- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനോയ് കോടിയേരി മുമ്പ് വാർത്തകളിൽ നിറഞ്ഞത് വെള്ളാപ്പള്ളിയുടെ കള്ളപ്പണ നിക്ഷേപ കേന്ദ്രമെന്ന് പിണറായി ആരോപിച്ച ബെൽ ചിറ്റ്‌സിന്റെ എല്ലാമെല്ലാമായി ഒപ്പം നിന്നപ്പോൾ; ബിജെപി ബാന്ധവത്തിന്റെ പേരിൽ എസ്എൻഡിപി നേതാവിനെ കുരുക്കാൻ ഉന്നയിച്ച ആരോപണം തിരിച്ചടിച്ചത് ബിനോയിയുടെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ; താനെ കെട്ടടങ്ങിയെങ്ങിലും കോടിയേരി കുടുംബത്തിന്റെ ബിസിനസ് കഥ ചർച്ചയായി
തിരുവനന്തപുരം: 2015ലാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ആദ്യം വിവാദത്തിൽ പെടുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ബെൽ ചിറ്റ്‌സിന് എതിരെ ഉയർന്ന ആക്ഷേപങ്ങൾ ചെന്ന് നിന്നത് ബിനോയിലേക്കായിരുന്നു. ഈ ആരോപണം ചർച്ചയാക്കിയത് പിണറായി വിജയനും. വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിൽ ഉള്ള ചിട്ടി സ്ഥാപനം തട്ടിപ്പു നടത്തിയെന്ന വാർത്ത പുറത്തുവകൊണ്ടു വന്നത് കൈരളി ചാനലായിരുന്നു. പാർട്ടിയുടെ ചാനൽ തന്നെ പുറത്തു കൊണ്ടുവന്ന വിഷയം പിണറായി വിജയൻ ആളിക്കത്തിച്ചു. പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് വെള്ളാപ്പള്ളിക്ക് ഈ സ്ഥാപനത്തിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് വ്യക്തമാക്കിയത്. പിന്നീടാണ് ഈ സ്ഥാപനത്തിന് കോടിയേരിയുടെ മകനുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. ബെൽ ചിറ്റ്‌സിന്റെ പനമ്പള്ളി നഗരറിലുള്ള ഓഫീസിന്റെ ഉദ്ഘാടനത്തിനാണ് കോടിയേരിയുടെ മൂത്ത മകൻ ബിനോയിയും എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് പിണറായിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ ചർച്ചയായത്. ബെൽ ചിറ്റ്‌സിന്റെ വെബ്‌സൈറ്റിൽ തന്നെയാണ് ഈ ചിത്രങ്ങൾ ഉള
തിരുവനന്തപുരം: 2015ലാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ആദ്യം വിവാദത്തിൽ പെടുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ബെൽ ചിറ്റ്‌സിന് എതിരെ ഉയർന്ന ആക്ഷേപങ്ങൾ ചെന്ന് നിന്നത് ബിനോയിലേക്കായിരുന്നു. ഈ ആരോപണം ചർച്ചയാക്കിയത് പിണറായി വിജയനും.
വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിൽ ഉള്ള ചിട്ടി സ്ഥാപനം തട്ടിപ്പു നടത്തിയെന്ന വാർത്ത പുറത്തുവകൊണ്ടു വന്നത് കൈരളി ചാനലായിരുന്നു. പാർട്ടിയുടെ ചാനൽ തന്നെ പുറത്തു കൊണ്ടുവന്ന വിഷയം പിണറായി വിജയൻ ആളിക്കത്തിച്ചു. പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് വെള്ളാപ്പള്ളിക്ക് ഈ സ്ഥാപനത്തിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് വ്യക്തമാക്കിയത്. പിന്നീടാണ് ഈ സ്ഥാപനത്തിന് കോടിയേരിയുടെ മകനുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്.
