- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് ദിവസം പൊലീസ് സ്റ്റേഷനിൽ ബിനീഷ് ഉറങ്ങിയതുകൊതുകു കടി കൊണ്ടെന്ന നിഗമനങ്ങൾ തെറ്റി; സെല്ലിനുള്ളിൽ കിട്ടിയത് വിവിഐപി സൗകര്യങ്ങൾ; സമയം ചെലവഴിച്ചത് ഫോണിൽ കളിച്ച്; നിർണ്ണായകമായത് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തലുകൾ; ഒടുവിൽ കബൺ സ്റ്റേഷനിലേക്ക് മാറ്റിയത് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണം ഉറപ്പിച്ച്; കർണ്ണാടക പൊലീസിലും സ്വാധീനം തെളിയിച്ച് കോടിയേരിയുടെ മകൻ
ബെംഗളൂരു : കർണ്ണാടക പൊലീസിലും ബിനീഷ് കോടിയേരിക്ക് സ്വാധീനം. ബിനീഷ് കോടിയേരിയെ രാത്രി പാർപ്പിക്കുന്നത് വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്നു കബൺ പാർക്ക് സ്റ്റേഷനിലേക്കു മാറ്റിയത് ഈ സ്വാധീനം തിരിച്ചറിഞ്ഞാണ്. ഇഡിയുടെ കസ്റ്റഡിയിലാണെങ്കിലും പൊലീസിന്റെ ഒത്താശയോടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
റിമാൻഡിലായ ഒക്ടോബർ 29 മുതൽ ബിനീഷിനെ വിൽസൻ ഗാർഡൻ സ്റ്റേഷനിലാണു രാത്രി പാർപ്പിച്ചിരുന്നത്. ഇവിടെയായിരുന്നു ഫോൺ ഉപയോഗം. ഇത് മനസ്സിലാക്കിയാണ് ബിനീഷിനെ സ്‌റ്റേഷൻ മാറ്റി പാർപ്പിക്കുന്നത്. പത്ത് ദിവസത്തോളം വിൽസൻ ഗാർഡൻ സ്‌റ്റേഷനിൽ കോടിയേരി കഴിഞ്ഞു. ഇതിനിടെ പൊലീസുമായി അടുപ്പം ഉണ്ടാക്കി. അങ്ങനെയാണ് ഫോൺ ഉപയോഗം. ഇതോടെ പൊലീസ് സ്‌റ്റേഷൻ മാറ്റി. സിറ്റി പൊലീസ് ആസ്ഥാനത്തിനടുത്താണ് കബൺ പാർക്ക് സ്റ്റേഷൻ.
പൊലീസിൽനിന്നു ബിനീഷിന് ഫോൺ സൗകര്യം ലഭിച്ചെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തലിനെത്തുടർന്നാണിത്. സ്റ്റേഷനിൽ രാത്രി കൂടുതൽ സൗകര്യം ലഭിച്ചെന്നും ഇ.ഡി. കണ്ടെത്തി. പൊലീസിനെ സ്വാധീനിച്ച് കൂടുതൽ സൗകര്യങ്ങൾ നേടിയെന്നു കണ്ടെത്തിയതോടെ ഡെപ്യൂട്ടി കമ്മിഷണർ റാങ്ക് ഉദ്യോഗസ്ഥനുള്ള പൊലീസ് സ്റ്റേഷൻ എന്നനിലയിൽ കബൺ പാർക്ക് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. ബിനീഷിന് കൂടുതൽ സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ്.
വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ വച്ച് ബിനീഷ് ഫോൺ ഉപയോഗിച്ചതായി ഇ.ഡി പറയുന്നു. ഇത് സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ബിനീഷിനെ വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്ന് കബോൺ പാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 11 ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്യുകയാണ്. ഈ സമയങ്ങളിൽ വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഈ സമയത്ത് ഫോൺ ഉപയോഗിച്ചതായാണ് പൊലീസിന്റെ രഹസ്യാന്വേഷ വിഭാഗം ഇ.ഡിക്ക് റിപ്പോർട്ട് നൽകിയത്.
