- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനോയ് കോടിയേരി കേസിൽ ഇടനിലക്കാരനായി ബിജെപി സർക്കാർ ബന്ധമുള്ള അഭിഭാഷകൻ; മർസൂഖിക്കു വേണ്ടി വാർത്തസമ്മേളനം നടത്താൻ പ്രസ് ക്ലബിനെ സമീപിച്ചത് യുപി സർക്കാറിന്റെ അഡീഷനൽ അഡ്വക്കറ്റ് ജനറൽ; ഫെബ്രുവരി അഞ്ചിനകം പണം നൽകിയില്ലെങ്കിൽ കേസ് രേഖകൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് അഡ്വ. രാം കിഷോർ സിങ് യാദവ്; രാഷ്ട്രീയ ഗൂഢാലോചനാ ആരോപണം പിടിവള്ളിയാക്കാൻ സിപിഎം
ന്യൂഡൽഹി: ബിനോയി കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പു കേസിന് കൂടുതൽ രാഷ്ട്രീയ മാനം കൈവരുന്നു. തട്ടിപ്പിന് ഇരയായ യുഎഇ പൗരന് വേണ്ടി ഇടപെടൽ നടത്തുന്നത് ബിജെപി ബന്ധമുള്ള സർക്കാർ അഭിഭാഷകനാണെന്ന വിവരമാണ് പുറത്തുവരുന്നത്. പരാതിക്കാരനായ ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽമർസൂഖിക്കു വേണ്ടി തിരുവനന്തപുരത്ത് വാർത്തസമ്മേളനം നടത്താൻ പ്രസ് ക്ലബിനെ സമീപിച്ചത് ബിജെപി ഭരണത്തിലുള്ള ഉത്തർപ്രദേശ് സർക്കാറിന്റെ അഡീഷനൽ അഡ്വക്കറ്റ് ജനറലാണ്. കേരളത്തിൽ യുപി മുഖ്യമന്ത്രി ആദിത്യനാഥ് അടക്കം വന്ന് പ്രചരണം നടത്തിയ സാഹചര്യത്തിലാണ് യുപി സർക്കാരിന്റെ അഡീഷൻ അഡ്വക്കേറ്റ് ജനറൽ കേസിൽ ഇടപെടുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതോടെ വിഷയത്തിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന പ്രചരണം ശക്തമാക്കാനാണ് സിപിഎം ഒരുങ്ങുന്നത്. തിരുവനന്തപുരം പ്രസ് ക്ലബിൽ ഫെബ്രുവരി അഞ്ചിന് വൈകീട്ട് നാലിന് വാർത്തസമ്മേളനം നടത്താൻ അനുമതി തേടി അൽമർസൂഖിക്കുവേണ്ടി കത്ത് നൽകിയത് സുപ്രീം കോടതിയിൽ യു.പി സർക്കാറിന്റെ അഡ്വക്കറ്റ് ഓൺ റെക്കോഡ് ആയ രാം കിഷോർ സിങ് യാദവാണ്. അദ്ദേഹത്തിന്റെ ഒപ്പും സീലും
ന്യൂഡൽഹി: ബിനോയി കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പു കേസിന് കൂടുതൽ രാഷ്ട്രീയ മാനം കൈവരുന്നു. തട്ടിപ്പിന് ഇരയായ യുഎഇ പൗരന് വേണ്ടി ഇടപെടൽ നടത്തുന്നത് ബിജെപി ബന്ധമുള്ള സർക്കാർ അഭിഭാഷകനാണെന്ന വിവരമാണ് പുറത്തുവരുന്നത്. പരാതിക്കാരനായ ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽമർസൂഖിക്കു വേണ്ടി തിരുവനന്തപുരത്ത് വാർത്തസമ്മേളനം നടത്താൻ പ്രസ് ക്ലബിനെ സമീപിച്ചത് ബിജെപി ഭരണത്തിലുള്ള ഉത്തർപ്രദേശ് സർക്കാറിന്റെ അഡീഷനൽ അഡ്വക്കറ്റ് ജനറലാണ്. കേരളത്തിൽ യുപി മുഖ്യമന്ത്രി ആദിത്യനാഥ് അടക്കം വന്ന് പ്രചരണം നടത്തിയ സാഹചര്യത്തിലാണ് യുപി സർക്കാരിന്റെ അഡീഷൻ അഡ്വക്കേറ്റ് ജനറൽ കേസിൽ ഇടപെടുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതോടെ വിഷയത്തിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന പ്രചരണം ശക്തമാക്കാനാണ് സിപിഎം ഒരുങ്ങുന്നത്.
തിരുവനന്തപുരം പ്രസ് ക്ലബിൽ ഫെബ്രുവരി അഞ്ചിന് വൈകീട്ട് നാലിന് വാർത്തസമ്മേളനം നടത്താൻ അനുമതി തേടി അൽമർസൂഖിക്കുവേണ്ടി കത്ത് നൽകിയത് സുപ്രീം കോടതിയിൽ യു.പി സർക്കാറിന്റെ അഡ്വക്കറ്റ് ഓൺ റെക്കോഡ് ആയ രാം കിഷോർ സിങ് യാദവാണ്. അദ്ദേഹത്തിന്റെ ഒപ്പും സീലും പതിച്ച അപേക്ഷ ജനുവരി 28ലെ തീയതിവച്ചാണ് നൽകിയിരിരുന്നത്.
