- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം കൊടുക്കാതെ ദുബായിൽ നിന്നും മുങ്ങിയ ബിനോയിയെ തേടി മർസൂഖി കേരളത്തിൽ എത്തിയപ്പോൾ ബിനോയി ദുബായിക്ക് പോയി; വിവാദമായിട്ടും പണം ലഭിക്കാതെ വന്നപ്പോൾ പത്രസമ്മേളനം ബുക്ക് ചെയ്തു സമ്മർദ്ദം; ബിനോയിക്കെതിരെ മാത്രമല്ല കോടിയേരിക്കെതിരെയും പരാമർശങ്ങൾ ഉണ്ടാകുമെന്ന സൂചന പുറത്തുവന്നതോടെ വീണ്ടും മധ്യസ്ഥ ശ്രമം; പണം കൊടുക്കാൻ ആദ്യം സമ്മതിച്ച രവി പിള്ളയെ പിന്നോട്ടു വലിക്കുന്നത് സമാനമായ നിരവധി പരാതികളും പിണറായിയുടെ മൗനവും
തിരുവനന്തപുരം: അറബിനാട്ടിൽ പണിയെടുത്ത് അറബിയെ പറ്റിച്ച് പണവുമായി മുങ്ങുന്ന മലയാളികളുടെ കഥകൾ ഇഷ്ടംപോലെ പുറത്തുവന്നിട്ടുണ്ട്. യുഎഇയിൽ അടക്കം എളുപ്പത്തിൽ ലോൺ ലഭിക്കാനുള്ള സാഹചര്യം മുതലാക്കിയാണ് പലരും പണം വാങ്ങുന്നത്. ബിസിനസിനെന്നും മറ്റാവശ്യത്തിനെന്നും പറഞ്ഞെടുക്കുന്ന പണം നാട്ടിലേക്ക് കടത്തി പലിശക്ക് പണം കൊടുത്ത് വൻപണക്കാരായവർ വരെ കേരളത്തിലുണ്ട്. എന്തായാലും അറബിയെ പറ്റിക്കുന്ന കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ മലയാളികൾക്ക് മുമ്പിൽ പുതിയൊരു മാതൃക ആയിരിക്കയാണ്. 13 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടത്തി ദുബായിൽ നിന്നും മുങ്ങിയ ബിനോയി കോടിയേരിയെ തേടി അറബി ഇങ്ങോട്ടു വന്നപ്പോൾ ബിനോയി ദുബായിക്ക് മുങ്ങി. പണം ലഭിച്ചില്ലെങ്കിൽ ഏത് വിധേനെയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നാണ് ജാസ് ടൂറിസം കമ്പനിയുടെ ഉടമയായ ഹസൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖിയുടെ നിലപാട്. അതിന് വേണ്ടി കച്ചമുറുക്കി തന്നെയാണ് അദ്ദേഹം കേരളത്തിൽ എത്തിയതും. ഫെബ്രുവരി അഞ്ച് വരെ സമയം അനുവദിച്ചതോടെ
തിരുവനന്തപുരം: അറബിനാട്ടിൽ പണിയെടുത്ത് അറബിയെ പറ്റിച്ച് പണവുമായി മുങ്ങുന്ന മലയാളികളുടെ കഥകൾ ഇഷ്ടംപോലെ പുറത്തുവന്നിട്ടുണ്ട്. യുഎഇയിൽ അടക്കം എളുപ്പത്തിൽ ലോൺ ലഭിക്കാനുള്ള സാഹചര്യം മുതലാക്കിയാണ് പലരും പണം വാങ്ങുന്നത്. ബിസിനസിനെന്നും മറ്റാവശ്യത്തിനെന്നും പറഞ്ഞെടുക്കുന്ന പണം നാട്ടിലേക്ക് കടത്തി പലിശക്ക് പണം കൊടുത്ത് വൻപണക്കാരായവർ വരെ കേരളത്തിലുണ്ട്. എന്തായാലും അറബിയെ പറ്റിക്കുന്ന കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ മലയാളികൾക്ക് മുമ്പിൽ പുതിയൊരു മാതൃക ആയിരിക്കയാണ്. 13 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടത്തി ദുബായിൽ നിന്നും മുങ്ങിയ ബിനോയി കോടിയേരിയെ തേടി അറബി ഇങ്ങോട്ടു വന്നപ്പോൾ ബിനോയി ദുബായിക്ക് മുങ്ങി.
