ടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും പിന്നെ അതിനെ നിഷ്‌കരുണം തല്ലിക്കൊല്ലാനും സോഷ്യൽ മീഡിയയോളം ശക്തമായ മറ്റൊരു മാധ്യമം ഇല്ല. സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന പല വിഷയങ്ങളും അങ്ങിനെ ഉള്ളി പൊളിച്ചു നോക്കായാൽ ഒന്നുമില്ലാത്ത ഒരു സംവിധാനം തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബിനോയ് കോടിയേരി വിഷയവുമായി ബന്ധപ്പെട്ട് സജീവമായി ചർച്ച ചെയ്യുന്ന ഒരു പോസ്റ്റുണ്ട്. ആ പോസ്റ്റിൽ പറയുന്നത് ബിനോയി കോടിയേരിയുമായി ബന്ധപ്പെട്ട വിവാദ വാർത്തകൾ അല്ലെങ്കിൽ വ്യാജ വാർത്തകൾ എഴുതിയ മാതൃഭൂമി ചാനലിന് അഞ്ച് കോടി നഷ്ടപരിഹാരം കൊടുക്കേണ്ടി വരും എന്നാണ്. ഇത്തരം ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു തുടങ്ങിയതിനു പിന്നാലെ ചില ഓൺലൈൻ പത്രങ്ങൾ ഇതു വാർത്തയുമാക്കി. ഇന്നലെ ഇറങ്ങിയ ദേശാഭിമാനി ഇതേക്കുറിച്ച് രസകരമായ ഒരു വാർത്ത എഴുതിയിട്ടുണ്ട്. ദേശാഭിമാനി എഴുതിയ വാർത്ത ഇങ്ങനെയാണ്.

വ്യാജ വാർത്ത: മാതൃഭൂമി ചാലനിനെതിരെ മർസൂഖിയുടെ മാനനഷ്ട കേസ്. അഞ്ചു കോടിരൂപ നഷ്ടപരിഹാരം നൽകണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്റെ പടം ഉപയോഗിച്ച് തെറ്റായ വാർത്തനൽകിയ മാതൃഭൂമി ചാലനിനെതിരെ ദുബായ് സ്വദേശി അബ്ദുള്ള മുഹമ്മദ് അൽമർസൂഖി മാനനഷ്ട കേസ് നൽകി. അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വ്യാജ വാർത്തയിൽ മർസൂഖിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനാണ് കേസ്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത ഇങ്ങനെയാണ്. ബിനോയ് കോടിയേരി വിവാദം വ്യാജ വാർത്ത നൽകിയ പ്രമുഖ മാധ്യമത്തിനെതിരെ അഞ്ചു കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് മർസൂഖി. ദുബായ് പൊലീസിനും മർസൂഖി പരാതി നൽകി.

ഏറെ വൈകാതെ മാധ്യമങ്ങളിൽ മറ്റൊരു വാർത്ത വന്നു. ബിനോയ് കോടിയേരി വിവാദം മാതൃഭൂമി മാപ്പു പറഞ്ഞു. ഈ പോസ്റ്റും വാർത്തയും കണ്ട ഈ ലേഖകൻ അടക്കമുള്ളവർ സ്വാഭാവികമായും ഞെട്ടി. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഞാൻ പ്രതിനിധാനാം ചെയ്യുന്ന മാധ്യമം അടക്കമുള്ള മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ദീകരിച്ചു. സ്വാഭാവികമായും അതൊരു വ്യാജ വാർത്തയാണെന്ന് പരാതിക്കാരൻ തന്നെ പറയുമ്പോൾ നമുക്കും ഭയപ്പെടേണ്ടതുണ്ട്. പിന്നീട് ഇതിന്റെ വിശദാംശങ്ങളിലേക്ക് പോയപ്പോഴാണ് അതിന്റെ രസം വ്യക്തമായത്. മർസൂഖി എന്ന പേര് ഉപയോഗിച്ച് ദേശാഭിമാനിയും ഓൺലൈൻ പത്രങ്ങളും സോഷ്യൽ മീഡിയയും പ്രചാരണം നടത്തിയതുകൊണ്ടാണ് ഇങ്ങനെ ഒരു ആശയ കുഴപ്പം ഉണ്ടായത്.