പണം തിരികെ നൽകിയില്ലെങ്കിൽ ബിനോയ് കോടിയേരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് രാം കിഷോർ സിങ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനകം പണം നൽകിയില്ലെങ്കിൽ കേസ് രേഖകൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ബിനോയ്ക്ക് ദുബായിൽ നിന്ന് ലഭിച്ച ക്ലിയറൻസ് സർട്ടിഫിക്കറ്റിന് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധമില്ലെന്നും ഇന്ത്യയിലെ അഭിഭാഷകൻ രാംകിഷോർ യാദവ് പറഞ്ഞു.
ഇതിനിടെ ബിനോയിക്കെതിരെ പരാതി നൽകിയ യു.എ.ഇ പൗരനും അഭിഭാഷകനും രണ്ടുദിവസം ആലപ്പുഴയിൽ ഉണ്ടായിരുന്നെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഫേസ്‌ബുക്കിൽ വെളിപ്പെടുത്തിയതും മായി ചേർത്തുവായിക്കുന്നുമുണ്ട്. തനിക്കോ സിപിഎമ്മിനോ നേരിട്ട് ബന്ധമില്ലാത്ത ഇടപാടിൽ തങ്ങളെ പ്രതിക്കൂട്ടിൽ നിർത്തേണ്ടകാര്യമില്ലെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണനൊപ്പമാണ് പുതിയ വിവരങ്ങളുടെ വെളിച്ചത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വം.
സമ്മേളനകാലത്ത് പാർട്ടിയെ കരിവാരിത്തേച്ച വിവാദത്തിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. എന്നാൽ, താൻ വിഷയത്തിൽ മധ്യസ്ഥതക്ക് ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ച കോടിയേരിയെ നേതൃത്വം പിന്തുണക്കുകയായിരുന്നു. പുതിയ വിവരങ്ങളുടെ വെളിച്ചത്തിൽ രാഷ്ട്രീയ ഗൂഢാലോചനയും സംശയിക്കുന്നതായാണ് മുതിർന്ന സിപിഎം നേതാക്കൾ പറയുന്നത്.
പാർട്ടിക്ക് ഈ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ കഴിയില്ല. തർക്കം ഉണ്ടെങ്കിൽ തീർക്കാൻ ദുബൈയിലെ കോടതിയെയാണ് സമീപിക്കേണ്ടത്. അതിന് പകരം കേരളത്തിൽ വാർത്തസമ്മേളനം നടത്തുമെന്ന് പറയുന്നത് എന്തോ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ്' - അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പരാതിക്കാർ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന വാർത്ത ശരിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ പറയുന്നത്.
അതേസമയം മകനെതിരായ കേസുകളിൽ വെല്ലുവിളിയുമായി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ബിനോയിക്കെതിരെ പരാതി നൽകിയ ഒരു അറബിയുണ്ടോ എന്ന് എനിക്കറിയില്ല. അങ്ങനെയൊരു അറബി കേരളത്തിൽ വന്നെന്നോ വരുന്നുണ്ടെന്നോ അറിയില്ല. അതൊക്കെ അറിയുന്നത് നിങ്ങൾക്കല്ലേ. സാമ്പത്തിക ഇടപാട് നടന്നുവെന്ന് പറയുന്നത് ദുബൈയിലല്ലേ. ബിനോയ് ദുബൈയിലുണ്ട്. അറബിയും അവിടെയാണ്. ദുബൈയിൽ നിയമവുമുണ്ട്. പിന്നെ എന്തിനാണ് അറബി കേരളത്തിൽ ചുറ്റിക്കറങ്ങുന്നതെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.
ദുബൈ കമ്പനിയുടെ പരാതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെക്കുറിച്ച് പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിട്ടുണ്ട്. അതിൽ കൂടുതലൊന്നും പറയാനില്ല. തന്റെ ഭാഗം ബിനോയിയും വ്യക്തമാക്കി. അതിൽനിന്ന് വിട്ട് വല്ലതുമുണ്ടെങ്കിൽ ദുബൈയിൽ നടപടിക്ക് വിധേയനായാൽ പോരേ. ഇതിനൊന്നും വ്യക്തിപരമായി മറുപടി ഇല്ലാഞ്ഞിട്ടല്ല. പക്ഷേ, അതിന് പാർട്ടി വേദി ഉപയോഗിക്കില്ല.
ബിനോയ് ദുബൈയിൽനിന്ന് കേരളത്തിലേക്ക് ഒളിച്ചു കടന്നുവെന്നും ഇന്റർപോളിനോട് പിടിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് ഒരു പത്രം എഴുതിയത്. ഈ ഒരു പത്രലേഖകന് മാത്രമേ ഇതെല്ലാം അറിയൂ. മറ്റ് മാധ്യമ പ്രവർത്തകർക്കൊന്നും അറിയില്ല. ബിനോയ് ദുബൈയിൽതന്നെയുണ്ട്. അറബി വാർത്തസമ്മേളനം നടത്തുന്നുവെങ്കിൽ നടത്തട്ടെ. ആര് തടസ്സപ്പെടുത്താൻ. പാർട്ടിക്കു മുന്നിൽ ഒരു പ്രശ്‌നവുമില്ല. ഉണ്ടെങ്കിലല്ലേ പരിഹാരം ആവശ്യമുള്ളൂ -കോടിയേരി ചോദിച്ചു.