ബെൽ ചിറ്റ്‌സിന്റെ പനമ്പള്ളി നഗരറിലുള്ള ഓഫീസിന്റെ ഉദ്ഘാടനത്തിനാണ് കോടിയേരിയുടെ മൂത്ത മകൻ ബിനോയിയും എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് പിണറായിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ ചർച്ചയായത്. ബെൽ ചിറ്റ്‌സിന്റെ വെബ്‌സൈറ്റിൽ തന്നെയാണ് ഈ ചിത്രങ്ങൾ ഉള്ളത്. ബിനോയി കോടിയേരിക്ക് ചിട്ടിക്കമ്പനിയുമായി ബന്ധമുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളിയും പറഞ്ഞിട്ടുണ്ട്. എന്നാൽ, ഏത് തരത്തിലുള്ള ബന്ധമാണെന്ന കാര്യം പുറത്തുപറഞ്ഞിട്ടില്ല. അതീവ ഗൗരവമായ ആരോപണങ്ങളാണ് വെള്ളാപ്പള്ളിക്കെതിരെ പിണറായി ചർച്ചയാക്കിയത്. വെള്ളാപ്പള്ളി ബിജെപിയുമായി ചർച്ച നടത്തുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതിനെ പ്രതിരോധിക്കാൻ വെള്ളാപ്പള്ളി അനുകൂലികൾ കോടിയേരിയുടെ മകനെ കൂട്ടുപിടിച്ചു. ഇതോടെ വിഷയം കെട്ടടങ്ങി. എങ്കിലും വെള്ളാപ്പള്ളിയും കോടിയേരിയുടെ കുടുംബവും തമ്മിലെ അവിശുദ്ധത ചർച്ചയാക്കാൻ കോടിയേരിക്കായി.
ബെൽസ് ചിട്ടി ഫണ്ട് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളിലാണ് കള്ളപ്പണ ഇടപാട് നടത്തുന്നതെന്ന ആരോപണം ഉയർന്നത് ബെൽസ് ചിട്ടി ഫണ്ടിൽ വെള്ളാപ്പള്ളിക്കും ബന്ധുക്കൾക്കും 70 ശതമാനം വിയർപ്പ് ഓഹരിയുണ്ടെന്നതായിരുന്നു ചർച്ചയാക്കിയത്. സഥാപനത്തിന്റെ 2013-14ലെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ 23കോടി രൂപ കണക്കിൽപെടാത്തതായുണ്ടെന്ന് കണ്ടത്തെിയെന്നും പിണറായി പരഞ്ഞിരുന്നു. കള്ളപ്പണക്കാരെ പിടികൂടുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളാപ്പള്ളിയെ പോലുള്ള കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.
കൈരളി ചാനൽ പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം. അതേസമം സംഭവം വിവാദമായപ്പോൾ ബെൽചിറ്റ്‌സിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായിരുന്നു. പിന്നീട് ഈ വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഇതും പീപ്പിൾ ടിവിയിൽ വാർത്തയായിരുന്നു. ഇതേ വെബ്‌സൈറ്റിൽ തന്നെയായിരുന്നു ഉദ്ഘാടനത്തിന് കോടിയേരി പങ്കെടുക്കുന്ന ചിത്രവും ഉണ്ടായിരുന്നത്. ഒരു കോടി മുതൽ മുടക്കുള്ള സ്ഥാപനമായിരുന്നു ബെൽ ചിറ്റ്‌സ്. 10 ലക്ഷം രൂപയുടെവരെ ചിട്ടികൾ നടത്തുന്നു എന്നാണ് കമ്പനിയുടെ ബ്രോഷറിൽ പറഞ്ഞിരുന്നത്. വെള്ളാപ്പള്ളിയുടെ മകൻ തുഷാറിന്റെ ഭാര്യ ആശ ആയിരുന്നു അന്ന് മാനേജിങ് ഡയറക്ടർ.
ആശയ്ക്ക് 29.16 ശതമാനം ഓഹരിയുണ്ട്. വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും അഡീഷണൽ ഡയറക്ടർമാരാണ്. പ്രീതി നടേശന് 29.17 ശതമാനവും വെള്ളാപ്പള്ളിക്ക് 11.67 ശതമാനവും ഓഹരിയുണ്ട്. സ്ഥാപനത്തിന്റെ പ്രൊമോട്ടറും ഡയറക്ടറുമായ പാലാ സ്വദേശി തോമസ് ജോസഫിന് 20 ശതമാനം ഓഹരിയും മറ്റൊരു അഡീഷണൽ ഡയറക്ടറായ കോട്ടയം സ്വദേശി വിജയകുമാറിന് 10 ശതമാനം ഓഹരിയുമുണ്ട്. സ്ഥാപനം കമ്പനി രജിസ്ട്രാർക്ക് നൽകിയ രേഖയിലാണ് വിശദാംശങ്ങൾ ഉള്ളത്. കമ്പനിയിൽ തനിക്കും കുടുംബത്തിനും ഓഹരി ഉണ്ടെന്ന് വെള്ളാപ്പള്ളിയും വ്യക്തമാക്കിയിരുന്നു.