- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനീഷിനെ അതിവേഗം പുറത്തിറക്കാൻ നീക്കങ്ങൾ; ജാമ്യക്കാർ ഇന്നലെ പിന്മാറിയത് അവസാന നിമിഷം വെല്ലുവിളിയായി; മയക്കുമരുന്ന് കേസിൽ കോടിയേരിയുടെ മകനെ കുടുക്കാൻ സാധ്യതകൾ തേടി എൻസിബിയും; സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഇഡിയും; ബിനീഷിന് വെല്ലുവിളികൾ ഏറെ
ബെംഗളൂരു: ലഹരി ഇടപാട് കേസിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതിനു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചതനായേക്കും. ഇന്നലെ ബിനീഷിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ജാമ്യം നിൽക്കാമെന്നേറ്റവർ അവസാന നിമിഷം പിന്മാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്വത്തിലായത്. ജാമ്യവ്യവസ്ഥയിലുള്ള എതിർപ്പാണ് കർണാടകക്കാരായ ജാമ്യക്കാർ അവസാന നിമിഷം പിന്മാറാൻ കാരണമെന്നാണ് സൂചന.
പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണക്കോടതിയിൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു. ഇനി നാളെയേ പുറത്തിറങ്ങാൻ കഴിയൂ. വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിക്കു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇഡി അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ്. ഒരു വർഷത്തിൽ ്അധികം ബിനീഷ് ജയിലിൽ കിടന്നു കഴിഞ്ഞു.
അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉൾപ്പടെയാണ് ഉപാധികൾ. കർശന കോടതി നിബന്ധനകൾ കണക്കിലെടുത്തു ജാമ്യം നിൽക്കാമെന്ന് ആദ്യം ഏറ്റവർ പിന്മാറിയിരുന്നു . സെഷൻസ് കോടതിയിലെ നടപടികൾ ഇന്ന് പൂർത്തിയാകുമെന്നാണ് അഭിഭാഷകരുടെ കണക്കുകൂട്ടൽ. ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാൻ കഴിയുമെന്നാണ് കുടുംബാംഗങ്ങളുടെ പ്രതീക്ഷ. ജാമ്യം കിട്ടിയാൽ ഉടൻ ബിനീഷ് തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന.
ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂർണമായും ആശ്വസിക്കാനായിട്ടില്ല. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ അന്വേഷണം ഏതെങ്കിലും സാഹചര്യത്തിൽ ബിനീഷിലേക്കെത്തിയാൽ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയിൽ രണ്ട് കേന്ദ്ര ഏജൻസികളും ഇനി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.
ദക്ഷിണേന്ത്യൻ സിനിമാതാരങ്ങളുമായി നേരിട്ട് ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയെന്നവകാശപ്പെട്ടുകൊണ്ടാണ് ബെംഗളൂരു മയക്കുമരുന്ന് കേസ് അവതരിപ്പിച്ചത്. ബിനീഷിന്റെ അടുത്ത സുഹൃത്തും മലയാളിയുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് കേസിലെ പ്രധാന പ്രതികൾ. ഒരുതവണ ചോദ്യം ചെയ്തതല്ലാതെ ബിനീഷിനെതിരെ ഇതുവരെ ഒരു നടപടിയും എൻസിബി സ്വീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോഴും എൻസിബി കോടതിയെ അറിയിച്ചത്.
ബിനീഷിന്റെ അക്കൗണ്ടിൽനിന്നും ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരിൽ മുഹമ്മദിന് അനൂപിന് കൈമാറിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചാൽ കേസിൽ എൻസിബി ബിനീഷിനെ കസ്റ്റഡിയിൽ എടുക്കും. അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന ബിനീഷിന്റെ വാദം അവർ വിശ്വസിച്ചിട്ടില്ല. ഇഡിയുടെ കേസിലെ തുടർ നടപടികളും നിർണായകമാണ്. ലഹരി ഇടപാടിൽ നേരിട്ട് പങ്കുള്ള മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡിലെ ഒപ്പുപോലും ബിനീഷിന്റെതാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.
ഹോട്ടൽ വ്യവസായത്തിനെന്ന പേരിൽ പണം മയക്കുമരുന്നിടപാടുകാർക്ക് കൈമാറി, പേരിന് മാത്രം വ്യവസായം നടത്തി, ആ പണമുപയോഗിച്ച് ബിനീഷ് ലഹരി ഇടപാട് നടത്തി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കണ്ടെത്തൽ. കൂടുതൽ തെളിവുകളുമായി ജാമ്യം നൽകിയ കർണാടക ഹൈക്കോടതി നടപടിക്കെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