പണം ലഭിച്ചില്ലെങ്കിൽ ഏത് വിധേനെയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നാണ് ജാസ് ടൂറിസം കമ്പനിയുടെ ഉടമയായ ഹസൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖിയുടെ നിലപാട്. അതിന് വേണ്ടി കച്ചമുറുക്കി തന്നെയാണ് അദ്ദേഹം കേരളത്തിൽ എത്തിയതും. ഫെബ്രുവരി അഞ്ച് വരെ സമയം അനുവദിച്ചതോടെ അരയും തലയും മുറുക്കി വിഷയം ഒതുക്കാൻ സിപിഎം നേതാക്കളും പരക്കം പായുന്നുണ്ട്. ഫെബ്രുവരി അഞ്ചിനു വൈകിട്ടു നാലിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്താനാണു നീക്കം. ഈ നീക്കം കോടിയേരിയെയും പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പായതോടെ മന്ത്രിമാർ പോലും ഇടപെട്ടുള്ള അനുരഞ്ജന ശ്രമങ്ങളാണ് നടക്കുന്നത്. .
സുപ്രീം കോടതി അഭിഭാഷകൻ രാം കിഷോർ സിങ് യാദവാണു പത്രസമ്മേളനത്തിനു പ്രസ് ക്ലബ് ബുക്ക് ചെയ്തത്. ദുബായിലെ വിവാദ കേസ് സംബന്ധിച്ച വസ്തുതകളും രേഖകളും മാധ്യമങ്ങളെ അറിയിക്കാനാണു പത്രസമ്മേളനമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒത്തുതീർപ്പിനു സമ്മർദം ചെലുത്താനാണു ദിവസങ്ങൾക്കു മുമ്പ് പത്രസമ്മേളനം ബുക്ക് ചെയ്തതെന്നാണു സൂചന. കഴിഞ്ഞ രണ്ടുദിവസവും മർസൂഖി ആലപ്പുഴയിലുണ്ടായിരുന്നെന്നും സൂചനയുണ്ട്. ഇക്കാര്യം പിന്നീട് കോടിയേരി തന്നെ സമ്മതിക്കുകയും ചെയ്തു
അതേസമയം, യു.എ.ഇ. പൗരൻ മർസൂഖി പണം തേടി ഇന്ത്യയിലെത്തിയപ്പോൾ ബിനോയ് ദുബായിലേക്കു പോയി. മർസൂഖിയുടെ അഭിഭാഷകൻ ഇന്നലെ വിവിധതലങ്ങളിൽ ഒത്തുതീർപ്പുനീക്കം നടത്തി. സിപിഎമ്മുമായി അടുപ്പമുള്ള സുപ്രീം കോടതി അഭിഭാഷകരുമായും ചർച്ചകൾ നടന്നു. വായ്പത്തുകയായ 13 കോടി പലിശയടക്കം തിങ്കളാഴ്ചയ്ക്കു മുമ്പു നൽകിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണു ജാസ് ടൂറിസം കമ്പനിയുടെ അന്ത്യശാസനം. ബിനോയിക്കെതിരായ മറ്റു തട്ടിപ്പുസംഭവങ്ങളെകുറിച്ചുള്ള വിശദാംശങ്ങളും പത്രസമ്മേളനത്തിൽ പുറത്തുവിടുമെന്നാണു മുന്നറിയിപ്പ്.
ദുബായ് പൊലീസ് ബിനോയിക്കു നൽകിയ സ്വഭാവ സർട്ടിഫിക്കറ്റ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ദുരുപയോഗം ചെയ്തെന്നു മർസൂഖി ആരോപിക്കുന്നു. സിപിഎമ്മിന്റെ ഒരു എംഎൽഎയും സിപിഎം. പിന്തുണയോടെ ജയിച്ച മുന്മന്ത്രിയുമാണ് ഒത്തുതീർപ്പുശ്രമങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പരാതിപ്പെടാൻ മർസൂഖി ശ്രമിച്ചെങ്കിലും നടന്നില്ല. ഒത്തുതീർപ്പുണ്ടായാൽ ബിനോയിക്കു മർസൂഖിയും ക്ലീൻ ചിറ്റ് നൽകി പ്രശ്നം അവസാനിപ്പിച്ചേക്കും. മകൻ ഉൾപ്പെട്ട ഇടപാടിലെ ദുരൂഹത സമ്മേളനകാലത്തു പാർട്ടിയിൽ ചോദ്യംചെയ്യപ്പെട്ടേക്കുമെന്ന ആശങ്ക കോടിയേരിക്കുണ്ട്.
