- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്; വഴിവിട്ട നടപടികൾക്ക് പാർട്ടിയെ ആയുധമാക്കാൻ ആരേയും അനുവദിക്കില്ല; ആരോപണത്തിൽ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കും'; ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച് സീതാറാം യെച്ചൂരി
ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോപണത്തിൽ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. വഴിവിട്ട നടപടികൾക്ക് പാർട്ടിയെ ആയുധമാക്കാൻ ആരേയും അനുവദിക്കില്ല- യെച്ചൂരി വ്യക്തമാക്കി. ജനറൽ സെക്രട്ടറി എന്ന നിലയിൽ പല പരാതികളും തനിക്ക് ലഭിക്കാറുണ്ട്. അത്തരം പരാതികൾ കൈകാര്യം ചെയ്യാൻ പാർട്ടിക്ക് അതിന്റേതായ രീതിയുണ്ട്. പാർട്ടി നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും പാർട്ടിയോ പദവിയോ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല - യെച്ചൂരി പറഞ്ഞു. എല്ലാ പരാതികളും അന്വേഷിക്കണമെന്നാണ് പാർട്ടി നിലപാട്. എന്നാൽ ബിനോയ്ക്കെതിരായ പരാതിയിൽ ദുബായിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പരാതിക്കാർ അറിയച്ചത്. ആരോപണങ്ങൾക്ക് സംസ്ഥാന ഘടകം മറുപടി നൽകിയിട്ടുണ്ട്, ആവശ്യമെങ്കിൽ തുടർനടപടി എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. എല്ലാ
ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോപണത്തിൽ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. വഴിവിട്ട നടപടികൾക്ക് പാർട്ടിയെ ആയുധമാക്കാൻ ആരേയും അനുവദിക്കില്ല- യെച്ചൂരി വ്യക്തമാക്കി.
ജനറൽ സെക്രട്ടറി എന്ന നിലയിൽ പല പരാതികളും തനിക്ക് ലഭിക്കാറുണ്ട്. അത്തരം പരാതികൾ കൈകാര്യം ചെയ്യാൻ പാർട്ടിക്ക് അതിന്റേതായ രീതിയുണ്ട്. പാർട്ടി നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും പാർട്ടിയോ പദവിയോ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല - യെച്ചൂരി പറഞ്ഞു.
എല്ലാ പരാതികളും അന്വേഷിക്കണമെന്നാണ് പാർട്ടി നിലപാട്. എന്നാൽ ബിനോയ്ക്കെതിരായ പരാതിയിൽ ദുബായിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പരാതിക്കാർ അറിയച്ചത്. ആരോപണങ്ങൾക്ക് സംസ്ഥാന ഘടകം മറുപടി നൽകിയിട്ടുണ്ട്, ആവശ്യമെങ്കിൽ തുടർനടപടി എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
എല്ലാ കേന്ദ്ര കമ്മറ്റി അംഗങ്ങളുടെയും ജീവിത പങ്കളികളുടെയും സ്വത്തുവിവരങ്ങൾ പാർട്ടിയെ അറിയിക്കാറുണ്ടെന്നും എന്നാൽ മക്കളുടെ സ്വത്തു വിവരങ്ങൾ അറിയിക്കുന്ന പതിവില്ലെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.