കസ്റ്റഡി നാളെ അവസാനിക്കാനിരിക്കെ, തുടർച്ചയായി 12ാം ദിവസവും ഇഡി ചോദ്യം ചെയ്യൽ തുടർന്നു. ബിനീഷ് ഡയറക്ടറായി ആരംഭിച്ച ബെംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്‌സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ടോറസ് റെമഡീസ് എന്നീ കമ്പനികളുടെ പേരിൽ കള്ളപ്പണ ഇടപാടു നടന്നിട്ടുണ്ടോ എന്നാണു പ്രധാനമായി പരിശോധിക്കുന്നത്.
എന്നാൽ 2015 ൽ തന്നെ ഇവയുടെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞെന്നും മറ്റൊന്നും അറിയില്ലെന്നുമാണു ബിനീഷിന്റെ നിലപാട്. കമ്പനികളുടെ മേൽവിലാസത്തെക്കുറിച്ചു നടത്തിയ തിരച്ചിലിൽ അവ യഥാർഥത്തിൽ പ്രവർത്തിച്ചിരുന്നില്ലെന്നും വ്യാജ മേൽവിലാസമാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.
ബിനീഷ് കോടിയേരിക്കെതിരേ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). കസ്റ്റഡിക്കാലാവധി കഴിയുന്ന ബുധനാഴ്ച പ്രത്യേക കോടതിയിൽ തെളിവുകൾ സമർപ്പിക്കും. ബിനീഷിന്റെ വീട്ടിൽനിന്നു കണ്ടെടുത്ത മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡ് ഇടപാടുകളെക്കുറിച്ചും അഞ്ചു കമ്പനികളുടെ സാമ്പത്തിക ഇടപാടുസംബന്ധിച്ച വിവരങ്ങളുമായിരിക്കും സമർപ്പിക്കുന്നത്. ഡെബിറ്റ് കാർഡ് ഉപയോഗിച്ചു നടത്തിയ ഇടപാടുകൾസംബന്ധിച്ച വിവരങ്ങൾ കേരളത്തിൽനിന്നു ശേഖരിച്ചിട്ടുണ്ട്. ബിനീഷ് ആരംഭിച്ച മൂന്നു കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
ബിനീഷ് കോടിയേരിയെ 11-ാം ദിവസവും ഇ.ഡി. സോണൽ ഓഫീസിൽ ചോദ്യംചെയ്തു. അഞ്ചു കമ്പനികളെക്കുറിച്ചുള്ള ചോദ്യത്തിന് ബിനീഷ് വ്യക്തമായ മറുപടി നൽകുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മൂന്നു കമ്പനികളുടെ ചുമതല വർഷങ്ങൾക്കുമുമ്പ് ഒഴിഞ്ഞിരുന്നെന്നാണ് ബിനീഷ് മൊഴി നൽകിയത്. ഇ.ഡി.യുടെ കസ്റ്റഡിക്കുശേഷം ബിനീഷിനെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.)യും ചോദ്യംചെയ്യും. ലഹരിമരുന്ന് ഉപയോഗിച്ചെന്നും മുഹമ്മദ് അനൂപിന് ലഹരിയിടപാടിന് സാമ്പത്തികസഹായം നൽകിയെന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണിത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ ബിനീഷിനെ ശാന്തിനഗറിലെ ഇ.ഡി. സോണൽ ഓഫീസിലെത്തിച്ചു. പത്തുമണിക്കാരംഭിച്ച ചോദ്യംചെയ്യൽ രാത്രിവരെ നീണ്ടു. ബിനാമിയെന്നു സംശയിക്കുന്ന അബ്ദുൽ ലത്തീഫ്, മുഹമ്മദ് അനൂപിന്റെ റസ്റ്റോറന്റിലെ പങ്കാളി റഷീദ് എന്നിവരെ ബിനീഷുമായി ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. മുഹമ്മദ് അനൂപിനോടൊപ്പം ബിനീഷിനെ ചോദ്യംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