- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: പൊലീസുകാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു ബ്ലാക്ക്‌മെയിൽ കേസ് പ്രതി ബിന്ദ്യാസിന്റെ പരാതി. കസ്റ്റഡിയിൽവച്ച് നിശാന്തിനി ഐപിഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് കംപ്ലയൻസ് അഥോറിറ്റിയിൽ നേരിട്ടെത്തി ബിന്ദ്യാസ് മൊഴി നൽകി. തന്റെ ഫോണിലെ ദൃശ്യങ്ങളും ഫോട്ടോകളും ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥർ പലരിൽനിന്നും പണം തട്ടിയെന്നും ബിന്ദ്യാസ് മൊഴി നൽകി. ഇക്കാര്യങ്ങളുന്നയിച്ച് പൊലീസ് കംപ്ലയൻസ് അഥോറിറ്റിക്ക് നേരത്തെ ബിന്ദ്യാസ് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് നാരായണകുറുപ്പ് കൊച്ചിയിൽ നടത്തിയ സിറ്റിംഗിൽ ബിന്ദ്യാസ് ഹാജരായി മൊഴി നൽകിയത്. ബിന്ദ്യാസിൽനിന്നു കൂടുതൽ വാദം കേൾക്കുന്നതിനായി അടുത്തമാസം 15ന് വീണ്ടും സിറ്റിങ് നടത്തും.

X

Next Story