- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ കെ ആന്റണി പിച്ചും പേയും പറയുന്നു; ആന്റണി പറയുന്നത് കമ്യുണിസ്റ്റുകാർ കോൺഗ്രസിലേക്ക് വരണമെന്ന്; ഇതിനെ കഷ്ടമെന്നേ പറയാനൂള്ളൂ: ബിനോയ് വിശ്വം
കണ്ണുർ: കോൺഗ്രസ് നേതാവ് എ.കെ ആന്റണി പിച്ചും പേയും പറയുകയാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. കണ്ണൂർ പ്രസ് ക്‌ളബ്ബ് പോർമുഖം - 2021 തെരഞ്ഞെടുപ്പ് സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാവായ എ.കെ ആന്റണി ഇപ്പോൾ കമ്യുണിസ്റ്റുകാർ കോൺഗ്രസിലേക്ക് വരണമെന്നാണ് ആന്റണി പറയുന്നത്. ആന്റണിയോട് സകല ആദരവും പുലർത്തി കൊണ്ട് ഹാ കഷ്ടമെന്നേ ഈക്കാര്യത്തിൽ പറയാൻ കഴിയുകയുള്ളൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ പി.സി ചാക്കോയെയും അഡ്വ.സുരേഷ് ബാബുവിനെയും സംരക്ഷിക്കാനും ഉൾക്കൊള്ളാനും കഴിയാത്ത പാർട്ടിയാണ് കോൺഗ്രസ്. എന്നിട്ടാണ് അവർ കമ്യുണിസ്റ്റുകാർ തങ്ങളുടെ കൂടെ വരുമെന്ന് പറയുന്നത്.' ഇതേ ആന്റണി തന്നെ കന്യാസ്ത്രീകൾക്കു നേരെ നടക്കുന്ന അക്രമത്തിൽ ഒരക്ഷരം മിണ്ടാൻ ഇതുവരെ തയ്യാറായിട്ടില്ല.ആർ.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് ന്യുനപക്ഷങ്ങളെ അക്രമിക്കുകയെന്നത്.ലക്ഷദ്വീപിൽ ബീഫ് നിരോധിച്ചതും ഇതിന്റെ ഭാഗമാണ്.
ഈ വരുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് യാ'തൊരു ആശങ്കയുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഓരോ ആരോപണങ്ങളുമായി യു.ഡി.എഫ് രംഗത്തുവരികയാണ്. തുറമുഖ കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയല്ല. സർക്കാർ ഉദ്യോഗസ്ഥൻ എൽ.ഡി.എഫ് പോളിസി മനസിലാക്കാതെ ചെയ്ത താണ്. തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാവുന്ന സർക്കാരാണ് ഞങ്ങളുടെത്.
അതുകൊണ്ടാണ് അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വകുപ്പിൽ നിന്നും മാറ്റിയത്.ദേശീയ പാർട്ടിയായ ബിജെപിക്ക് കേരളത്തിലെ മുന്നിടങ്ങളിൽ പത്രിക ശരിയായി കൊടുക്കാൻ കഴിയാത്തത് യാദൃശ്ചികമല്ല. കൃത്യമായ ഡീൽ അവിടെ നടന്നിട്ടുണ്ട്. കോൺഗ്രസിന് വോട്ടു മാറ്റി ചെയ്യുകയാണ് അവരുടെ ലക്ഷ്യം. എന്തു തന്നെ രാഷ്ട്രീയക്കളിയുണ്ടായാലും കേരളത്തിൽ ഭരണ തുടർച്ചയുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.