ബംഗളൂരു: ബിനീഷ് കോടിയേരിയുടെ പ്രധാന ബെനാമിയെന്നു സംശയിക്കുന്ന തിരുവനന്തപുരം കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫിനെ ചോദ്യം ചെയ്തതിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന നിഗമനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോവിഡ് ക്വാറന്റീനിലാണെന്നു നേരത്തേ അറിയിച്ചിരുന്ന ലത്തീഫ്, ഇന്നലെയാണു ബെംഗളൂരു ശാന്തിനഗർ ഇഡി സോണൽ ഓഫിസിൽ ഹാജരായത്. ഇനിയും ചോദ്യം ചെയ്യൽ തുടരും. മൊഴി വിശദമായി പരിശോധിച്ച് കൂടുതൽ നടപടികളിലേക്ക് കടക്കം.

ലത്തീഫിനൊപ്പം നടത്തുന്ന ശംഖുമുഖത്തെ ഓൾഡ് കോഫി ഹൗസിന്റെ പേരിൽ വായ്പയെടുത്ത തുകയാണ് അനൂപിനു നൽകിയതെന്നാണു ബിനീഷ് നേരത്തേ ഇഡിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു പുറമേ, കാർ പാലസ്, യുഎഎഫ്എക്‌സ് സൊല്യൂഷൻസ്, കാപ്പിറ്റോ ലൈറ്റ്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ബിനീഷിന്റെ പങ്കാളിത്തത്തെക്കുറിച്ചും ലത്തീഫിൽ നിന്ന് ഇഡി വിശദീകരണം തേടി. ബിനീഷിനെ കുടുക്കുന്ന പലതും കാർപാലസ് ഉടമ നൽകിയെന്നാണ് സൂചന. നേരത്തെ സ്വർണ്ണ കടത്ത് കേസിലും ബിനീഷിനെ ഇഡി ചോദ്യം ചെയ്യത് കാർ പാലസ് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.

അതിനിടെ അതേസമയം, നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ 4 ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെ തുടർന്നു ബിനീഷിനെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തിരിച്ചെത്തിച്ചു. ബിനീഷിനെയും ലത്തീഫിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള ഇഡി നീക്കത്തെ തുടർന്നാണ്, എൻസിബി കസ്റ്റഡി നീട്ടിച്ചോദിക്കാത്തതെന്നാണു സൂചന. ബിനീഷിന്റെ കള്ളക്കളികൾ പൊളിക്കാൻ ഇത് അനിവാര്യമാണെന്ന് ഇഡി കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ ബിനീഷിനെ വീണ്ടും ഇഡി കസ്റ്റഡിയിൽ വാങ്ങും.

ബിനീഷിനെ വീണ്ടും എൻസിബി കസ്റ്റഡിയിൽ വാങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നു. ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് 50 ലക്ഷത്തിലധികം രൂപ കൈമാറിയതായി ഇഡി കണ്ടെത്തിയെന്നും ഇതിന്, ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്നറിയാനാണു ചോദ്യം ചെയ്തതെന്നും എൻസിബി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്. അനൂപ് മുഹമ്മദ് ഉൾപ്പെട്ട ലഹരിക്കേസിൽ സുഹൃത്ത് സുഹാസ് കൃഷ്ണ ഗൗഡയെ (ജികെ) ഇന്നലെ എൻസിബി അറസ്റ്റ് ചെയ്തു. ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി ഇയാളാണു മൊഴി നൽകിയത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒക്ടോബർ 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. 25 വരെയാണു ജുഡീഷ്യൽ കസ്റ്റഡി. 24നു ജാമ്യാപേക്ഷ പരിഗണിക്കും. നാർകോട്ടിക്‌സ് കൺട്‌റോൾ ബ്യൂറോ (എൻസിബി) കസ്റ്റഡി നീട്ടി ചോദിക്കാതിരുന്നതോടെ, ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു തിരിച്ചയച്ചു. ബിനീഷിന്റെ ജുഡീഷ്യൽ കസ്റ്റഡി 25 വരെയാണ്.അതിനിടെയാണ് അബ്ദുൽ ലത്തീഫ് ബംഗളുരുവിലെ എൻഫോഴ്‌സ്മെന്റ് ഓഫീസിൽ ഹാജരായത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാൻ ലത്തീഫിന് നോട്ടീസ് നൽകിയിരുന്നു. മയക്കുമരുന്ന് ഇടപാടിലൂടെ ലഭിക്കുന്ന പണം ലത്തീഫിലൂടെയാണ് ബിനീഷ് കൈകാര്യം ചെയ്തിരുന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

നാലുദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെങ്കിലും എൻസിബി ബിനീഷിനെ പ്രതിയാക്കിയിട്ടില്ല. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേ?റ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുകളുടെ അടിസ്ഥാനത്തിൽ കസ്?റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ് ചെയ്തത്.ബംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്കു അമ്പതു ലക്ഷത്തിലേറെ രൂപ ബിനീഷ് കൈമാറിയിട്ടുണ്ട്. ഇതിന് ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടോയെന്നായിരുന്നു അന്വേഷിച്ചതെന്ന് എൻ.സി.ബിയുടെ റിമാൻഡ് റിപ്പോർട്ടിലുണ്ട്.