- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിനാണ് സിദ്ദിഖ് പൊന്നുമക്കളെ പെരുവഴിയിലാക്കി പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ പോയത്? സിദ്ദിഖിനെ വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിന്ദു കൃഷ്ണക്ക് കോൺഗ്രസ് പ്രവർത്തകരുടെ വക പൊങ്കാല
തിരുവനന്തപുരം: ഭാര്യ നസീമ നൽകിയ പരാതിയിൽ ഗാർഹികപീഡന കേസിൽ പ്രതിചേർക്കപ്പെട്ട അഡ്വ. ടി സിദ്ദിഖ് ഇന്ന് രാവിലെ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ഇന്നലെ ചാനലുകളിലെ ചർച്ചയിൽ സിദ്ദിഖ് ഉന്നയിച്ച ആരോപണങ്ങളായിരുന്നു. ഗ്രൂപ്പു തിരിഞ്ഞുള്ള പോരിന്റെ പ്രതിഫലനം പോലെ ആയിരുന്നു ചാനൽ ചർച്ചയും. ഇതിനിടെ സിദ്ദിഖ് വിഷയത്തിൽ ഇടപെട്
തിരുവനന്തപുരം: ഭാര്യ നസീമ നൽകിയ പരാതിയിൽ ഗാർഹികപീഡന കേസിൽ പ്രതിചേർക്കപ്പെട്ട അഡ്വ. ടി സിദ്ദിഖ് ഇന്ന് രാവിലെ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ഇന്നലെ ചാനലുകളിലെ ചർച്ചയിൽ സിദ്ദിഖ് ഉന്നയിച്ച ആരോപണങ്ങളായിരുന്നു. ഗ്രൂപ്പു തിരിഞ്ഞുള്ള പോരിന്റെ പ്രതിഫലനം പോലെ ആയിരുന്നു ചാനൽ ചർച്ചയും. ഇതിനിടെ സിദ്ദിഖ് വിഷയത്തിൽ ഇടപെട്ട് ഫേസ്‌ബുക്കിലൂടെ പ്രതികരണം നടത്തിയ മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്ക് സിദ്ദിഖ് അനുകൂലികളുടെ വക പൊങ്കല!
സിദ്ദിഖ് അനുകൂലികളായ കോൺഗ്രസ് പ്രവർത്തകരാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. സ്‌നേഹിച്ച പ്രിയതമയെയും പൊന്നുമക്കളെയും പെരുവഴിയിൽ തനിച്ചാക്കി സിദ്ദിഖ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയെന്നു ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. അവിടെയും രണ്ട് പിഞ്ചു മക്കൾക്ക് ഉപ്പയെ നഷ്ടപ്പെടുത്തുകയാണ് സിദ്ദിഖ് ചെയ്തത്. നനൈമഷിക സുഖങ്ങൾ തേടിപ്പോയ സിദ്ദിഖ് എന്തു നേടി?. പാർട്ടിയിൽ പോലും അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും അഭിപ്രായ സമന്വയത്തിലെത്തി മുന്നോട്ട് പേകുന്നവരല്ലേ നമ്മൾ? എന്നിട്ടുമെന്തേ പൊന്നു മക്കൾക്ക് വേണ്ടി ഒന്ന് സഹിക്കാൻ തയ്യാറാകാഞ്ഞതെന്നും ബിന്ദു കൃഷ്ണ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
അതേസമയം ബിന്ദു കൃഷ്ണയ്‌ക്കെതിരെ രൂഷമായ പ്രതികരണവുമായാണ് സിദ്ദിഖ് അനുകൂലികളായ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. ഗ്രൂപ്പ് കളിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ ബിന്ദു കൃഷ്ണ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വന്നുവെന്നാണ് ചിലരുടെ പരിഹാസം. സരിത വിഷയം ഉൾപ്പെടെയുള്ള വിവാദങ്ങളിൽ മൗനം പാലിച്ച ബിന്ദു കൃഷ്ണ സിദ്ദിഖ് വിഷയത്തിൽ പ്രതികരിച്ചതിന്റെ ഉദ്ദേശം ഗ്രൂപ്പ് കളി മാത്രമാണ്. സിദ്ദിഖിനെ അറിയുന്നവർ അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ വിശ്വസിക്കില്ലെന്നും സിദ്ദിഖ് അനുകൂലികൾ കൂട്ടിച്ചേർത്തു.
ചാനലിൽ വാർത്ത വരാൻ വേണ്ടിയാണോ ഫേസ്‌ബുക്ക് പോസ്‌റ്റെന്ന വിമർശനവും ചിലർ ഉന്നയിച്ചു. ഇതോടെ ബിന്ദു തന്റെ വീണ്ടും വിഷയത്തിൽ കമന്റുമായി എത്തി. ഇങ്ങനെയായിരുന്നു ബിന്ദുവിന്റെ മറുപടി: സിദ്ദിഖ് എന്റെ അടുത്ത സുഹ്യത്താണ്. കുടുംബ പ്രശ്‌ന ത്തിൽ ഗ്രൂപ്പും രാഷ്ട്രീയവും കലർത്തരുത് എന്ന വ്യക്തമായ അഭിപ്രായമാണ് എനിക്കുള്ളത്. പക്ഷേ നിർഭാഗ്യവശാൽ നന്മുടെ സിദ്ദിഖിന്റെ കാര്യത്തിൽ അങ്ങനെ പലതും വന്നു. എനിക്കത്തരം ഒരു താൽപര്യവുമില്ല ഒരമ്മയെന്ന നിലയിൽ എന്റെ കുഞ്ഞിന്റെ ക്ഷേമമാണ് ഏത് സിംഹാസനത്തേക്കാൾ എനിക്ക് പലുത് . ഞാനുൾപ്പടെയുള്ള ഈ നാട്ടിലെ ഭൂരിപക്ഷം അമ്മമാരും അതിനായി എന്തു ത്യാഗവും സഹിക്കും. ഏത് സ്വർഗ്ഗവും ഉപേക്ഷിക്കും. ആ ശകതമായ നിലപാടിലൂടെയാണ് ഞാനീ പ്രശ്‌നത്തെ നോക്കുന്നത്. ഒപ്പം നാളെയുടെ പ്രതീക്ഷ യാ യ ഒരു കോൺഗ്രസ്സ് നേതാവിനുണ്ടാകേണ്ടി വന്ന അപമാനം ഒന്നവസാനിക്കണം എന്ന ആഗ്രഹവും പങ്ക് വയ്ക്കാൻ ശ്രമിച്ചു.
ഇന്ന് രാത്രി ന്യുസ് അവർ കണ്ട് ഒരു പാട് സങ്കടമുണ്ടായി. എന്താണ് സിദ്ദിഖ് താങ്കളി ങ്ങനെ? സിദ്ദിഖിനെ പ്പോലെ ഊർജ്ജ്വസ്വലനായ ഒ...
Posted by Bindhu Krishna on Saturday, May 23, 2015