മർസൂഖി എന്ന പേര് എല്ലാവർക്കും പരിചിതമായത് ബിനോയ് കോടിയേരിക്കെതിരെ പരാതി കൊടുത്ത ജാസ് ടൂറിസം കമ്പനിയുടെ ഡയറക്ടർ എന്ന നിലയിലാണ്. രാഹുൽ എന്ന ആളാണ് പരാതിക്കാരനായി വന്നതെങ്കിലും യുഎഇയിലെ നിയമം അനുസരിച്ച് എല്ലാ വിദേശ കമ്പനികളും അവിടെ ഒരു അറബിയുടെ കൂടി ഉമടമസ്ഥതയിലായിരിക്കും ഇങ്ങനെ വന്നയാളാണ് മർസൂഖി. എന്നാൽ ഈ വാർത്തയിൽ പറയുന്ന മർസൂഖിയും ബിനോയ് കോടിയേരിക്കെതിരെ പരാതി കൊടുത്ത മർസൂഖിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നതാണ് വാസ്തവം.

ഈ വാസ്തവം തിരിച്ചറിയാതെ പോകുന്നിടത്താണ് ജനങ്ങൾ തെറ്റിദ്ധരിക്കുന്നത്. മാതൃഭൂമി വരുത്തിയ പിശക് ചിത്രം മാറി പോയി എന്നതാണ്. മാതൃഭൂമി ചിത്രം നൽകിയ മർസൂഖിയും ബിനോയ് വിവാദത്തിലെ മർസൂഖിയും രണ്ടാണ്. തന്റെ ചിത്രം അച്ചടിച്ചതിനെ കുറിച്ച് ആ മർസൂഖി നൽകിയ പരാതിയുടെ വാർത്തയാണ് ദേശാഭിമാനിയും ഓൺലൈൻ പത്രങ്ങളും ബോധ പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നത്. ബോധപൂർവ്വമാണ് മർസൂഖി എന്ന പേര് ഈ പത്രങ്ങൾ ടൈറ്റിലിൽ കൊടുത്തതും. ബോധ പൂർവ്വമായ ആശയ കുഴപ്പം സൃഷ്ടിച്ച് ബിനോയ് കോടിയേരിയെ നീതിമാനാക്കാനുള്ള ശ്രമമാണ് ദേശാഭിമാനിയും സോഷ്യൽ മീഡിയ പ്രചാരകരും നടത്തിയത്.

എന്തുകൊണ്ടാണ് ജനത്തെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചു കൊണ്ട് നുണ പ്രചരണത്തിന് വേണ്ടി മാധ്യമങ്ങളും സോഷ്യൽ മീഡിയയും കൂട്ടു നിൽക്കുന്നു എന്നതാണ്. ഏറ്റവും കൂടുതൽ തെറ്റുകൾ വരുത്തുന്ന ഒരു പത്രമാണ് ദേശാഭിമാനി. കേരളത്തിലെ എല്ലാ മാധ്യങ്ങൾക്കും പിശക് വരാറുണ്ട്. മർസൂഖി എന്ന വ്യക്തി ഒട്ടും പ്രാധാന്യമുള്ള വ്യക്തിയല്ല. അതിനാൽ തെറ്റു പറ്റുക സാധാരണമാണ്. ഇതിനെക്കാളും വലിയ മണ്ടത്തരം ദേശാഭിമാനിക്ക് പറ്റിയിട്ടുണ്ട്. ഹോട്ട് ഡോഗ് എന്ന ഭക്ഷണം പട്ടിയിറച്ചിയാക്കിയ ചരിത്രം മറന്നു കൊണ്ടാണ് ദേശാഭിമാനി ഇത് വലിയ വാർത്തയാക്കിയത്. എത്ര ന്യായീകരിച്ചാലും ബിനോയ് കോടിയേരി ഈ 13 കോടി രൂപ കൊടുത്തേ മതിയാകൂ. ആ 13 കോടി രൂപ കൊടുക്കാൻ മുതലാളിമാർ തയ്യാറായാൽ പോലും അതിന്റെ സോഴ്‌സ് കാണിക്കേണ്ടിയും വരും. ഈ പുലിവാലിൽ നിന്നും ഒഴിഞ്ഞു പോകാൻ ബിനോയിക്ക് ആവില്ല.