- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
യുവ മോഡലുകൾക്കൊപ്പമുള്ള നടൻ ബിനീഷ് ബാസ്റ്റിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രണ്ട് യുവ മോഡലുകൾക്കൊപ്പമായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്. ഇതിന്റെ മേക്കിങ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നാടൻ വേഷത്തിലാണ് വീഡിയാേയിൽ ബിനീഷ് ബാസ്റ്റിൻ പ്രത്യക്ഷപ്പെടുന്നത്. മോഡലുകളായ ക്രിസ്റ്റിയും ജിൽനയുമാണ് നടനൊപ്പം ഫോട്ടോഷൂട്ടിൽ അണിനിരന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്മൽ ആണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
ഇകാച്ചോ മോഡലിങ് കമ്പനിക്കുവേണ്ടി ഷിബിൻ അഷ്റഫാണ് ആശയാവിഷ്കരണം നിർവഹിച്ചിരിക്കുന്നത്. പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃതിക് റോഷൻ, പോക്കിരി രാജ തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ബിനീഷ്. ചെറിയ കഥാപാത്രങ്ങളിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ചലച്ചിത്ര അഭിനേതാവാണ് ബിനീഷ് ബാസ്റ്റിൻ. ബോഡി ബിൽഡിങ്ങിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. കൊച്ചി തോപ്പുംപടിയിലാണ് വീട്. സിനിമയിൽ വരുന്നതിനു മുൻപ് ടൈൽസിന്റെ പണിയായിരുന്നു ബിനീഷിന്. എന്നാൽ പതിനാല് വർഷത്തോളം ടൈൽസ് പണിയിൽ നിൽക്കുമ്പോഴും സിനിമ തന്നെയായിരുന്നു മോഹം.ഇതിനിടയിലാണ് ബോഡി ബിൽഡിങ്ങ് ചെയ്യുന്നത്. 2005ൽമിസറ്റർ എറണാകുളമായിരുന്നു ബിനീഷ്.അക്കാലത്ത് ചില പരസ്യങ്ങളിലു അഭിനയിച്ചിരുന്നു.
ദിലീപ് നായകനായി എത്തിയ പാണ്ടിപ്പട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.മിക്കതും വില്ലൻ വേഷങ്ങളായിരുന്നു. തുടർന്ന് പോക്കിരിരാജ,പാസഞ്ചർ,അണ്ണൻ തമ്പി,എയ്ഞ്ചൽ ജോൺ,ഹോളിവുഡ് ചിത്രമായ ഡാം 999 തുടങ്ങി 80 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ഈ സിനിമകളിലെല്ലാം പേരില്ലാത്ത വേഷങ്ങളിലാണ് അഭിനയിച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ പാവാടയിലാണ് അറിയപ്പെടുന്ന വേഷങ്ങളിൽ അഭിനയിക്കുന്നത്. നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിൽ മട്ടാഞ്ചേരി മാർട്ടിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
തെരി എന്ന തമിഴ് സിനിമയിൽ ഇളയദളപതി വിജയിക്കൊപ്പം അഭിനയിച്ചതോടെയാണ് നല്ല വേഷങ്ങൾ താരത്തെ തേടി എത്തിയത്.ചിത്രത്തിൽ ഒരു മലയാളി വില്ലനെ സംവിധായകൻ ആറ്റ്‌ലി തേടിയിരുന്നു .നിരവധി പേരുടെ ഫോട്ടോകൾ കണ്ടെങ്കിലും പറ്റിയ ആളെ കിട്ടിയില്ല.ചെന്നൈയിലെ സ്‌ക്രീൻ ടച്ച് എന്ന ഏജൻസി വഴി ലഭിച്ച ഫോട്ടോ കണ്ടാണ് ബിനീഷിനെ വില്ലനാകാൻ വിളിക്കുന്നത്. തെറിക്കുശേഷം അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.