും; നിരക്ക് വർധന ഇനി 12 മാസത്തിനു ശേഷം
ഡബ്ലിൻ: ബിൻ ബോക്‌സ് ചാർജ് വർധന ഒരു വർഷത്തേക്ക് മരവിപ്പിക്കാനുള്ള പരിസ്ഥിതി മന്ത്രിയുടെ ശുപാർശയ്ക്ക് കാബിനറ്റ് അനുമതി നൽകിക്കൊണ്ട് ഉത്തരവായി. 2017 ജൂലൈ ഒന്നു വരെ ബിൻ ബോക്‌സ് നിരക്ക് വർധന മരവിപ്പിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ഐറീഷ് വേസ്റ്റ് മാനേജ്‌മെന്റ് അസോസിയേഷനും ധാരണയായിട്ടുണ്ട്. പുതിയ പേ ബൈ വെയ്റ്റ് സംവിധാനം ജൂലൈ ഒന്നു മുതൽ നടപ്പാക്കാനിരിക്കേയാണ് ബിൻ ബോക്‌സ് നിരക്ക് വർധനയ്ക്ക് തടയിട്ടുകൊണ്ട് കാബിനറ്റ് ഉത്തരവായിരിക്കുന്നത്. ഇതനുസരിച്ച് ചില വീടുകൾക്ക് 200 ശതമാനം വരെ നിരക്ക് വർധന ബാധകമായേനെ. മാലിന്യത്തിന്റെ തൂക്കത്തിനനുസരിച്ച് ചാർജ് ഈടാക്കാനുള്ള നീക്കത്തിനെതിരേ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. അതേസമയം തൂക്കത്തിനനുസരിച്ച് ചാർജ് ഈടാക്കുന്ന തീരുമാനം ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി പൊരുത്തപ്പെടാൻ ജനങ്ങൾക്ക് സമയം നൽകാനാണ് 2017 ജൂലൈ വരെ ബിൻ ബോക്‌സ് നിരക്ക് വർധന മരവിപ്പിച്ചതെന്നും മന്ത്രി സിമോൺ കോവേനി വ്യക്തമാക്കി. തൂക്കത്തിനനുസരിച്ച് ചാർജ് ഈടാക്കുകയെന്ന ആശയം കൊണ്ടുവന്നത് മുൻ പരിസ്ഥിതി മ
ഡബ്ലിൻ: ബിൻ ബോക്‌സ് ചാർജ് വർധന ഒരു വർഷത്തേക്ക് മരവിപ്പിക്കാനുള്ള പരിസ്ഥിതി മന്ത്രിയുടെ ശുപാർശയ്ക്ക് കാബിനറ്റ് അനുമതി നൽകിക്കൊണ്ട് ഉത്തരവായി. 2017 ജൂലൈ ഒന്നു വരെ ബിൻ ബോക്‌സ് നിരക്ക് വർധന മരവിപ്പിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ഐറീഷ് വേസ്റ്റ് മാനേജ്‌മെന്റ് അസോസിയേഷനും ധാരണയായിട്ടുണ്ട്.
പുതിയ പേ ബൈ വെയ്റ്റ് സംവിധാനം ജൂലൈ ഒന്നു മുതൽ നടപ്പാക്കാനിരിക്കേയാണ് ബിൻ ബോക്‌സ് നിരക്ക് വർധനയ്ക്ക് തടയിട്ടുകൊണ്ട് കാബിനറ്റ് ഉത്തരവായിരിക്കുന്നത്. ഇതനുസരിച്ച് ചില വീടുകൾക്ക് 200 ശതമാനം വരെ നിരക്ക് വർധന ബാധകമായേനെ. മാലിന്യത്തിന്റെ തൂക്കത്തിനനുസരിച്ച് ചാർജ് ഈടാക്കാനുള്ള നീക്കത്തിനെതിരേ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു.
അതേസമയം തൂക്കത്തിനനുസരിച്ച് ചാർജ് ഈടാക്കുന്ന തീരുമാനം ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി പൊരുത്തപ്പെടാൻ ജനങ്ങൾക്ക് സമയം നൽകാനാണ് 2017 ജൂലൈ വരെ ബിൻ ബോക്‌സ് നിരക്ക് വർധന മരവിപ്പിച്ചതെന്നും മന്ത്രി സിമോൺ കോവേനി വ്യക്തമാക്കി. തൂക്കത്തിനനുസരിച്ച് ചാർജ് ഈടാക്കുകയെന്ന ആശയം കൊണ്ടുവന്നത് മുൻ പരിസ്ഥിതി മന്ത്രി അലൻ കെല്ലിയായിരുന്നു.
റീസൈക്കിൾ ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ആൾക്കാരെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിൽ തൂക്കത്തിനനുസരിച്ച് ചാർജ് ഈടാക്കുക എന്ന പദ്ധതി കൊണ്ടുവന്നതെന്നും എന്നാൽ തന്റെ ലക്ഷ്യത്തിനപ്പുറം വേസ്റ്റ് കമ്പനികൾ ഈ സാഹചര്യം മുതലെടുക്കുകയായിരുന്നുവെന്നും പിന്നീട് അലൻ കെല്ലി വ്യക്തമാക്കി. വർഷത്തിൽ 50 യൂറോ എന്ന ചാർജിനു പകരം ആഴ്ചയിൽ രണ്ടു മുതൽ മൂന്നു യൂറോ വരെ ചാർജ് ഈടാക്കാനായിരുന്നു കമ്പനികളുടെ ശ്രമം