- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൈകൾ പൂർണമായും മൂടാൻ വലിപ്പമുള്ള കുഴികൾ; പരിസ്ഥിതി ദിനത്തിൽ ചിരിയുണർത്തി ബിന്ദു കൃഷണയുടെ മരം നടീൽ; കൈയിൽ ചെളിപറ്റാതെ കുഴിയിലേക്ക് തൈ ഇട്ട് വനിതാ നേതാവ്; പരിസ്ഥിതി ദിനം ചിരിപ്പിച്ച് കൊന്നത് ഇങ്ങനെ
കൊല്ലം: പരിസ്ഥിതി ദിനത്തിൽ ഒരു തൈ നടാത്ത ആരുമുണ്ടാകില്ല. പ്രത്യേകിച്ചും രാഷ്ട്രായ നേതാക്കൾ. എന്നാൽ കൊല്ലത്ത് ഡിസിസി അധ്യക്ഷനും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ബിന്ദു കൃഷ്ണ നടത്തിയ മരത്തൈനടീൽ ചിരിപടർത്തുന്നതായിരുന്നു. നടാൻ കൊണ്ടു വന്നത് ചെറുതൈ ആണെങ്കിലും കൊണ്ടുവന്ന മരതൈകളെ മുഴുവനായും മൂടുവാൻ തരത്തിലുള്ള കുഴികളായിരുന്നുവെന്നതാണ് ചിരിയുണർത്തിയത്. കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി വാരാചരണത്തിലാണ് ഇലയടക്കം മൂടുവാൻ വലിപ്പമുള്ള കുഴിയെടുത്തത്. ഫേസ്‌ബുക്ക് ലൈവിൽ എത്തിയാണ് നേതാക്കളുടെ മരം നടീലുണ്ടായത്. ഇതിലൂടെ കണ്ടാണ് മരം നടലിന്റെ കുഴപ്പം ആളുകൾ കണ്ടെത്തിയത്. തുടർന്ന് ഇത്തരത്തിലും മരം നടാമെന്ന തരത്തിൽ ട്രോളുകൾ ഇറങ്ങിയിരുന്നു. ബിന്ദു കൃഷ്ണയും കൂട്ടരും മഹാഗണി വച്ചുനീങ്ങുകയും തുടർന്ന് മറ്റ് ആളുകൾ ഓടിയെത്തി വലിയ കുഴികളിലേക്ക് തൈ വയ്ക്കുകയയായിരുന്നു. കൂട്ടത്തിലുള്ള വനിതാ നേതാവ് കൈയിൽ മണ്ണു പറ്റാതിരിക്കാൻ തൈ കുഴിയിലേക്ക് ഇടുന്നതും ലൈവിൽ കാണാം.
കൊല്ലം: പരിസ്ഥിതി ദിനത്തിൽ ഒരു തൈ നടാത്ത ആരുമുണ്ടാകില്ല. പ്രത്യേകിച്ചും രാഷ്ട്രായ നേതാക്കൾ. എന്നാൽ കൊല്ലത്ത് ഡിസിസി അധ്യക്ഷനും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ബിന്ദു കൃഷ്ണ നടത്തിയ മരത്തൈനടീൽ ചിരിപടർത്തുന്നതായിരുന്നു. നടാൻ കൊണ്ടു വന്നത് ചെറുതൈ ആണെങ്കിലും കൊണ്ടുവന്ന മരതൈകളെ മുഴുവനായും മൂടുവാൻ തരത്തിലുള്ള കുഴികളായിരുന്നുവെന്നതാണ് ചിരിയുണർത്തിയത്.
കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി വാരാചരണത്തിലാണ് ഇലയടക്കം മൂടുവാൻ വലിപ്പമുള്ള കുഴിയെടുത്തത്. ഫേസ്‌ബുക്ക് ലൈവിൽ എത്തിയാണ് നേതാക്കളുടെ മരം നടീലുണ്ടായത്. ഇതിലൂടെ കണ്ടാണ് മരം നടലിന്റെ കുഴപ്പം ആളുകൾ കണ്ടെത്തിയത്. തുടർന്ന് ഇത്തരത്തിലും മരം നടാമെന്ന തരത്തിൽ ട്രോളുകൾ ഇറങ്ങിയിരുന്നു.
ബിന്ദു കൃഷ്ണയും കൂട്ടരും മഹാഗണി വച്ചുനീങ്ങുകയും തുടർന്ന് മറ്റ് ആളുകൾ ഓടിയെത്തി വലിയ കുഴികളിലേക്ക് തൈ വയ്ക്കുകയയായിരുന്നു. കൂട്ടത്തിലുള്ള വനിതാ നേതാവ് കൈയിൽ മണ്ണു പറ്റാതിരിക്കാൻ തൈ കുഴിയിലേക്ക് ഇടുന്നതും ലൈവിൽ കാണാം.