ഇന്നലെ തൃശ്ശൂരിൽ വാർത്താസമ്മേളനം വിളിച്ച കോടിയേരി ഈ വിഷയത്തിൽ അധികം പ്രതികരിച്ചിരുന്നില്ല. അറബിയെ വെല്ലുവിലിക്കുകയും ചെയ്തിരുന്നു. തന്റെ മകൻ ബിനോയ് ദുബായിലുള്ളപ്പോൾ അറബി എന്തിനാണ് ഇവിടേക്ക് വരുന്നതെന്നും ദുബായിൽ വച്ച് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കിൽ അവിടത്തെ നിയമം അനുസരിച്ച് നടപടികൾ സ്വീകരിച്ചോട്ടെയെന്നും കോടിയേരി ബാലകൃഷ്ണൻ തൃശ്ശൂരിൽ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയർന്ന പണമിടപാട് വിവാദത്തിൽ ഇപ്പോൾ പ്രശ്‌നമൊന്നുമില്ലെന്ന പറഞ്ഞാണ് കോടിയേരി വിഷയത്തിലേക്ക് കടന്നത്. പ്രശ്‌നം ഇല്ലല്ലോ ഉണ്ടെങ്കിലല്ലേ പരിഹരിക്കേണ്ടതുള്ളൂ. ആരോപണവിധേയനായ ബിനോയ് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പറയപ്പെടുന്ന കാര്യങ്ങൾ ദുബായിലാണ് നടന്നിരിക്കുന്നത്. അതിനാൽ തന്നെ അത് അവിടെയാണ് തീർക്കേണ്ടത്.
ദുബായിലെ നിയമങ്ങൾ അനുസരിച്ചാണ് അതൊക്കെ ചെയ്യുക. ബിനോയ് ദുബായിലാണുള്ളത്. പണമിടപാടിൽ കാര്യങ്ങൾ ഒത്തുതീർപ്പിലെത്താത്ത പക്ഷം വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വെളിപ്പെടുത്താൻ കമ്പനി ഉടമ അൽ മർസൂഖി ഒരുങ്ങുന്നവെന്ന വിവരത്തെ കുറിച്ച് ചോദിച്ചപ്പോൾ ബിനോയ് ദുബായിലാണുള്ളത്. അപ്പോൾ യുഎഇ പൗരൻ എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നുവെന്നായിരുന്നു കോടിയേരിയുടെ മറുപടി.
അറബി എന്തും പറഞ്ഞോട്ടെ. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ. മാധ്യമവാർത്തയിൽ തകരുന്നതല്ല പാർട്ടിയെന്നും കോടിയേരി പറഞ്ഞു. പണമിടപാട് വിഷയത്തിൽ ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ല. ആരും തന്നെ ബന്ധപ്പെട്ടിട്ടുമില്ല. വ്യക്തിപരമായ കാര്യങ്ങൾക്ക് വിശദീകരണം നൽകാൻ പാർട്ടി വേദി ഉപയോഗിക്കില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യങ്ങൾ പറഞ്ഞത്.
ഞാനുമായി ബന്ധപ്പെട്ട് ഒരു ബിസിനസ്സും നടന്നിട്ടില്ല. ഇതിലൊന്നും താൻ ഇടപെട്ടിട്ടുമില്ല. അതിനാൽ തന്നെ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ബിനോയ് കോടിയേരിക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയ ദുബായ് ജാസ് ടൂറിസം കമ്പനി അന്ത്യശാസനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയും വിഷയത്തെ കുറിച്ച് വിശദീകരിച്ചത്.
അതേസമയം ബിനോയിയെ രക്ഷിക്കാനുള്ള ഒത്തുതീർപ്പ് ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്നും വ്യക്തമാണ്. ജാസ് ടൂറിസവുമായി ബന്ധപ്പെട്ടുണ്ടായ വാർത്തകൾ സംബന്ധിച്ച വസ്തുതയും നിയമപരമായ രേഖകളും വെളിപ്പെടുത്താനാണിതെന്ന് അഭിഭാഷകൻ പറഞ്ഞു. ഇത് സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ്. പ്രശ്നം ഒത്തു തീർപ്പാക്കാൻ ഇടപെടാമെന്ന് പ്രവാസി വ്യവസായിയായ രവിപിള്ള ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ബിനോയിക്കെതിരെ സമാനമായ നിരവധി പരാതികൾ ഉണ്ടെന്ന സംശയമാണ് പിള്ളയ്ക്കും തലവേദന ആകുന്നത്. ഈ വിഷയത്തിൽ പിണറായി വിജയന്റെ മൗനവും ബിനോയി വിഷയത്തിൽ പണമിറക്കുന്നതിൽ നിന്നും പിള്ളയെ പിന്തിരിപ്പിക്കുന്നു.
എന്നാൽ ഈ ഉറപ്പുകളിൽ സ്പോൺസർ പൂർണ്ണ തൃപ്തനല്ല. അതുകൊണ്ട് കൂടിയാണ് സത്യം പുറത്ത് വിശദീകരിക്കാൻ യുഎഇ പൗരൻ തയ്യാറാകുന്നത്. ഇതോടെ ബിനോയ് വിഷയം സിപിഎമ്മിന് വലിയ തലവേദനയാവുകയാണ്. ബിനോയ് കോടിയേരിക്ക് ദുബായിൽ കേസൊന്നുമില്ലെന്ന് പറഞ്ഞാണ് വിവാദത്തിൽ നിന്ന് സിപിഎം തലയൂരിയത്. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കവുമായി യുഎഇക്കാരിൻ തിരുവനന്തപുരത്ത് എത്തുന്നത്.