- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം മനസ്സിൽ കാണുന്ന അച്ഛൻ; വിലങ്ങു തടിയാകുന്നത് മകന്റെ ജയിൽ വാസം; ബിനീഷ് കോടിയേരിക്കു ലഹരിയിടപാടിൽ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും പണം ഇതിനായി വിനിയോഗിച്ചിട്ടുണ്ടെങ്കിൽ അതു കുറ്റകരം തന്നെയാണെന്ന ഇഡി നിലപാട് കാര്യങ്ങൾ മയപ്പെടില്ലെന്നതിന്റെ സൂചനയും; കോടിയേരിയുടെ മകന്റെ ജയിൽ വാസം തുടരുമ്പോൾ
ബംഗളൂരു: മകന്റെ ജയിൽ മോചനത്തിന് ശേഷം പാർട്ടി സ്ഥാനങ്ങളിൽ തിരിച്ചെത്തുകയാണ് കോടിയേരി ബാലകൃഷ്ണന്റെ ലക്ഷ്യം. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി എടുത്ത് മാറി നിൽക്കുന്ന കോടിയേരി ബാലകൃഷ്ണന് സിപിഎം ദേശീയ ജനറൽ സെക്രട്ടറിയാകാനുള്ള സാധ്യതകളും തെളിയുന്നു. പക്ഷേ ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടി പുറത്തിറങ്ങാൻ ഇനിയും താമസം നേരിടും. ബിനീഷിനെതിരെ നിലപാട് കടുപ്പിക്കുകയാണ് കേന്ദ്ര ഏജൻസികൾ.
ബിനീഷ് കോടിയേരിക്കു ലഹരിയിടപാടിൽ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും സ്വന്തം പണം ഇതിനായി വിനിയോഗിച്ചിട്ടുണ്ടെങ്കിൽ അതു കുറ്റകരം തന്നെയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കർണാടക ഹൈക്കോടതിയിൽ വാദിച്ചു. വ്യപാരപങ്കാളി അനൂപ് മുഹമ്മദ് പ്രതിയായ ലഹരിക്കേസിൽ തന്നെ പ്രതിചേർത്തിട്ടില്ലെന്നും അതുകൊണ്ട് ലഹരി ബന്ധം ആരോപിച്ചുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്നുമുള്ള ബിനീഷിന്റെ വാദത്തെയാണ് ഇഡി എതിർത്തത്. ജാമ്യഹർജിയിൽ 20നു വാദം തുടരും. ഈ ഹർജിയിലെ വിധി കോടിയേരിയുടെ രാഷ്ട്രീയ നീക്കങ്ങളിലും നിർണ്ണായകമാകും.
കഴിഞ്ഞവർഷം ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ്, 10 മാസത്തിലേറെയായി പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്. ഇനിയും മോചനത്തിന് കേന്ദ്ര ഏജൻസികൾ അനുകൂല നിലപാട് എടുത്തിട്ടില്ല. മയക്കു മരുന്ന് കച്ചവടക്കാരന് കള്ളപ്പണം നൽകി സഹായിച്ചുവെന്ന ആരോപണമാണ് ബിനീഷിന് നേരിടേണ്ടി വരുന്നത്. മയക്കുമരുന്ന് കടത്ത് ബിനീഷിന്റെ അറിവോടെയാണെന്ന് പറയുന്നുമില്ല. എന്നാൽ കോടതിയിൽ ശക്തമായ വാദങ്ങളുമായി പലവട്ടം ഇഡി ജാമ്യം തടഞ്ഞു.
അച്ഛന് സുഖമില്ലെന്ന കാരണവുമായാണ് വീണ്ടും ജാമ്യത്തിനുള്ള ബിനീഷിന്റെ ശ്രമം. ആദായനികുതി റിട്ടേൺ സമർപ്പിക്കാത്ത കോടിക്കണക്കിനു രൂപയാണ് ബിനീഷിന്റെ അക്കൗണ്ടിലൂടെ ഒഴുകിയതെന്നും ഇഡി ആരോപിച്ചു. അനൂപിന് ഹോട്ടൽ തുടങ്ങാനായി 61 ലക്ഷം രൂപയാണു നൽകിയതെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) ത്തിൽ ഒരുകോടി രൂപയ്ക്കു താഴെയുള്ള ഇടപാടുകൾക്കു ജാമ്യം നിഷേധിക്കാനാകില്ലെന്നും നേരത്തേ ബിനീഷ് വാദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട നിലപാടുകൾ ഇഡി കടുപ്പിക്കുന്നത്.
'നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻബിസി) രജിസ്റ്റർ ചെയ്ത ലഹരിക്കേസുമായി ബന്ധമില്ലെങ്കിലും പിഎംഎൽഎ കേസ് നിലനിൽക്കും. അറസ്റ്റ് ചോദ്യം ചെയ്തുള്ള ബിനീഷിന്റെ ഹർജി പരിശോധിച്ചപ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു ഹൈക്കോടതിക്കു ബോധ്യപ്പെട്ടതാണ്. ഈ സാഹചര്യമെല്ലാം വീണ്ടും ഇഡി കോടതിയിൽ നിരത്തിയിട്ടുണ്ട്.
ലഹരിക്കേസ് പ്രതികളുടെ മൊഴി, ബിനീഷിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത അനൂപിന്റെ ഡെബിറ്റ് കാർഡ് അടക്കമുള്ള തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണു കുറ്റപത്രം എന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖി പറഞ്ഞു. ഹരി ഇടപാടിനായല്ല കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിനു പണം കൊടുത്തതെന്നും ഇടപാടുകളുടെ 95 ശതമാനവും ബാങ്കിലൂടെയാണ് എന്നതു തന്നെ ഇതിനു തെളിവാണെന്നും ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ വാദിച്ചിരുന്നു. ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരോപണം തെറ്റാണെന്ന് അവകാശപ്പെട്ടു.
അനധികൃത ഇടപാടിനു ബാങ്ക് വഴി പണം കൈമാറാറുണ്ടോ യെന്നു കോടതി പരിശോധിക്കണമെന്നും ജാമ്യഹർജിയിലെ വാദത്തിനിടെ അപേക്ഷിച്ചു. 2015ൽ പരിചയപ്പെട്ട അനൂപിന് ബെംഗളൂരു കമ്മനഹള്ളിയിൽ ഹയാത്ത് ഹോട്ടൽ തുടങ്ങാനാണ് ആദ്യം വായ്പ നൽകിയത്. ഹോട്ടൽ നഷ്ടത്തിലായപ്പോഴും തന്റെ ക്രിക്കറ്റ് ക്ലബിനായി ടീ ഷർട്ട് വാങ്ങാനും ബെംഗളൂരുവിൽ പലപ്പോഴായി ഹോട്ടൽ മുറി ബുക്ക് ചെയ്യാനുമെല്ലാം പിന്നീടും പണം കൊടുത്തു. ഡ്രൈവർ മുഖേന നൽകിയ 7 ലക്ഷം രൂപ ഉൾപ്പെടെ 61 ലക്ഷം രൂപയാണിങ്ങനെ കൈമാറിയത്. അനൂപ് ഒറ്റരൂപ പോലും തിരിച്ചു നൽകിയെന്ന് ഇഡിക്കു കണ്ടെത്താനായിട്ടില്ല. ഇതാണ് ബിനീഷിന് വിനയാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