- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്യേറ്റക്കാർക്കു മറയായി കുരിശു നല്കുന്നതാണോ കെസിബിസിയുടെ നയമെന്നു ബിനോയ് വിശ്വം; പാപ്പാത്തിച്ചോലയിലെ കുരിശ് സമ്പന്നരുടേതാണ്; എൽഡിഎഫ് സർക്കാർ ചെയ്തത് ദേവാലയം അശുദ്ധമാക്കിയവരെ ചാട്ടയ്ക്കടിച്ചു പുറത്താക്കിയ യേശുവിന്റെ നടപടിയെന്നും സിപിഐ നേതാവ്
തിരുവനന്തപുരം: കയ്യേറ്റക്കാർക്കു മറയായി കുരിശു നൽകുന്നതാണോ കെസിബിസി( കേരള കത്തോലിക്കാ മെത്രാൻ സമിതി)യുടെ നയമെന്ന ചോദ്യവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. കുരിശു തകർക്കുന്നതാണോ എൽഡിഎഫിന്റെ നയമെന്ന കെസിബിസിയുടെ ചോദ്യത്തിനു മറുപടി നല്കുകയായിരുന്നു അദ്ദേഹം. ഫേസ്‌ബുക്കിലാണ് അദ്ദേഹം മറുപടി നല്കിയിരിക്കുന്നത്. കയ്യേറ്റങ്ങൾക്ക് നേതൃത്വം നൽകലാണോ ജീസസിന്റെ സ്പിരിറ്റെന്നും ബിനോയ് വിശ്വം ചോദിച്ചു. പാപ്പാത്തിച്ചോലയിലേത് ക്രിസ്തുവിന്റെയല്ല, സമ്പന്നരുടെ കുരിശാണ്. വൻകിട കൈയേറ്റ മാഫിയക്ക് മറയാക്കാൻ കുരിശ് കടം കൊടുക്കുന്നത് കെസിബിസി നയമാണോയെന്നും ബിനോയ് വിശ്വം ചോദിച്ചു. ഇക്കാര്യത്തിൽ ആദരണീയനായ സൂസെപാക്യം പിതാവും യാക്കോബായ സഭയിലെ കുറിലോസ് തിരുമേനിയും സീറോ മലബാർ സഭാ വക്താക്കളും പറഞ്ഞത് കൈയേറ്റങ്ങളോടുള്ള വിശ്വാസികളുടെ നിലപാടാണെന്നു ജനങ്ങൾ വിശ്വസിക്കുന്നു. ഭൂമിയെ നമ്മുടെ പൊതു ഭവനം എന്നു വിളിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പാരിസ്ഥിതിക നിലപാട് കൈയേറ്റത്തിന്റെ കൂട്ടുകാരോടുള്ള മറുപടിയാണെന്നും അദ്ദേഹം പറയുന്നു. പാപ്പാത്
തിരുവനന്തപുരം: കയ്യേറ്റക്കാർക്കു മറയായി കുരിശു നൽകുന്നതാണോ കെസിബിസി( കേരള കത്തോലിക്കാ മെത്രാൻ സമിതി)യുടെ നയമെന്ന ചോദ്യവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. കുരിശു തകർക്കുന്നതാണോ എൽഡിഎഫിന്റെ നയമെന്ന കെസിബിസിയുടെ ചോദ്യത്തിനു മറുപടി നല്കുകയായിരുന്നു അദ്ദേഹം. ഫേസ്‌ബുക്കിലാണ് അദ്ദേഹം മറുപടി നല്കിയിരിക്കുന്നത്.
കയ്യേറ്റങ്ങൾക്ക് നേതൃത്വം നൽകലാണോ ജീസസിന്റെ സ്പിരിറ്റെന്നും ബിനോയ് വിശ്വം ചോദിച്ചു. പാപ്പാത്തിച്ചോലയിലേത് ക്രിസ്തുവിന്റെയല്ല, സമ്പന്നരുടെ കുരിശാണ്. വൻകിട കൈയേറ്റ മാഫിയക്ക് മറയാക്കാൻ കുരിശ് കടം കൊടുക്കുന്നത് കെസിബിസി നയമാണോയെന്നും ബിനോയ് വിശ്വം ചോദിച്ചു.
ഇക്കാര്യത്തിൽ ആദരണീയനായ സൂസെപാക്യം പിതാവും യാക്കോബായ സഭയിലെ കുറിലോസ് തിരുമേനിയും സീറോ മലബാർ സഭാ വക്താക്കളും പറഞ്ഞത് കൈയേറ്റങ്ങളോടുള്ള വിശ്വാസികളുടെ നിലപാടാണെന്നു ജനങ്ങൾ വിശ്വസിക്കുന്നു. ഭൂമിയെ നമ്മുടെ പൊതു ഭവനം എന്നു വിളിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പാരിസ്ഥിതിക നിലപാട് കൈയേറ്റത്തിന്റെ കൂട്ടുകാരോടുള്ള മറുപടിയാണെന്നും അദ്ദേഹം പറയുന്നു.
പാപ്പാത്തിച്ചോലയിൽ സമ്പന്നരായ കൈയേറ്റക്കാർ സ്ഥാപിച്ച കുരിശ് എന്തായാലും ഗാഗുൽത്ത മലയിലേക്ക് യേശു ചുമന്ന കുരിശല്ല. തന്റെ പിതാവിന്റെ ആലയത്തെ അശുദ്ധമാക്കുന്ന അത്തരക്കാരെയാണ് ചാട്ടവാറിനാൽ അടിച്ചു പുറത്താക്കണമെന്ന് ക്രിസ്തു പറഞ്ഞത്. അതാണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം സമൂഹമാധ്യമത്തിൽ കുറിക്കുന്നു.