- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കാൻബറയിൽ അടുത്താഴ്ച ബിൻ കളക്ഷൻ താറുമാറാകും; വേതനത്തെ ചൊല്ലി ഗാർബേജ് ട്രക്ക് ഡ്രൈവർമാർ രണ്ടു ദിവസം പണിമുടക്കും
കാൻബറ: വേതന വ്യവസ്ഥയെ ചൊല്ലിയുള്ള തർക്കം മൂലം ഗാർബേജ് ട്രക്ക് ഡ്രൈവർമാർ വീണ്ടും പണിമുടക്കിന്. കഴിഞ്ഞ വെള്ളിയാഴ്ച പണിമുടക്കിയ ഡ്രൈവർമാർ അടുത്താഴ്ച വീണ്ടും പണിമുടക്കിന് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ട്രക്ക് ഡ്രൈവർമാർ പണിമുടക്കുന്നതോടെ ബിൻ കളക്ഷൻ ഈ മേഖലയിൽ താറുമാറാകും. കോൺട്രാക്ടർമാരായ സീയൂസുമായുള്ള വേതന തർക്കമാണ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയനെ രണ്ട് ആഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ പണിമുടക്കിലേക്ക് നയിക്കുന്നത്. ഈ യൂണിയനാണ് എസിടി ഗവൺമെന്റിനു വേണ്ടി ഗാർബേജ് കളക്ഷൻ സർവീസ് നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഗാർബേജ് ട്രക്ക് ഡ്രൈവർമാർ പണിമുടക്കിയതിനെ തുടർന്ന് നഗരത്തിനു ചുറ്റുമുള്ള രണ്ടു ഡസനിലധികം മേഖലകളിൽ ഗാർബേജ് ബിൻ കളക്ഷൻ താറുമാറായിരുന്നു. തൊഴിലാളികൾക്ക് അനുകൂലമായ ഒത്തുതീർപ്പ് നടത്താത്ത സീയൂസ് നടപടിയിൽ പ്രതിഷേധിച്ചാണ് അടുത്ത തിങ്കളാഴ്ചയും ചൊവ്വാഴ്ചയും യൂണിയൻ അംഗങ്ങൾ പണിമുടക്കിന് ഇറങ്ങുന്നത്. ഡ്രൈവർമാരുടെ രണ്ടു ദിവസത്തെ പണിമുടക്ക് കാൻബറയിലുള്ള 40 ശതമാനത്തോളം കുടുംബങ്ങളെ ബാധിക്കും. പ്രത്യേ
കാൻബറ: വേതന വ്യവസ്ഥയെ ചൊല്ലിയുള്ള തർക്കം മൂലം ഗാർബേജ് ട്രക്ക് ഡ്രൈവർമാർ വീണ്ടും പണിമുടക്കിന്. കഴിഞ്ഞ വെള്ളിയാഴ്ച പണിമുടക്കിയ ഡ്രൈവർമാർ അടുത്താഴ്ച വീണ്ടും പണിമുടക്കിന് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ട്രക്ക് ഡ്രൈവർമാർ പണിമുടക്കുന്നതോടെ ബിൻ കളക്ഷൻ ഈ മേഖലയിൽ താറുമാറാകും.
കോൺട്രാക്ടർമാരായ സീയൂസുമായുള്ള വേതന തർക്കമാണ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയനെ രണ്ട് ആഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ പണിമുടക്കിലേക്ക് നയിക്കുന്നത്. ഈ യൂണിയനാണ് എസിടി ഗവൺമെന്റിനു വേണ്ടി ഗാർബേജ് കളക്ഷൻ സർവീസ് നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഗാർബേജ് ട്രക്ക് ഡ്രൈവർമാർ പണിമുടക്കിയതിനെ തുടർന്ന് നഗരത്തിനു ചുറ്റുമുള്ള രണ്ടു ഡസനിലധികം മേഖലകളിൽ ഗാർബേജ് ബിൻ കളക്ഷൻ താറുമാറായിരുന്നു.
തൊഴിലാളികൾക്ക് അനുകൂലമായ ഒത്തുതീർപ്പ് നടത്താത്ത സീയൂസ് നടപടിയിൽ പ്രതിഷേധിച്ചാണ് അടുത്ത തിങ്കളാഴ്ചയും ചൊവ്വാഴ്ചയും യൂണിയൻ അംഗങ്ങൾ പണിമുടക്കിന് ഇറങ്ങുന്നത്. ഡ്രൈവർമാരുടെ രണ്ടു ദിവസത്തെ പണിമുടക്ക് കാൻബറയിലുള്ള 40 ശതമാനത്തോളം കുടുംബങ്ങളെ ബാധിക്കും. പ്രത്യേകിച്ച് വോഡൻ, ടഗ്ഗറാനോംഗ്, വെസ്റ്റൺ ക്രീക്ക് എന്നീ മേഖലയിലുള്ളവരെ.
ഈയാഴ്ച ആദ്യം സീയൂസിൽ നിന്ന് ഒരു ഓഫർ ലഭിച്ചിരുന്നുവെങ്കിലും അത് തൊഴിലാളികൾ നിരസിച്ചുവെന്ന് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ വക്താവ് വെളിപ്പെടുത്തി. തിങ്കളാഴ്ചത്തെ പണിമുടക്ക് Chifley, Farrer, Greenway, Kambah, Mawson, Oxley, Pearce, Torrens, Chapman, Coree, Curtin, Duffy, Fisher, Holder, Lyons, Rivett, Stirling, Stromlo, Uriarra, Waramanga, Weston, Wright, Coomsb എന്നീ മേഖലയിലുള്ളവരേയും ചൊവ്വാഴ്ചത്തെ പണിമുടക്ക് Chisolm, Fadden, Gilmore, Gowrie, Macarthur, Monash, Richardson, Wanniassa, Isaacs, O'Malley, Phillip, Swinger Hill, Garran, Banks, Bonython, Calwell, Conder, Gordon, Isabella Plains, Tharwa, Theodore എന്നിവിടങ്ങളിലുള്ളവരേയും സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.