- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടതി അനുവദിച്ചിട്ടും അഭിഭാഷകർക്ക് ബിനീഷിനെ കാണാനായില്ല; കോവിഡ് സർട്ടിഫിക്കറ്റുമായി വരാൻ നിർദ്ദേശിച്ച് അഭിഭാഷകരെ തിരിച്ചയച്ച് ഇഡി; ബിനീഷിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര ഏജൻസി
ബംഗ്ലൂരു: ബംഗ്ലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകരെ ഇന്നും അനുവദിച്ചില്ല. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ കാണാൻ അനുമതി നൽകില്ലെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നിലപാട് എടുത്തു.
അഭിഭാഷകർക്ക് ബിനീഷിനെ കാണാനുള്ള അനുമതി കോടതി നൽകിയിരുന്നു. എന്നാൽ കോടതി നിർദേശത്തിന് എതിരായി ഇഡി പ്രവർത്തിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകർ വ്യക്തമാക്കി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലും പങ്കുണ്ടെന്ന് ഇഡി പറയുന്നുണ്ട്.
കൂടുതൽ കമ്പനികളെ ഇഡി അന്വേഷണ പരിധിയിലേക്ക് ഉൾപ്പെടുത്തി. ഈ കമ്പനികളുമായി ബിനീഷിനു നേരിട്ടോ ബിനാമികൾ വഴിയോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് നടപടി. സ്വർണക്കടത്ത് കേസ് പ്രതി അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നും എൻഫോഴ്സ്മെന്റ് പറയുന്നു